ഹാസിദീയത
ദൃശ്യരൂപം
ഇസ്രായേൽ ബെൻ എലിയാസർ എന്ന പരിഷ്കർത്താവിന്റെ ആശയങ്ങൾ പിന്തുടർന്ന് 18-ആം നൂറ്റാണ്ടിൽ അസ്കെനാസി യഹൂദതയിൽ ഉടലെടുത്ത ഒരു യഹൂദനവീകരണ മുന്നേറ്റമാണ് ഹാസിദീയത (Hasidism). ക്രമേണ യൂറോപ്പിലാകമാനം പ്രചാരം നേടിയ ഹാസിദീയത പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനകാലത്തെ ജൂതക്കുടിയേറ്റങ്ങളുടെ ഭാഗമായി അമേരിക്കൻ വൻകരയിലും എത്തി. രണ്ടാം ലോകമഹായുദ്ധത്തെ തുടർന്നുണ്ടായ കുടിയേറ്റങ്ങളിൽ ഹാസിദീയയഹൂദർ ലോകമെമ്പാടും എത്തി..[1]