ഹിന്ദുസ്ഥാൻ സിന്ദാബാദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇന്ത്യയിൽ ദേശസ്നേഹം സംബന്ധിച്ച പരാമർശങ്ങളുമായി ബന്ധപ്പെട്ട പ്രഭാഷണങ്ങളിലും ആശയവിനിമയങ്ങളിലും സാധാരണയായി ഉപയോഗിക്കപ്പെടുന്ന ഹിന്ദുസ്ഥാനി വാക്യമാണ് ഹിന്ദുസ്ഥാൻ സിന്ദാബാദ് (ഹിന്ദി: हिन्दुस्तान ज़िन्दाबाद, ഉർദു: ہندوستان زِندہ باد). വാഗ അതിർത്തിയിലെ ദിനവും വൈകീട്ട് ഇരുഗേറ്റുകളും തുറന്ന് പതാക ഇറക്കുന്ന വെളകളിൽ ഉച്ചഭാഷിണിയിലൂടെ ഈ വാക്യങ്ങൾ പുറത്തുവരുന്നു. ഈ വാക്യത്തിന്റെ വിവർത്തനം ഇന്ത്യ ജയിക്കട്ടെ എന്നാണ്.[1] ഇത് ഒരു ദേശീയ മുദ്രാവാക്യമാണ്.[2] കൊളോണിയൽ കാലഘട്ടത്തിൽ റാഡിക്കൽ കർഷക പ്രസ്ഥാനങ്ങൾ പോലുള്ള ദേശീയ പ്രതിഷേധങ്ങളിൽ ഇത് ഉപയോഗിച്ചിരുന്നു.[3] ഇതുപോലെയുള്ള മറ്റു മുദ്രാവാക്യങ്ങൾ ആണ് ജയ് ഹിന്ദ്, ഇന്ത്യ സിന്ദാബാദ് എന്നീ മുദ്രാവാക്യങ്ങൾ.[4] അത്തരം മുദ്രാവാക്യങ്ങൾ ക്രിക്കറ്റ് മത്സരങ്ങൾ പോലെയുള്ള കായിക മത്സരങ്ങളിൽ ഇന്ത്യൻ ടീമിന് ഉത്തേജനം നൽകുവാൻ സാധാരണമായി ഉപയോഗിക്കുന്നു.[5]

വിജ്ഞാനശാസ്ത്രം[തിരുത്തുക]

ഹിന്ദുസ്ഥാൻ എന്ന പദം 1947 മുതൽ പൊതുവിൽ റിപ്പബ്ലിക്ക് ഓഫ് ഇന്ത്യയെ സൂചിപ്പിക്കുവാൻ ഉപയോഗിക്കുന്നു. അത് ഇൻഡസ് നദിയുടെ സംസ്കൃത നാമമായ സിന്ധു. ഇത് പുരാതന പേർഷ്യൻ പദം ഹിന്ദുയിൽ നിന്ന് ഉരുത്തിരിഞ്ഞതായി കരുതപ്പെടുന്നു. ഇത് ഇൻഡസ് നദിയുടെ സംസ്കൃത നാമമായ സിന്ധുവിൽ നിന്നാണ് ഉത്ഭവിച്ചത്.[6] പുരാതന പേർഷ്യൻ ഇൻഡസ് ആളുകൾ എന്ന് പരാമർശിക്കുന്നത് സിന്ധു നദിയുടെ അപ്പുറത്ത് താമസിക്കുന്ന ജനങ്ങലെ ആണ്. ഹിന്ദുസ്ഥാൻ എന്നതിലെ സ്റ്റാൻ ("സ്ഥലം" എന്നർഥമുള്ള അവെസ്താൻ വാക്ക്) എന്ന സഫിക്സ്കൂടെ ചേർന്നുള്ള വാക്കാണ്.[7]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹിന്ദുസ്ഥാൻ_സിന്ദാബാദ്&oldid=2858910" എന്ന താളിൽനിന്നു ശേഖരിച്ചത്