Jump to content

ഹാർട്ട്സ്ഫീൽഡ് ജാക്സൺ അറ്റ്ലാന്റാ ഇന്റർനാഷണൽ ഏയർപോർട്ട്

Coordinates: 33°38′12″N 084°25′41″W / 33.63667°N 84.42806°W / 33.63667; -84.42806
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹാർട്ട്സ്ഫീൽഡ് ജാക്സൺ അറ്റ്ലാന്റാ ഇന്റർനാഷണൽ ഏയർപോർട്ട് Hartsfield–Jackson Atlanta International Airport
Summary
എയർപോർട്ട് തരംPublic
ഉടമCity of Atlanta
പ്രവർത്തിപ്പിക്കുന്നവർAtlanta Department of Aviation
ServesAtlanta, Georgia, U.S.
സ്ഥലംUnincorporated areas of Fulton and Clayton counties; also Atlanta, College Park, and Hapeville, Georgia
Hub for
Focus city for
സമുദ്രോന്നതി1,026 ft / 313 m
നിർദ്ദേശാങ്കം33°38′12″N 084°25′41″W / 33.63667°N 84.42806°W / 33.63667; -84.42806
വെബ്സൈറ്റ്www.atl.com
Maps
FAA diagram
FAA diagram
ലുവ പിഴവ് ഘടകം:Location_map-ൽ 522 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Metro Atlanta" does not existLocation of airport in Metro Atlanta
റൺവേകൾ
ദിശ Length Surface
ft m
8L/26R 9,000 2,743 Concrete
8R/26L 9,999 3,048 Concrete
9L/27R 12,390 3,776 Concrete
9R/27L 9,000 2,743 Concrete
10/28 9,000 2,743 Concrete
Helipads
Number Length Surface
ft m
H1 52 17 Asphalt
Statistics (2018)
Total passengers107,394,030
Aircraft operations895,682

ജോർജിയ സംസ്ഥാനത്തിലെ അറ്റ്ലാന്റാ നഗരത്തിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളം ആണ് ഹാർട്ട്സ്ഫീൽഡ് ജാക്സൺ അറ്റ്ലാന്റാ ഇന്റർനാഷണൽ ഏയർപോർട്ട് (Hartsfield–Jackson Atlanta International Airport (IATA: ATLICAO: KATLFAA LID: ATL). അറ്റ്ലാന്റാ ഏയർപോർട്ട്, ഹാർട്ട്സ്ഫീൽഡ് , ഹാർട്ട്സ്ഫീൽഡ്-ജാക്സൺ എന്നും അറിയപ്പെടുന്ന ഈ വിമാനത്താവളം, 1998 മുതൽ, ലോകത്തിലെ ഏറ്റവുമധികം ആളുകൾ യാത്രചെയ്യുന്ന വിമാനത്താവളം ആണ്[2]

അറ്റ്ലാന്റാ ഡൗൺടൗണിൽനിന്നും ഒൻപത് കിലോമീറ്റർ (ഏഴു മൈൽ) സ്ഥിതിചെയ്യുന്നു.അറ്റ്ലാന്റായിലെ മേയറായിരുന്ന വില്ല്യം. ബി ഹാർട്ട്സ്ഫീൽഡ്, മേനാർഡ് ജാക്സൺ എന്നിവരോടുള്ള ബഹുമാനാർഥമാണ് വിമാനത്താവളത്തിന് ഹാർട്ട്സ്ഫീൽഡ് ജാക്സൺ ഏയർപോർട് എന്ന പേർ നൽകിയത്. ഈ വിമാനത്താവളത്തിന് 192 ഗേറ്റുകളുള്ളതിൽ 40 എണ്ണം അന്താരാഷ്ട്രയാത്രക്കാർക്കുള്ളതാണ്.[3] 4,700 ഏക്കറിലായി വ്യാപിച്ച് കിടക്കുന്ന ഇവിടെ അഞ്ച് സമാന്തര റൺവേകൾ ആണുള്ളത്.[3]

അറ്റ്ലാന്റാ വിമാനത്താവളത്തിൽ നിന്നും വടക്കേ അമേരിക്കയിലും തെക്കേ അമേരിക്ക, മധ്യ അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലേക്കും അന്താരാഷ്ട്ര സേവനം ഉണ്ട്. അമേരിക്കൻ ഐക്യനാടുകളിലേക്കുള്ള ഒരു അന്താരാഷ്ട്ര കവാടമെന്ന നിലയിൽ, അന്താരാഷ്ട്ര യാത്രക്കാരുടെ ഗതാഗതത്തിൽ ഹാർട്ട്സ്ഫീൽഡ്-ജാക്സൺ ഏഴാം സ്ഥാനത്താണ്[4]. ഏകദേശം 10 ലക്ഷം വാർഷിക ഫ്ലൈറ്റുകളിൽ പലതും ആഭ്യന്തര വിമാനങ്ങളാണ്; രാജ്യത്തിന്റെ തെക്കുകിഴക്കൻ മേഖലയിലെ വിമാനയാത്രയുടെ പ്രധാന കേന്ദ്രമാണ് ഈ വിമാനത്താവളം.

ഡെൽറ്റ എയർ ലൈനിന്റെ പ്രാഥമിക ഹബ്ബാണ് ഹാർട്ട്സ്ഫീൽഡ്-ജാക്സൺ, ചെലവുകുറഞ്ഞ വിമനസർവ്വീസുകളായ ഫ്രോണ്ടിയർ എയർലൈൻസ്, സൗത്ത് വെസ്റ്റ് എയർലൈൻസ്, സ്പിരിറ്റ് എയർലൈൻസ് എന്നിവയുടെയും ഹബ്ബാണിത്. 225 ആഭ്യന്തര, അന്തർദ്ദേശീയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രതിദിനം ആയിരത്തിലധികം ഫ്ലൈറ്റുകളുള്ള ഡെൽറ്റ ഹബ്, ലോകത്തിലെതന്നെ ഏറ്റവും വലിയ എയർലൈൻ ഹബ്ബാണ്.[5][6] 2016 ഫെബ്രുവരിയിൽ വിമാനത്താവളത്തിലെ 75.4 ശതമാനം യാത്രക്കാരും ഡെൽറ്റ എയർ ലൈൻസിലും 9.2% സൗത്ത് വെസ്റ്റ് എയർലൈൻസിലും 2.5% അമേരിക്കൻ ഏയർലൈൻസിലും.[7]സഞ്ചരിച്ചു. ഡെൽറ്റയുടെ കോർപ്പറേറ്റ് ആസ്ഥാനം കൂടാതെ, ഹാർട്ട്സ്ഫീൽഡ്-ജാക്സൺ ഡെൽറ്റയുടെ സാങ്കേതിക പ്രവർത്തനം പ്രാഥമിക അറ്റകുറ്റപ്പണി എന്നിവ നടത്തുന്നതും ഇവിടെയാണ്.[8]

വിമാനത്താവളത്തിന്റെ കൂടുതൽ ഭാഗവും ഇൻ‌കോർപ്പറേറ്റ് ചെയ്യപ്പെടാത്ത പ്രദേശങ്ങളായ ഫുൾട്ടൺ, ക്ലേട്ടൺ എന്നീ കൗണ്ടികളിലായാണ് സ്ഥിതിചെയ്യുന്നത്, കൂടാതെ ഇത് അറ്റ്ലാന്റ,[9] കോളേജ് പാർക്ക്,[10] and ഹേപ്വിൽ.[11] എന്നിവയുടെ നഗരപരിധിയിലേക്കും വ്യാപിച്ചു കിടക്കുന്നു. വിമാനത്താവളത്തിന്റെ ആഭ്യന്തര ടെർമിനലിലേക്ക് സേവനം നൽകുന്നത് മാർട്ടയുടെ(Metropolitan Atlanta Rapid Transit Authority) റെഡ്, ഗോൾഡ് റെയിൽ പാതകളാണ്.

ചരിത്രം

[തിരുത്തുക]
Hartsfield–Jackson Atlanta International Airport's air traffic control tower
A line of automated and staffed ticketing counters for Delta, Atlanta's major tenant airline.
A hallway connecting Concourse B to Concourse A at Atlanta Hartsfield–Jackson International Airport.
An Aerial view of Concourse C
A view of the International Concourse E and Control Tower at night
Concourse F


ഹാർട്ട്സ്ഫീൽഡ്-ജാക്സൺ ആരംഭിച്ചത് 287 ഏക്കറിൽ അഞ്ചുവർഷത്തെ വാടകയില്ലാത്ത പാട്ടത്തിനാണ്, അന്ന് അത് അറ്റ്ലാന്റ സ്പീഡ്‌വേ എന്ന പേരിൽ ഉപേക്ഷിക്കപ്പെട്ട ഓട്ടോ റേസ്‌ട്രാക്കായിരുന്നു. 1925 ഏപ്രിൽ 16 ന് അറ്റ്ലാന്റ മേയർ വാൾട്ടർ സിംസ് നഗരത്തിനു ഒരു എയർഫീൽഡായി വികസിപ്പിക്കാൻ ഈ പാട്ടക്കരാറിൽ ഒപ്പുവെച്ചു, കരാറിന്റെ ഭാഗമായി, അതിന്റെ മുൻ ഉടമയും, കൊക്കകോള വ്യവസായിയും, മുൻ അറ്റ്ലാന്റ മേയറും ആയിരുന്ന ആസാ കാൻഡ്‌ലരുടെ പേരിൽ കാൻഡ്‌ലർ ഫീൽഡ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 1926 സെപ്റ്റംബർ 15-നു ഫ്ലോറിഡയിലെ ജാക്‌സൺവില്ലിൽ നിന്ന് പറന്ന ഫ്ലോറിഡ എയർവേയ്‌സ് മെയിൽ വിമാനം ആയിരുന്നു കാൻഡ്‌ലർ ഫീൽഡിലേക്കുള്ള ആദ്യ വിമാനം. 1928 മെയ് മാസത്തിൽ പിറ്റ്കെയ്ൻ ഏവിയേഷൻ അറ്റ്ലാന്റയിലേക്ക് സർവീസ് ആരംഭിച്ചു. തുടർന്ന് 1930 ജൂണിൽ ഡെൽറ്റ എയർ സർവീസും. പിൽക്കാലത്ത് ഈ രണ്ട് എയർലൈനുകളും യഥാക്രമം ഈസ്റ്റേൺ എയർ ലൈൻസ്, ഡെൽറ്റ എയർ ലൈൻസ് എന്നറിയപ്പെട്ടു. ഈ എയർലൈനുകൾ അറ്റ്ലാന്റയെ അവരുടെ ഹബ്ബ് ആക്കി മാറ്റി.[12]

എയർപോർട്ടിന്റെ കാലാവസ്ഥാ കേന്ദ്രം , 1928 സെപ്റ്റംബർ ഒന്നാം തീയതി നാഷണൽ വെതർ സർവീസ്, അറ്റ്ലാന്റയിലെ കാലാവസ്ഥാ നിരീക്ഷണത്തിന്റെ മുഖ്യ കേന്ദ്രങ്ങളായി ഉപയോഗിക്കാൻ തുടങ്ങി.[13]

അവലംബം

[തിരുത്തുക]
  1. "Operating Statistics". City of Atlanta. January 2017. Archived from the original on January 30, 2017. Retrieved February 16, 2017.
  2. Tan, Huileng (20 December 2017). "If you're surprised that Atlanta has the busiest airport on earth, you're not alone". CNBC. Archived from the original on 25 April 2019. Retrieved 28 June 2019.
  3. 3.0 3.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; facts എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ATLstats എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. "Hartsfield–Jackson Atlanta International Airport". Delta Air Lines. Archived from the original on July 6, 2013. Retrieved June 23, 2013.
  6. "Delta Hub Station". Archived from the original on 26 June 2016. Retrieved 29 June 2016.
  7. "Wayback Machine" (PDF). 9 May 2016. Archived from the original (PDF) on 9 May 2016.
  8. "Delta TechOps". CAPA Centre for Aviation. Archived from the original on December 20, 2013. Retrieved June 12, 2013.
  9. "Zoning Ordinance, City of Atlanta, Georgia; Sheet 32" (PDF). City of Atlanta. Archived from the original (PDF) on 2015-10-17. Retrieved April 13, 2015.
  10. "City Map". City of College Park. Archived from the original on October 23, 2011. Retrieved April 13, 2015.
  11. "Official Zoning Map". City of Hapeville. January 6, 2009. Archived from the original on November 22, 2011. Retrieved April 13, 2015.
  12. Eastern Airlines History, Facts and Pictures Archived 2010-09-18 at the Wayback Machine.. (Since 2003). In Aviation Explorer. Retrieved September 14, 2010
  13. "Station Thread for Atlanta Area, GA". National Oceanic and Atmospheric Administration. Archived from the original on 2014-06-27. Retrieved 2015-04-13.