ഹിജ്റാ റോഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മക്കയിൽ നിന്നും മദീനയിലേക്ക് പ്രവാചകൻ മുഹമ്മദ് നബി (സ്വ) ഹിജ്റ പോയ വഴിയേയാണു ഹിജ്റാ റോഡ് (الهاجر طريق ) എന്നപേരിൽ അറയപ്പെടുന്നത്. 450 കിലോ മീറ്റർ ദൈർഘ്യമുള്ള ഈ പാത ഇന്ന് സൗദി അറേബ്യൻ ഭരണകൂടത്തിന്റെ നാലുവരി അതിവേഗ എക്സ്പ്രസ് ഹൈവേ ആയി പണികഴിപ്പിച്ചിട്ടുണ്ട്. തീർത്ഥാടക കാലയളവിൽ കര മാർഗേണ നിരവധി അഭ്യന്തര, വിദേശ തീർത്ഥാടക സംഘങ്ങളാണ് ദിനേന ഈ വഴി മദീനയിൽ എത്തുന്നത്. ആധുനിക സൗദി അറേബ്യയുടെ ഭരണാധികാരികളായ സൗദ് രാജവംശം അധികാരത്തിൽ വന്നതിനു ശേഷമാണ് മദീനയെ ബന്ധിപ്പിച്ചു റോഡുകൾ നിർമ്മിക്കുകയും വാഹന സൗകര്യം ഒരുക്കുകയും ചെയ്തത്. അതിൽ പ്രധാനപ്പെട്ട ഒന്നാണു ഹിജ്റാ റോഡ്. ഇതിനെ "തൊരീഖ് ഹറമൈൻ" (ഇരു ഹറമുകളുടെയും പാത) എന്നു വിശേഷിപ്പിക്കുന്നുണ്ട്. ഈ എക്സ്പ്രസ് റോഡ് കടന്നു പോകുന്ന ഭാഗങ്ങളിലെ മെഡിക്കൽ സെൻററുകളിൽ ആരോഗ്യവകുപ്പ് കൂടുതൽ ഡോക്ടർമാരെയും നഴ്സുമാരെയും നിയോഗിക്കുകയും മരുന്നുകൾ ഒരുക്കുകയും ചെയ്യുന്നു.

ഈ കാലഘട്ടത്തിൽ ഹിജ്റാ പാതയുടെ പ്രസക്തി വളരെ വലുതാണു മുസ്ലിങ്ങളുടെ ജീവിതാഭിലാഷങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മദീനാ സന്ദർശനം. ഏറ്റവും പ്രധാനപ്പെട്ട മൂന്ന് മസ്ജിദുകളുടെ കേന്ദ്രവുമാണിവിടം.സൗദി കമ്മീഷൻ ഫോർ ടൂറിസം ആന്റ് നാഷണൽ ഹെരിറ്റേജ് കണക്കു പ്രകാരം മദീനയിൽ 266 ഉം ചരിത്ര കേന്ദ്രങ്ങളാണുള്ളത്. മുഹമ്മദ്‌ നബി മരണമടഞ്ഞ അന്നുമുതൽ ആരംഭിച്ച വിശ്വാസികളുടെ സന്ദർശനം ഒരുകാലത്തും മുടങ്ങിയിട്ടില്ല. തീർത്ഥാടകരുടെ തിരക്ക് മൂലം ചില സമയങ്ങളിൽ മണിക്കൂറകൾ ക്യൂ നിന്നെങ്കിലേ അവിടെ എത്തിച്ചേരാൻ കഴിയുകയുള്ളൂ. നാൾക്ക് നാൾ വർദ്ധിച്ചു വരുന്ന കരമാർഗ ട്രാഫിക്കിനെ ആയാസം നലകാൻ ഹിജ്റാ റോഡ് നൽകുന്ന പിന്തുണ ചെറുതല്ല. നാലുവരി പാതയും അധിനീക സുരക്ഷ സംവിധനങ്ങളോട് കൂടിയ വീതികൂടിയ റോഡായത് കൊണ്ടാണിത്. മദീന ഡവലപ്പ്മെന്റ് അതോറിറ്റിയും സൗദി ഭരണകൂടവും ഇത്തരം കാര്യങ്ങൾ അനേകം പണം ചിലവഴിക്കുന്നത് കൊണ്ട് സുരക്ഷയുടെ കാര്യത്തിൽ എന്നും ഒരു പടി മുന്നിലാണു ഹിജ്റാ റോഡ്.

ഹിജ്റാ റോഡിന്റെ ഇരുവശങ്ങളിലും മനോഹരമായ കാഴ്ചകളാണുള്ളത്. അനന്തമായി കിടക്കുന്ന മരുഭൂമികളും, അവിടെയിവിടെ കാണപ്പെടുന്ന പച്ചപ്പുകളും കണ്ണിനു വ്യത്യസ്തമായ അനുഭവമാണു. നൂറോളം ഒട്ടകങ്ങൾ മേഞ്ഞ് നടക്കുന്ന മരുഭുമികളും അനവധിയാണു. വിരളമായി തെന്നെ കുരങ്ങുകളേയും മറ്റു ജീവജാലങ്ങളേയും കാണാവുന്നതാണു.

ചരിത്രപാരമായും സമകാലികപരമായും വളരെയേറെ പ്രാധന്യമുള്ളതാണു ഹിജ്രാ റോഡ്.

ഹിജ്റ ചരിത്രം[തിരുത്തുക]

മക്കയിൽ മുസ്ലീംകൾക്ക് നേരെ ശത്രുക്കളുടെ മർദ്ദനം അതിൻറെ പാരതമ്യതയിൽ എത്തി. ചില പ്രമുഖർ ഇസ്ലാമിലേക്ക് വന്നിട്ടുണ്ടെങ്കിലും അവരേൽക്കുന്ന പീഡനങ്ങൾക്ക് തുല്യതയില്ല. മക്ക ഇനി ഇസ്ലാമിന് സുരക്ഷാഗേഹമല്ലെന്ൻ ഉറപ്പായി. ഇസ്ലാമിൻറെ പ്രചാരണത്തിനും വിശ്വാസികളുടെ സുരക്ഷക്കും മറ്റൊരിടം അനിവാര്യമായി. ഈ അവസരത്തിലാണു പ്രവാചകൻ ഹിജ്റ പോകേണ്ടി വന്നത്.

അങ്ങനെയിരിക്കേ, ഒരു ദിവസം നബി(സ) സഹാബികലോട് പറഞ്ഞു. നിങ്ങൾക്ക് ഹിജ്റ പോകാനുള്ള തലം എനിക്ക് കാണിക്കപ്പെട്ടിരിക്കുന്നു. (ബുഖാരി) മക്കയിലെ ജീവിതം ദുഷ്കരമായ സ്ഥിതിയിലായി. അഖബാ ഉടമ്പടി പ്രകാരം മുസ്ലിംകൾ മക്കയിൽ നിന്ന് മദീനയിലേക്ക് ഹിജ്റ പോയി തുടങ്ങി. ആരുമറിയാതെ ജനിച്ചു വളർന്ന നാടും പ്രിയപ്പെട്ട ഭവനങ്ങളും വിശ്വാസ സംരക്ഷണത്തിനായി ഉപേക്ഷിച്ചു. ജീവിതത്തിലെ മുഴുവൻ സമ്പാദ്യങ്ങളെയും ബന്ധുമിത്രാദികളെയും അവർ മക്കയിൽ വിട്ടേച്ചു.

അബൂസലമത്ത് ആണ് ആദ്യമായി മദീനയിലേക്ക് ഹിജ്റ പോയത്. അദ്ദേഹത്തെത്തുടർന്ന് ഒട്ടേറെ പേർ മദീനയിലേക്ക് യാത്രയായി. വളരെ ദുർബലരും ശത്രുക്കളുടെ അധീനത്തിലായിരുന്ന ഏതാനും അടിമകളും മാത്രം മക്കയിൽ ബാക്കിയായി. നബി(സ)യും അബൂബക്കറും അലിയും ഇപ്പോഴും മക്കയിൽ തന്നെ. മദീനയിലേക്ക് പാലായനം ചെയ്യാൻ അബൂബക്കർ(റ) തിരക്ക് കൂട്ടിയെങ്കിലും തൻറെ യാത്രയിൽ അനുഗമിക്കാൻ വേണ്ടി, അദ്ദേഹത്തെ തനിച്ച് പോകാൻ പ്രവാചകൻ അനുവദിച്ചില്ല.

പിന്നീട് അബൂബക്കർ(റ) വും പ്രവാചകരും പിന്നീട് യാത്രയാരഭിച്ചു. അവർ അന്ന് സഞ്ചരിച്ച പാതയാണു പിന്നീട് ഹിജ്റാ റോഡ് എന്ന് വിളിക്കപ്പെട്ടത്. മദീന ഇപ്രകാരം പ്രവാചകന് ആതിഥ്യമേകി. ആദ്യകാല പ്രവാചകന്മാർ പ്രവചിക്കുകയും അവരുടെ അനുയായികൾ പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന പ്രവാചകൻ ആ ദാറുൽ ഹിജ്റയിലെത്തി. അവിടെ അബൂ അയ്യൂബിൽ അൻസാരിയുടെ ഭാവനത്തിലാണ് ആദ്യദിവസങ്ങളിൽ താമസിച്ചത്. അവിടെ താമസിച്ചുകൊണ്ട് ഭാവി പ്രവർത്തനങ്ങൾക്ക് അവിടുന്ന് കരുക്കൾ നീക്കി.

"https://ml.wikipedia.org/w/index.php?title=ഹിജ്റാ_റോഡ്&oldid=3086692" എന്ന താളിൽനിന്ന് ശേഖരിച്ചത്