ഹിഡൺ ഹിൽസ്
ഹിഡൺ ഹിൽസ്, കാലിഫോർണിയ | ||
---|---|---|
Hidden Hills | ||
| ||
Location of Hidden Hills in Los Angeles County, California | ||
Country | United States of America | |
State | California | |
County | Los Angeles | |
Incorporated | October 19, 1961[2] | |
• Mayor | Steve Freedland[3] | |
സമയമേഖല | Pacific | |
• Summer (DST) | PDT | |
ZIP code | 91302 | |
Area codes | 818 |
ഹിഡൺ ഹിൽസ്, അമേരിക്കന് ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് ലോസ് ഏഞ്ചലസ് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന പ്രവേശനപരിമിതിയുള്ള ഒരു നഗരമാണ്. കലാബാസാസ് നഗരത്തിന് അടുത്തായി സ്ഥിതി ചെയ്യുന്ന ഈ നഗരം പടിഞ്ഞാറൻ സാൻ ഫെർണാണ്ടോ താഴ്‍വരയിലാണ് നിലനിൽക്കുന്നത്. നിരവധി അഭിനേതാക്കളെയും പ്രശസ്തരുടേയും താമസസ്ഥലമെന്ന പേരിൽ നഗരം ശ്രദ്ധേയമാണ്.
ഭൂമിശാസ്ത്രവും ചരിത്രവും
[തിരുത്തുക]സാന്താ മോണിക്ക മലനിരകൾക്കു സമീപം ട്രാൻസ്‍വേർസ് പർവ്വതനിരകളിലെ സിമി മലകളിൽ സ്ഥിതിചെയ്യുന്ന ഈ നഗരം സ്ഥിതിചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 34°10′3″N 118°39′39″W / 34.16750°N 118.66083°W ആണ്.[5]
1950-കളിൽ പ്രശസ്ത തെക്കൻ കാലിഫോർണിയ ഭൂപ്രകൃതി വാസ്തുശിൽപ്പിയും ആസൂത്രിത കമ്യൂണിറ്റി ഡെവലപ്പറുമായിരുന്ന എ.ഇ. ഹാൻസൻ രൂപകല്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്ത ഒരു സമൂഹമാണിത്. അദ്ദേഹത്തിന്റെ ആദ്യകാല പ്രോജക്റ്റുകളിൽ റോളിങ് ഹിൽസ്, പാലോസ് വെർഡെസ് എസ്റ്റേറ്റ്സ്, 1920-ലെ ബെവർലി ഹിൽസിലെ ഹരോൾഡ് ലോയ്ഡ് എസ്റ്റേറ്റ് തുടങ്ങിയവയും ഉൾപ്പെടുന്നു. വാതായനങ്ങളോടെ നിർമ്മിക്കപ്പെട്ട ഈ പാർപ്പിട നഗരത്തിന്റെ പ്രാദേശിക വിസ്തീർണ്ണം 1.7 ചതുരശ്ര മൈൽ (4.4 ചതുരശ്ര കിലോമീറ്റർ) ആണ്. നഗരത്തിന്റെ മൂന്ന് ഗേറ്റുകളിലൊന്നിലൂടെ ഒരു പ്രാഥമിക വിദ്യാലയത്തിലേയ്ക്ക് പൊതുജനങ്ങൾക്ക് പ്രവേശനം നൽകിയിരിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ "Demographics". City of HIdden Hills. Retrieved 16 July 2015.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on 2013-02-21. Retrieved August 25, 2014.
- ↑ "City Council Members". City of Hidden Hills, California. Retrieved August 21, 2018.
- ↑ "2010 Census U.S. Gazetteer Files – Places – California". United States Census Bureau.
- ↑ "US Gazetteer files: 2010, 2000, and 1990". United States Census Bureau. February 12, 2011. Retrieved April 23, 2011.