ഹിന റബ്ബാനി ഖർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹിന റബ്ബാനി ഖർ
حنا ربانی کھر

ഹിന റബ്ബാനി ഖർ

നിലവിൽ
പദവിയിൽ 
13 February 2011
Acting: 13 February 2011 – 20 July 2011
പ്രധാനമന്ത്രി Yousaf Raza Gillani
മുൻ‌ഗാമി Shah Mehmood Qureshi

പദവിയിൽ
11 February 2011 – 20 July 2011
പ്രധാനമന്ത്രി Yousaf Raza Gillani
മുൻ‌ഗാമി Nawabzada Malik Amad Khan
പിൻ‌ഗാമി Ahmed Poria
ജനനം (1977-01-19) 19 ജനുവരി 1977 (വയസ്സ് 41)
Multan, Pakistan
പഠിച്ച സ്ഥാപനങ്ങൾ Lahore University of Management Sciences
University of Massachusetts, Amherst
രാഷ്ട്രീയപ്പാർട്ടി
Pakistan Peoples Party
മതം Islam
ജീവിത പങ്കാളി(കൾ) Feroz Gulzar

ഹിന റബ്ബാനി ഖർ (ജനനം-19 ജനുവരി 1977) പാകിസ്താനിലെ മുൾട്ടാനിലാണ് ജനിച്ചത്.പാകിസ്താന്റെ ആദ്യ വനിതാ വിദേശകാര്യമന്ത്രിയാണ്.

ജീവിതരേഖ[തിരുത്തുക]

പാക് പഞ്ചാബിലെ പഴയ രാഷ്ട്രീയനേതാവ് ഗുലാം നൂർ റബ്ബാനിയുടെ മകളാണ്. പഞ്ചാബ് ഗവർണറായിരുന്ന ഗുലാം മുസ്തഫ ഖർ ഹിനയുടെ അമ്മാവനാണ്. ലാഹോർ സർവകലാശാലയിൽനിന്ന് മാനേജ്‌മെൻറ് സയൻസിൽ ബിരുദവും അമേരിക്കയിലെ മസാച്ചുസെറ്റ്‌സ് സർവകലാശാലയിൽനിന്ന് ടൂറിസം-ആതിഥ്യം എന്നീ വിഷയങ്ങളിൽ ബിരുദാനന്തരബിരുദവും കരസ്ഥമാക്കി.പിതാവ് ഗുലാം നൂർ റബ്ബാനിയുടെ പ്രേരണപ്രകാരം പിന്നീട് രാഷ്ട്രീയത്തിലേക്ക് വന്നു.പാക് മുസ്‌ലിംലീഗിലായിരുന്നു ഹിന പിന്നീട് 2008-ലെ തിരഞ്ഞെടുപ്പിനു മുമ്പ് പാകിസ്താൻ പീപ്പിള്സ്ഹ പാര്ട്ടിയിൽ ചേർന്നു. അക്കൊല്ലത്തെ ആഗോള സാമ്പത്തികഫോറം, ലോകത്തിന്റെ വാഗ്ദാനമായി വിശേഷിപ്പിച്ച യുവനേതാക്കളുടെ പട്ടികയിൽ ഹിന റബ്ബാനി ഖറിന്റെ പേരുമുണ്ടായിരുന്നു. വ്യവസായിയായ ഫിറോസ് ഗുല്സടറാണ് ഹിനയുടെ ഭർത്താവ്.[1]

അവലംബം[തിരുത്തുക]

  1. http://www.mathrubhumi.com/story.php?id=203090
"https://ml.wikipedia.org/w/index.php?title=ഹിന_റബ്ബാനി_ഖർ&oldid=2786829" എന്ന താളിൽനിന്നു ശേഖരിച്ചത്