ഹിക്കഡുവ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഹിക്കഡുവ ദേശീയോദ്യാനം
Name board, Hikkaduwa National Park.jpg
Map showing the location of ഹിക്കഡുവ ദേശീയോദ്യാനം
Map showing the location of ഹിക്കഡുവ ദേശീയോദ്യാനം
Hikkaduwa National Park
LocationSouthern province, Sri Lanka
Nearest cityHikkaduwa
Coordinates6°08′42″N 80°05′33″E / 6.14500°N 80.09250°E / 6.14500; 80.09250Coordinates: 6°08′42″N 80°05′33″E / 6.14500°N 80.09250°E / 6.14500; 80.09250
Area101.6 ha
EstablishedSeptember 19, 2002
Governing bodyDepartment of Wildlife Conservation

ഹിക്കഡുവ ദേശീയോദ്യാനം ശ്രീലങ്കയിലെ രണ്ടു മറൈൻ ദേശീയോദ്യാനങ്ങളിലൊന്നാണിത്. ഫ്രിഞ്ചിങ് പവിഴപ്പുറ്റുകളുടെ ഉയർന്ന ജൈവവൈവിധ്യം ഇവിടെ കാണാൻ കഴിയുന്നു.1940-ൽ അമ്പലങ്ങോഡ, ഹിക്കഡുവ എന്നീ ചെറിയദ്വീപുകൾ ഉൾക്കൊള്ളിച്ച് തീരദേശത്തിന്റെ അതിരുകൾ സംരക്ഷിക്കുന്നതിനും ദ്വീപിൽ കൂടുകൂട്ടുന്ന കടൽപ്പക്ഷികളുടെ സംരക്ഷണത്തിനായി ഒരു സങ്കേതമുണ്ടാക്കാനും തീരുമാനമുണ്ടായി.[1] 1979 മേയ് 18 ന് ആരംഭത്തിൽ ഇതിനെ വന്യജീവിസങ്കേതമായി നാമകരണം ചെയ്തെങ്കിലും 1988 ആഗസ്റ്റ് 14 ന് ഈ ദേശീയോദ്യാനം നാച്യുർ റിസർവ് ആയി മാറ്റി. 2002 സെപ്തംബർ 19 ന് ഇതിനെ ദേശീയോദ്യാനത്തിന്റെ നിലവാരത്തിലേയ്ക്ക് ഉയർത്തി. സ്നോർക്കെലിങിനും സ്കൂബ ഡൈവിംഗിനും അനുയോജ്യമായ പ്രദേശമാണിത്.[2]

ശരാശരി 5 മീറ്റർ താഴ്ചയുള്ള ചുറ്റുപാടിൽ ഫ്രിഞ്ചിങ് പവിഴപ്പുറ്റുകളും ലഗൂണുകളും ഇവിടെ കാണപ്പെടുന്നു.[3] ഈ പവിഴപ്പുറ്റുകൾ തിരമാലകളിൽ നിന്ന് തീരപ്രദേശത്തെ സംരക്ഷിക്കുകയും മണ്ണൊലിപ്പ് തടയുന്ന പ്രതിരോധ പ്രകൃതിദത്ത ചിറയായി (പുലിമുട്ട്) കാണപ്പെടുകയും ചെയ്യുന്നു. ഇവിടേയ്ക്ക് സന്ദർശകരുടെ എണ്ണം കൂടുന്നതിനനുസരിച്ച് അടുത്ത 25 വർഷത്തിനുള്ളിൽ ഈ ദേശീയോദ്യാനത്തിലെ പവിഴപ്പുറ്റുകളുടെ ഡിഗ്രേഡേഷൻ വർദ്ധിക്കാൻ കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.[4]


കാലാവസ്ഥ[തിരുത്തുക]

ഈർപ്പമുള്ള മേഖലയിലാണ് ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. ഇവിടെ 2,000 മില്ലിമീറ്റർ വർഷപാതം ലഭിക്കുന്നു. വടക്കു-പടിഞ്ഞാറ്, തെക്കു-കിഴക്കൻ മൺസൂൺ മഴയാണ് ഇവിടെ ലഭിക്കുന്നത്. ഏപ്രിൽ-ജൂൺ, സെപ്റ്റംബർ-നവംബർ വരെയുള്ള കാലയളവിലാണ് മഴ പൂർണ്ണമായും ലഭിക്കുന്നത്. മൺസൂൺ കാലത്തിനിടയിലുള്ള ഇടവേളയിൽ വരണ്ട കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ഈ സമയമാണ് ദേശീയോദ്യാനം സന്ദർശിക്കാൻ അനുകൂലമായിരിക്കുന്നത്. ഇവിടത്തിന്റെ ജലത്തിന്റെ താപനില 28.0°-30.0°C ആണ്. അന്തരീക്ഷ താപനില 27°C ആണ്.

ജൈവവൈവിധ്യം[തിരുത്തുക]

60 വർഗ്ഗത്തിൽപ്പെട്ട കട്ടിയുള്ള പവിഴപ്പുറ്റുകൾ ഇവിടെയുളളതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഫോളീയേഷ്യസ് മോൺടിപോറ വർഗ്ഗത്തിൽപ്പെട്ട പൊറ്റ പോലെയും ശാഖകളോടുകൂടിയതുമായ ഇനം പവിഴപ്പുറ്റുകളാണ് ഇവിടെ കൂടുതലായി കാണപ്പെടുന്നത്. ഫാവിഡേ, പോർട്ടിഡേ എന്നീ കുടുംബങ്ങളിൽപ്പെട്ട പവിഴപ്പുറ്റുകൾ വലിയ കോളനികളായി ഈ തീരപ്രദേശത്ത് കാണപ്പെടുന്നു. സ്റ്റാഗ്ഹോൺ, എൽക്ഹോൺ, ബ്രെയിൻ, കാബേജ്, സ്റ്റാർ, റ്റേബിൾ തുടങ്ങിയ ഇനം പവിഴപ്പുറ്റുകൾ ജൈവവൈവിധ്യത്തിൽപ്പെടുന്നു.[5]76 ജീനസിലുൾപ്പെടുന്ന 170 വർഗ്ഗത്തിൽപ്പെട്ട കോറൽഫിഷും ഇവിടെ കാണപ്പെടുന്നു.

5–10 മീറ്റർ താഴ്ചയുള്ള ചുറ്റുപാടിൽ ഹെലിമെഡെ ജീനസിൽപ്പെട്ട കടൽപ്പുല്ലും കൗലേർപ ജീനസിൽപ്പെട്ട കടൽ ആൽഗയും ഇവിടെ കാണപ്പെടുന്നു. കടൽപ്പുല്ല് കടൽപ്പശുക്കൾക്കും കടലാമകൾക്കും ചില വർഗ്ഗത്തിൽപ്പെട്ട കൊഞ്ചുകൾക്കും ആഹാരമായിതീരുന്നു. 8 വർഗ്ഗത്തിൽപ്പെട്ട അലങ്കാരമത്സ്യങ്ങളും, കൊഞ്ച്, ഞണ്ട്, ഓയിസ്റ്റർ, സീ വേംസ്, ഹാക്സ്ബിൽ കടലാമ, ഒലീവ് റിഡ്‌ലി കടലാമ, പച്ചക്കടലാമ എന്നിവയും ഇവിടത്തെ ആവാസവ്യവസ്ഥയിൽ കാണാം. ക്ലോരുരുസ്രകൗറ, പോമസെൻട്രുസ്പോട്ടിയസ് എന്നീ രണ്ട് റീഫ് ഫിഷ് വർഗ്ഗങ്ങൾ ശ്രീലങ്കൻ അതിരിൽ കാണപ്പെടുന്നു.[6]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://amazinglanka.com/wp/hikkaduwa-national-park/
  2. http://travellerhints.com/place/south-asia/sri-lanka/hikkaduwa-national-park/
  3. "Hikkaduwa National Park". iwmi.org. International Water Management Institute. Retrieved 2009-07-09.
  4. (in Sinhalese) Senarathna, P.M. (2009). "Hikkaduwa Jathika Udhyanaya". Sri Lankawe Jathika Vanodhyana (2nd ed.). Sarasavi publishers. pp. 211–219. ISBN 955-573-346-5.
  5. Pradeepa, Ganga (28 November 2008). "Hikkaduwa where the impressive coral reef is on offer". Daily News. Retrieved 2009-07-09.
  6. https://www.destinationsrilanka.travel/Hikkaduwa_Marine_National_Park.php
"https://ml.wikipedia.org/w/index.php?title=ഹിക്കഡുവ_ദേശീയോദ്യാനം&oldid=3276428" എന്ന താളിൽനിന്ന് ശേഖരിച്ചത്