Jump to content

ഹിന്ദുമതം ഇന്ത്യയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയിലെ ഏറ്റവും വലിയ മതമാണ് ഹിന്ദുമതം.[1][2] 2011 ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ 966.3 ദശലക്ഷം ആളുകൾ ഹിന്ദുക്കളാണ്, ഇത് രാജ്യത്തെ ജനസംഖ്യയുടെ 79.8% ആളുകളെ പ്രതിനിധീകരിക്കുന്നു. ആഗോള ഹിന്ദു ജനസംഖ്യയുടെ 94% ഇന്ത്യയിലാണ്. [3] ഹിന്ദുമതം, ബുദ്ധമതം, ജൈനമതം, സിഖ് മതം എന്നീ ലോകത്തിലെ നാല് പ്രധാന മതങ്ങളുടെ ജന്മസ്ഥലമാണ് ഇന്ത്യൻ ഉപഭൂഖണ്ഡം.[4] ഇന്ത്യൻ ഹിന്ദുക്കളിൽ ബഹുഭൂരിപക്ഷവും ശൈവ, വൈഷ്ണവ വിഭാഗങ്ങളിൽ പെട്ടവരാണ്.[5] ഹിന്ദുമതം പ്രബലമായ മതമായിട്ടുള്ള ലോകത്തിലെ മൂന്ന് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ (നേപ്പാളും മൗറീഷ്യസും ആണ് മറ്റ് രണ്ട് രാജ്യങ്ങൾ).

ഹിന്ദുമതത്തിന്റെ ചരിത്രം

[തിരുത്തുക]

1500 ബിസിഇലും ഉം 500 ബിസിയിലുംആയി ഇന്ത്യയിൽ വൈദിക സംസ്കാരം വികസിച്ചു.[6] ഈ കാലഘട്ടത്തിനു ശേഷം, വൈദിക മതം പ്രാദേശിക പാരമ്പര്യങ്ങളുമായും പരിത്യാഗ പാരമ്പര്യങ്ങളുമായും ലയിച്ചു, ഇത് ഹിന്ദുമതത്തിന്റെ ആവിർഭാവത്തിന് കാരണമായി.[7] ഇത് ഇന്ത്യയുടെ ചരിത്രത്തിലും സംസ്കാരത്തിലും തത്ത്വചിന്തയിലും അഗാധമായ സ്വാധീനം ചെലുത്തി. സിന്ധു നദിയുടെ ചരിത്രപരമായ പ്രാദേശിക വിശേഷണമായ സംസ്‌കൃത പദമായ സിന്ധുവിൽ നിന്നാണ് ഇന്ത്യ എന്ന പേര് ഉരുത്തിരിഞ്ഞത്. [8] മറ്റൊരു പ്രശസ്തമായ ബദൽ "ഹിന്ദുക്കളുടെ ഭൂമി" എന്നർത്ഥം വരുന്ന ഇന്ത്യയുടെ പേര് ആയ ഹിന്ദുസ്ഥാൻ ആണ്. [9] സിഇ 1200 മുതൽ 1750 വരെയുള്ള കാലത്ത് ഹിന്ദു, മുസ്ലീം ഭരണാധികാരികളുടെ ഭരണം ഇന്ത്യയിലുണ്ടായി.[10] മുസ്ലീം സുൽത്താൻമാർക്കെതിരെയുള്ള യുദ്ധങ്ങളിലെ വിജയനഗര സാമ്രാജ്യത്തിന്റെ പതനം ഡെക്കാണിലെ ഹിന്ദു ആധിപത്യത്തിന്റെ അന്ത്യം കുറിച്ചു. പിന്നീട് മറാത്താ സാമ്രാജ്യത്തിന് കീഴിൽ ഹിന്ദുമതം വീണ്ടും പ്രതാപത്തിലേക്ക് ഉയർന്നു.[11] [12]

ബ്രിട്ടീഷ് ഇന്ത്യയുടെ വിഭജനം മതത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. (മാപ്പിൽ കാണിച്ചിരിക്കുന്നത് പോലെ)

ഇന്ത്യയുടെ വിഭജനം

[തിരുത്തുക]

1947-ലെ ഇന്ത്യാ വിഭജനം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുടനീളമുള്ള രക്തരൂക്ഷിതമായ കലാപത്തിനും വർഗീയ കൊലപാതകങ്ങൾക്കും കാരണമായി. തൽഫലമായി, ഏകദേശം 7.2 ദശലക്ഷം ഹിന്ദുക്കളും സിഖുകാരും ഇന്ത്യയിലേക്കും 7.5 ദശലക്ഷം മുസ്ലീങ്ങൾ പാകിസ്ഥാനിലേക്കും സ്ഥിരമായി താമസം മാറ്റി, ഇത് ഒരു പരിധിവരെ ഇരു രാജ്യങ്ങളുടെയും ജനസംഖ്യാപരമായ മാറ്റത്തിന് കാരണമായി.[13]

ജനസംഖ്യാശാസ്ത്രം

[തിരുത്തുക]

സംസ്ഥാനങ്ങളും പ്രദേശങ്ങളും അനുസരിച്ച് ഹിന്ദു ജനസംഖ്യ

[തിരുത്തുക]
ഓരോ ജില്ലയിലും ഹിന്ദുക്കളുടെ ശതമാനം. 2011 ലെ സെൻസസിൽ നിന്ന് ലഭിച്ച ഡാറ്റ.
സംസ്ഥാനങ്ങളും പ്രദേശങ്ങളും അനുസരിച്ച് ഹിന്ദു ജനസംഖ്യ. 2011 സെൻസസ് പ്രകാരം.
പ്രദേശം ഹിന്ദുക്കൾ ആകെ % ഹിന്ദുക്കളുടെ ശതമാനം
ഇന്ത്യ 966,257,353 1,210,854,977 79.80%
ഹിമാചൽ പ്രദേശ് 6,532,765 6,864,602 95.17%
ദാദ്ര, നഗർ ഹവേലി 322,857 343,709 93.93%
ഒഡിഷ 39,300,341 41,974,218 93.63%
ഛത്തീസ്‌ഗഢ് 23,819,789 25,545,198 93.25%
മധ്യപ്രദേശ് 66,007,121 72,626,809 90.89%
ദമൻ, ദിയു 220,150 243,247 90.50%
ഗുജറാത്ത് 53,533,988 60,439,692 88.57%
രാജസ്ഥാൻ 60,657,103 68,548,437 88.49%
ആന്ധ്രാപ്രദേശ് 74,824,149 84,580,777 88.46%
തമിഴ് നാട് 63,188,168 72,147,030 87.58%
ഹരിയാണ 22,171,128 25,351,462 87.46%
പുതുച്ചേരി 1,089,409 1,247,953 87.30%
കർണാടക 51,317,472 61,095,297 84.00%
ത്രിപുര 3,063,903 3,673,917 83.40%
ഉത്തരാഖണ്ഡ് 8,368,636 10,086,292 82.97%
ബീഹാർ 86,078,686 104,099,452 82.69%
ഡെൽഹി 13,712,100 16,787,941 81.68%
ചണ്ഡീഗഢ് 852,574 1,055,450 80.78%
മഹാരാഷ്ട്ര 89,703,056 112,374,333 79.83%
ഉത്തർ‌പ്രദേശ് 159,312,654 199,812,341 79.73%
പശ്ചിമ ബംഗാൾ 64,385,546 91,276,115 70.54%
ആന്തമാൻ നിക്കോബാർ ദ്വീപുകൾ 264,296 380,581 69.45%
ഝാർഖണ്ഡ് 22,376,051 32,988,134 67.83%
ഗോവ 963,877 1,458,545 66.08%
ആസാം 19,180,759 31,205,576 61.47%
സിക്കിം 352,662 610,577 57.76%
കേരളം 18,282,492 33,406,061 54.73%
മണിപ്പൂർ 1,181,876 2,855,794 41.39%
പഞ്ചാബ്, ഇന്ത്യ 10,678,138 27,743,338 38.49%
അരുണാചൽ പ്രദേശ് 445,876 1,383,727 30.04%
ജമ്മു-കശ്മീർ 3,566,674 12,541,302 28.43%
മേഘാലയ 342,078 2,966,889 11.53%
നാഗാലാ‌ൻഡ് 173,054 1,978,502 8.75%
ലക്ഷദ്വീപ് 1,788 64,473 2.77%
മിസോറം 30,136 1,097,206 2.75%

ഇന്ത്യയിലെ ഹിന്ദു ഭൂരിപക്ഷ സംസ്ഥാനം/കേന്ദ്രഭരണ പ്രദേശം

[തിരുത്തുക]

80%-ത്തിലധികം ഹിന്ദുക്കളുള്ള ഹിന്ദു ഭൂരിപക്ഷ സംസ്ഥാനങ്ങളുടെ പട്ടിക.[14]

  1. ഹിമാചൽ പ്രദേശ് - (95.17%)
  2. ദാദ്ര ആൻഡ് നഗർ ഹവേലി - (93.93%)
  3. ഒറീസ - (93.63%)
  4. ഛത്തീസ്‌ഗഢ് - (93.25%)
  5. മധ്യപ്രദേശ് - (90.89%)
  6. ദമൻ, ദിയു - (90.50%)
  7. ഗുജറാത്ത് - (88.57%)
  8. രാജസ്ഥാൻ - (88.49%)
  9. ആന്ധ്രാപ്രദേശ് - (88.46%)
  10. തമിഴ്നാട് - (87.58%)
  11. ഹരിയാണ - (87.46%)
  12. പുതുച്ചേരി - (87.30%)
  13. കർണാടക - (84.00%)
  14. ത്രിപുര - (83.40%)
  15. ഉത്തരാഖണ്ഡ് - (82.97%)
  16. ബിഹാർ - (82.69%)
  17. ഡൽഹി - (81.68%)
  18. ചണ്ഡീഗഢ് - (80.78%)

ഇതുകൂടാതെ, ഹിന്ദു ഭൂരിപക്ഷമുള്ള 10 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങളുണ്ട്. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ 70 ശതമാനത്തിലധികം ജനസംഖ്യയുണ്ട്.[14]

Historical Hindu Population
YearPop.±%
195130,36,75,084—    
196136,65,41,417+20.7%
197145,34,92,481+23.7%
198156,23,79,847+24.0%
199169,00,91,965+22.7%
200182,77,22,142+19.9%
201196,62,57,353+16.7%
Source: census of India

ഹിന്ദു ജനസംഖ്യ 1951-ലെ 303,675,084-ൽ നിന്ന് മൂന്ന് മടങ്ങ് വർദ്ധിച്ച് 2011-ൽ 966,257,353 ആയി, എന്നാൽ മൊത്തം ജനസംഖ്യയുടെ ഹിന്ദു ശതമാനം വിഹിതം 1951-ലെ 84.1%-ൽ നിന്ന് 2011-ലെ സെൻസസിൽ 79.8% ആയി കുറഞ്ഞു.[15][16] 1947-ൽ ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോൾ, മൊത്തം ജനസംഖ്യയുടെ 85% ഹിന്ദുക്കളായിരുന്നു, എന്നാൽ വിഭജനത്തിനു മുമ്പുള്ള ബ്രിട്ടീഷ് ഇന്ത്യയിൽ 73% ഹിന്ദുക്കളും 24% മുസ്ലീങ്ങളും ഉണ്ടായിരുന്നു.

സമുദായ പ്രകാരം, ആകെ ഹിന്ദുക്കളിൽ മുന്നാക്ക ജാതിക്കാർ 26 ശതമാനവും മറ്റ് പിന്നാക്ക വിഭാഗങ്ങൾ 43 ശതമാനവും പട്ടികജാതി (ദളിതർ) 22 ശതമാനവും പട്ടികവർഗക്കാർ (ആദിവാസികൾ) 9 ശതമാനവും ആണെന്ന് കണക്കാക്കപ്പെടുന്നു.[17]

പശ്ചിമ ബംഗാൾ

[തിരുത്തുക]

പശ്ചിമ ബംഗാളിലെ രണ്ട് ജില്ലകൾ, മാൾഡ, നോർത്ത് ദിനാജ്പൂർ എന്നിവിടങ്ങളിൽ 2001 ലെ സെൻസസ് പ്രകാരം ഹിന്ദു ഭൂരിപക്ഷം ഉണ്ടായിരുന്നു, അത് 2011 ലെ സെൻസസ് ആയപ്പോഴേക്കും ഹിന്ദു ന്യൂനപക്ഷമോ ബഹുത്വമോ ആയി മാറിയിരുന്നു. 1951-ൽ സംസ്ഥാനത്തെ ഹിന്ദു ജനസംഖ്യയുടെ ശതമാനം 78.45% ആയിരുന്നത് 2011-ൽ 70.54% ആയി കുറഞ്ഞു. മറ്റൊരു ജില്ലയായ മുർഷിദാബാദിൽ മുസ്ലിം ജനസംഖ്യ 1951 ലെ 55,24% ൽ നിന്ന് ക്രമേണ വർദ്ധിച്ച് 2011 ൽ 66,27% ആയി.[18]

ഉത്തർപ്രദേശ്

[തിരുത്തുക]

സഹരൻപൂർ ജില്ലയിലെ ഹിന്ദുക്കളുടെ അനുപാതം 2001ൽ 59.49% ആയിരുന്നു. ഇത് 2011 ആയപ്പോഴേക്കും 56.74% ആയി കുറഞ്ഞു - 2.74% പോയിന്റുകളുടെ ഇടിവ്. അതേസമയം മുസ്ലിം ജനസംഖ്യ 2001 ലെ 39.11% നിന്ന് 2011 ൽ 41.95% ആയി വർദ്ധിച്ചു.

അസമിലെ ജനസംഖ്യാ ഘടനയെക്കുറിച്ചുള്ള ഒരു പഠനം വെളിപ്പെടുത്തുന്നത് അസമിലെ ഹിന്ദു ജനസംഖ്യ 1951-ൽ 70.78% ആയിരുന്നത് 2011-ൽ 61.47% ആയി കുറഞ്ഞു എന്നാണ്. 1891-ൽ, അസമിലെ മുസ്ലീം ജനസംഖ്യ ഏകദേശം 5% മാത്രമായിരുന്നെങ്കിൽ, 2001-ലെ സെൻസസ് ആയപ്പോഴേക്കും അത് 30%-ലേക്കും 2011-ൽ മൊത്തം അസം ജനസംഖ്യയുടെ 34%-ത്തിനും മുകളിലേക്കും ഉയർന്നു.[19]  2001 ലെ സെൻസസ് അനുസരിച്ച്, അസമിൽ ആറ് മുസ്ലീം ഭൂരിപക്ഷ ജില്ലകളുണ്ടായിരുന്നു, 2011 ലെ സെൻസസ് ആയപ്പോഴേക്കും എണ്ണം ഒമ്പത് ആയി വർദ്ധിച്ചു. [20]

കേരളത്തിലെ ഹിന്ദുക്കളുടെ ജനസംഖ്യ 1951-ലെ 8,344,351-ൽ നിന്ന് 2011-ലെ സെൻസസ് പ്രകാരം ഇരട്ടിച്ച് 18,282,492 ആയി.[21]

കേരളത്തിലെ ഹിന്ദു ജനസംഖ്യ (1901–2011) [22] [21]
കാനേഷുമാരി

വർഷം

ഹിന്ദുക്കൾ ദശാബ്ദ വളർച്ചാ നിരക്ക് (%)
1901 4,378,305 68.5% N/A
1911 4,762,393 66.8% +8.77
1921 5,052,039 64.9% +6.08
1931 6,021,982 63.4% +19.20
1941 6,699,600 61.8% +11.25
1951 8,344,351 61.6% +24.55
1961 10,282,568 60.9% +23.23
1971 12,683,277 59.4% +23.35
1981 14,801,347 58.2% +16.70
1991 16,668,587 57.3% +12.62
2001 17,920,105 56.3% +7.51
2011 18,282,492 54.9% +2.02

ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിൽ പഞ്ചാബ് (സിഖ് ഭൂരിപക്ഷം), മേഘാലയ, അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മിസോറാം (ക്രിസ്ത്യൻ ഭൂരിപക്ഷം) ഒഴികെ 22 സംസ്ഥാനങ്ങളിൽ ഹിന്ദുക്കളാണ് ഭൂരിപക്ഷം. മണിപ്പൂരിൽ, ഹിന്ദുമതം ഒരു ബഹുസ്വര മതമാണ്, അവിടെ 41.39% ഹിന്ദുമതം ആചരിക്കുകയും 41.29% ക്രിസ്തുമതം പിന്തുടരുകയും ചെയ്യുന്നു. [14] എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിൽ അഞ്ചിലും ഹിന്ദുക്കളാണ് ഭൂരിപക്ഷം.[14]

ഇന്ത്യയിലെ ആറ് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും ഹിന്ദുക്കൾ ന്യൂനപക്ഷമാണ്-[23] [24]

  1. മിസോറാം - (2.75%),
  2. ലക്ഷദ്വീപ് - (2.77%),
  3. നാഗാലാൻഡ് - (8.74%),
  4. മേഘാലയ - (11.52%),
  5. ലഡാക്ക് - (12.11%),
  6. ജമ്മു കശ്മീർ - (28.8%),
  7. അരുണാചൽ പ്രദേശ് - (29.04%),
  8. പഞ്ചാബ് - (38.49%) കൂടാതെ
  9. മണിപ്പൂർ - (41.39%)

വടക്കുകിഴക്കൻ ഇന്ത്യയിലെ എട്ട് സംസ്ഥാനങ്ങളിൽ ത്രിപുര, സിക്കിം, അസം എന്നിവ ഹിന്ദു ഭൂരിപക്ഷവും നാലിൽ ഹിന്ദുക്കൾ ന്യൂനപക്ഷവും ഒന്നിൽ ബഹുത്വവുമാണ്.[25]

മണിപ്പൂർ

[തിരുത്തുക]

1991-2001 കാലഘട്ടത്തിൽ മണിപ്പൂരിൽ 57% നിന്ന് 52% ആയി ഹിന്ദു ജനസംഖ്യാ വിഹിതം കുറഞ്ഞു, അവിടെ തദ്ദേശീയ സനാമഹി മതത്തിന്റെ പുനരുജ്ജീവനം ഉണ്ടായിട്ടുണ്ട്. മണിപ്പൂരിലെ ഹിന്ദു ജനസംഖ്യാ വിഹിതം 2001-2011 കാലയളവിലും കുറഞ്ഞ് 52% ൽ നിന്ന് 41.4% ആയി. ക്രിസ്തുമതത്തിലേക്കുള്ള മതപരിവർത്തനവും നാഗാലാൻഡിൽ നിന്നുള്ള ക്രിസ്ത്യാനികളുടെ കുടിയേറ്റവുമാണ് ഹിന്ദു ജനസംഖ്യ കുറയാനുള്ള കാരണമായി കണക്കാക്കുന്നത്.

നിയമവും രാഷ്ട്രീയവും

[തിരുത്തുക]

ചില വലതുപക്ഷ ഹിന്ദു സംഘടനകൾ ഇന്ത്യയെ "ഹിന്ദു രാഷ്ട്രം" ആയി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.[26] 2020 ജൂലൈ 28 വരെ , ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് സെക്യുലർ, സോഷ്യലിസ്റ്റ് എന്നീ വാക്കുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജികൾ നിലവിലുണ്ട്.[27]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "The Major Religions In India". WorldAtlas (in അമേരിക്കൻ ഇംഗ്ലീഷ്). 20 September 2020. Archived from the original on 24 February 2021. Retrieved 2021-07-28.
  2. "Indian Culture – Religion". Cultural Atlas (in ഇംഗ്ലീഷ്). Archived from the original on 19 July 2021. Retrieved 2021-07-28.
  3. "By 2050, India to have world's largest populations of Hindus and Muslims". Pew Research Center (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 22 April 2015. Retrieved 2020-11-17.
  4. Olivelle, Patrick. "Moksha | Indian religion". Encyclopedia Britannica (in ഇംഗ്ലീഷ്). Archived from the original on 1 January 2021. Retrieved 6 January 2021.
  5. "Major Branches of Religions". www.adherents.com. Archived from the original on 19 August 1999. Retrieved 13 August 2017.
  6. N. Siegel, Paul (1986). The meek and the militant: religion and power across the world. Zed Books, 1987. ISBN 9780862323493.
  7. Hoiberg, Dale. Students' Britannica India. Popular Prakashan, 2000. ISBN 9780852297605.
  8. "India", Oxford English Dictionary, second edition, 2100a.d.
  9. "Hindustan definition and meaning | Collins English Dictionary". www.collinsdictionary.com (in ഇംഗ്ലീഷ്). Archived from the original on 6 January 2019. Retrieved 13 August 2017.
  10. Neusner, Jacob (7 October 2009). World Religions in America, Fourth Edition. Westminster John Knox Press. p. 189. ISBN 9781611640472. Archived from the original on 24 August 2021. Retrieved 11 October 2017.
  11. Tinker, Hugh (1966). South Asia: A Short History. University of Hawaii Press. p. 18. ISBN 9780824812874. Archived from the original on 24 August 2021. Retrieved 11 October 2017.
  12. Ganesha on the Dashboard Archived 15 December 2019 at the Wayback Machine. p. 176, V. Raghunathan, M. A. Eswaran, Penguin
  13. Talbot, Ian; Singh, Gurharpal (2009-07-23). The Partition of India (in ഇംഗ്ലീഷ്). Cambridge University Press. p. 2. ISBN 978-0-521-85661-4. Archived from the original on 13 December 2016. Retrieved 3 September 2021.
  14. 14.0 14.1 14.2 14.3 "C-1 Population By Religious Community". Census of India. Archived from the original on 13 September 2015. Retrieved 31 December 2019.
  15. https://www.pewresearch.org/fact-tank/2021/09/21/key-findings-about-the-religious-composition-of-india/
  16. https://indianexpress.com/article/india/india-others/census-hindu-share-dips-below-80-muslim-share-grows-but-slower/
  17. Sachar, Rajinder (2006). "Sachar Committee Report (2004–2005)" (PDF). Government of India. p. 6. Archived from the original (PDF) on 2 April 2014. Retrieved 27 September 2008.
  18. "Report taking shape amid infiltration buzz". www.telegraphindia.com. Archived from the original on 25 July 2020. Retrieved 25 July 2020.
  19. "Citizenship Amendment Act: BJP chasing ghosts in Assam; Census data shows number of Hindu immigrants may have been exaggerated – India News, Firstpost". Firstpost. 18 December 2019. Archived from the original on 25 July 2020. Retrieved 2020-11-17.
  20. Jain, Bharti (26 August 2015). "Muslim majority districts in Assam up | India News – Times of India". The Times of India (in ഇംഗ്ലീഷ്). Archived from the original on 8 November 2020. Retrieved 2020-11-17.
  21. 21.0 21.1 "Kerala population Demographics" (PDF). Bitscan. Retrieved 19 July 2021.
  22. Raghunath, Arjun (2016-03-16). "Kerala: Muslims will be double the number of Christians by 2051". Deccan Chronicle (in ഇംഗ്ലീഷ്). Archived from the original on 12 November 2020. Retrieved 2021-07-19.
  23. "SC quashes plea on minority status for Hindus in 8 states". Hindustan Times (in ഇംഗ്ലീഷ്). 2019-12-18. Archived from the original on 5 June 2021. Retrieved 2021-06-07.
  24. "'Minority' plea on Hindus in 9 states". www.telegraphindia.com. Archived from the original on 25 August 2021. Retrieved 2021-06-07.
  25. Gheewala, C. L. (1942). "Was the Hindu State Pluralistic?". The Indian Journal of Political Science. 3 (3): 237–248. ISSN 0019-5510. JSTOR 42742673. Archived from the original on 8 June 2021. Retrieved 8 June 2021.
  26. "Declare India a 'Hindu Rashtra': Hindu convention resolution". Hindustan Times (in ഇംഗ്ലീഷ്). 2017-06-17. Archived from the original on 1 May 2021. Retrieved 2021-09-02.
  27. "Plea in SC seeks to remove words 'socialist', 'secular' from Constitution's preamble-India News, Firstpost". Firstpost. 2020-07-29. Archived from the original on 10 June 2021. Retrieved 2021-09-02.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഹിന്ദുമതം_ഇന്ത്യയിൽ&oldid=3982931" എന്ന താളിൽനിന്ന് ശേഖരിച്ചത്