ഹാൻകുക്ക് യൂണിവേഴ്സിറ്റി ഓഫ് ഫോറിൻ സ്റ്റഡീസ്
한국외국어대학교[1] | |
പ്രമാണം:Hankuk University of Foreign Studies emblem.png | |
ആദർശസൂക്തം | Veritas, Pax, Creatio Truth, peace, creation |
---|---|
തരം | Private |
സ്ഥാപിതം | 1954 |
പ്രസിഡന്റ് | Kim In-chul |
അദ്ധ്യാപകർ | 613 |
വിദ്യാർത്ഥികൾ | 27,351 |
ബിരുദവിദ്യാർത്ഥികൾ | 23,661 |
3,690 | |
മേൽവിലാസം | 서울특별시 동대문구 이문동 270 (270 Imun-dong, Dongdaemun-gu, Seoul) / 경기도 용인시 모현면 왕산리 산89( 89 San, Wangsan-ri, Mohyeon-myeon, Yongin-si, Gyeonggi-do), Seoul, Yongin, South Korea |
ക്യാമ്പസ് | Urban; rural |
വെബ്‌സൈറ്റ് | www |
ഹാൻകുക്ക് യൂണിവേർസി ഓഫ് ഫോറിൻ സ്റ്റഡീസ് (HUFS) റിപ്പബ്ലിക്ക് ഓഫ് കൊറിയയിലെ സോളിൽ സ്ഥിതിചെയ്യുന്ന ഒരു സ്വകാര്യ ഗവേഷണ സർവകലാശാലയാണ്. യുദ്ധാനന്തര കൊറിയയിൽ വിദേശ ഭാഷാപഠനം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യം മുൻനിറുത്തി 1954 ലാണ് ഈ സർവകലാശാല സ്ഥാപിക്കപ്പെട്ടത്. സർവ്വകലാശാല സോളിലും യോംഗിനിലുമായി സ്ഥിതി ചെയ്യുന്നു. റോമൻ ഭാഷയിലേക്കു മാറ്റിയ കൊറിയൻ എന്നർത്ഥം വരുന്ന വാക്കായ ഹാൻകുക്ക് (한국; 韓國; ഹങ്കുക്) എന്ന വാക്കിൽനിന്നാണ് ഈ സർവ്വകലാശാലയുടെ പേര് ഉരുത്തിരിഞ്ഞുവന്നത്.
ദക്ഷിണ കൊറിയയിലെ ഏറ്റവും മികച്ച സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായി ഈ സർവ്വകലാശാല കണക്കാക്കപ്പെടുന്നു; പ്രത്യേകിച്ച് വിദേശ ഭാഷ, സാമൂഹ്യശാസ്ത്ര വിഷയങ്ങളുടെ പഠനത്തിൽ. അനേകം നയതന്ത്ര പ്രതിനിധികളും സ്ഥാനപതിമാരും HUFS ലെ ബിരുദധാരികളാണ്. ഭാഷാ വ്യാഖ്യാനത്തിനും പരിഭാഷയ്ക്കുമായി ഇവിടെ ഒരു ബിരുദ സ്കൂളും പ്രവർത്തിക്കുന്നു.