ഹാൽസ്‌കറാപ്റ്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഹാൽസ്‌കറാപ്റ്റർ
Temporal range: Campanian, 75–71 Ma
Halszkaraptor escuilliei.jpg
2011 ലെ മ്യൂനിച് ഷോയിൽ പ്രദർശിപ്പിച്ച ഹോളോടൈപ്പ് സ്പെസിമൻ
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
Animalia
ഫൈലം:
ക്ലാസ്സ്‌:
Dinosauria
നിര:
Saurischia
കുടുംബം:
Dromaeosauridae
ജനുസ്സ്:
Halszkaraptor
വർഗ്ഗം:
Halszkaraptor escuilliei
ശാസ്ത്രീയ നാമം
Halszkaraptor escuilliei

ഹാൽസ്‌കറാപ്റ്റർ Halszkaraptor (meaning "Halszka's seizer") അന്തിമ ക്രിറ്റേഷ്യസ് യുഗത്തിൽ ജീവിച്ചിരുന്ന ഒരു ദിനോസോർ ആണ്. ഇതിന്റെ ഫോസിൽ മംഗോളിയയിൽ നിന്നും ലഭിച്ചതാണ്. ഡ്രോമിയോസോറിഡ് ജീനസിൽ പെട്ടതാണിത്. ഈ ജീനസിൽ അറിയപ്പെടുന്ന Halszkaraptor escuilliei എന്ന ഒരു സ്പീഷിസേയുള്ളു.[1]

ശാസ്ത്രജ്ഞന്മാർ ഈ ഹോളോടൈപ്പിനെ ക്രൊക്കഡീലിയ, ജലപ്പക്ഷികൾ ഇവയുടെ അസ്ഥികളുമായി താരതമ്യം ചെയ്തിട്ടുണ്ട്. അങ്ങനെ, ഈ ദിനോസോർ ഒരു അർദ്ധ ജലജീവിയായിരുന്നു എന്ന് കണ്ടെത്തി. വംശജനിതകവിജ്ഞാനീയം ഉപയോഗിച്ചുനടത്തിയ വിശകലനം തെളിയിക്കുന്നത് ഇവ മഹാകാല, ഹൾസാൻപിസ് എന്നിവയ്ക്കൊപ്പം, ഉപകുടുംബമായ ഹാൽസ്‌കറാപ്റ്റോറിനേയിലെ അംഗമാണെന്നാണ്. [2]

കണ്ടെത്തൽ[തിരുത്തുക]

Skull of the holotype

ഹാൽസ്‌കറാപ്റ്റർ ദിനോസറിന്റെ ഹോളോടൈപ്പ് ജെഡോച്ചട്ട ഫോർമെഷൻ എന്ന ശിലാക്രമത്തിൽ നിന്നുജ്മാണുത്ഭവിച്ചത് എന്നു കരുതുന്നു. ഇത് മംഗോളിയ യിലെ ഉഗ പ്രദേശത്തായിരുന്നു ഇതിന്റെ ഫോസിൽ ഉണ്ടായിരുന്നത്. പിന്നീട് ഫോസിൽ കടത്തുകാർ ഈ അവശേഷിപ്പ് കടത്തിക്കൊണ്ടുപൊയി.[3] ഈ ഫോസിൽ പല കൈ മറിഞ്ഞ് ജപ്പാൻ, ഗ്രേറ്റ് ബ്രിട്ടൺ, എന്നീ രാജ്യങ്ങൾ കടന്ന് എൽഡോണിയ എന്ന കമ്പനിയുടെ കൈവശം ആയി. ബ്രസ്സൽസിലെ റോയൽ ബെൽജിയം ഇൻസ്റ്റിട്യ്യൂട്ട് ഓഫ് നാചുറൽ സയൻസിന്റെ പക്കൽ ഇതെത്തി. അവർ അനേകം ശാസ്ത്രജ്ഞരെ ഇതു കാണിക്കുകയും ശാസ്ത്രജ്ഞരായ പാസ്കൽ ഗോഡിഫ്രോയിറ്റ്, ആന്ത്രിയ കൗ എന്നിവർ കൂടുതൽ പരീക്ഷണങ്ങൾ നടത്തുകയുമുണ്ടായി.[4][5] യൂറോപ്പിയൻ സിങ്ക്രോട്രോൺ റേഡിയേഷൻ ഫെസിലിറ്റി എന്ന സ്ഥാപനത്തിലുള്ള സിങ്ക്രോട്രോൺ ഉപയൊഗിച്ച് ഈ സാമ്പിളിന്റെ വിശ്വാസ്യത തെളിയിക്കുകയും ചെയ്തു. ഈ വിവരം നേച്ചർ ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ചു. അനേകം ചർച്ചകളുടെ ഫലമായി എസ്ക്യൂളി എന്ന സ്ഥാപനം മംഗോളിയൻ അധികൃതർക്ക് ഈ ഫോസിൽ തിരികെ നൽകുകയുണ്ടായി.

വിവരണം[തിരുത്തുക]

വർഗ്ഗീകരണം[തിരുത്തുക]

Halszkaraptor was placed in the Dromaeosauridae in 2017. A new clade Halszkaraptorinae was coined, containing Halszkaraptor and its close relatives Hulsanpes and Mahakala.

Phylogeny[തിരുത്തുക]

Paleobiology[തിരുത്തുക]

The only other non-avian dinosaurs known to have been adapted for a semiaquatic lifestyle are spinosaurids.[6]

അവലംബം[തിരുത്തുക]

  1. Cau, A.; Beyrand, V.; Voeten, D.; Fernandez, V.; Tafforeau, P.; Stein, K.; Barsbold, R.; Tsogtbaatar, K.; Currie, P.; Godrfroit, P. (6 December 2017). "Synchrotron scanning reveals amphibious ecomorphology in a new clade of bird-like dinosaurs". Nature. doi:10.1038/nature24679.
  2. "A newly discovered duck-like dinosaur had a neck like a goose's and claws like velociraptors'". Business Insider France (ഭാഷ: ഫ്രഞ്ച്). ശേഖരിച്ചത് 2017-12-13.
  3. "This duck-like dinosaur with killer claws ran, swam and tore prey to shreds". USA TODAY (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2017-12-13.
  4. Greshko, Michael (6 December 2017). "Duck-Like Dinosaur Is Among Oddest Fossils Yet Found". National Geographic Society. ശേഖരിച്ചത് 7 December 2017.
  5. Davis, Nicola (6 December 2017). "Smuggled fossil 'very weird' new species of amphibious dinosaur, say experts". The Guardian. ശേഖരിച്ചത് 7 December 2017. Italic or bold markup not allowed in: |publisher= (help)
  6. Perkins, Sid (6 December 2017). "This duck-faced dinosaur took a rare plunge back into water". Science. doi:10.1126/science.aar6604. ശേഖരിച്ചത് 8 December 2017. Italic or bold markup not allowed in: |publisher= (help)
"https://ml.wikipedia.org/w/index.php?title=ഹാൽസ്‌കറാപ്റ്റർ&oldid=2653180" എന്ന താളിൽനിന്ന് ശേഖരിച്ചത്