ഹായ് സ്കൂൾ കുട്ടിക്കൂട്ടം
ദൃശ്യരൂപം
വിവരസാങ്കേതികവിദ്യ മേഖലയിൽ കുട്ടികളുടെ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെയും ഐ.ടി. അറ്റ് സ്‌കൂളിന്റെയും നേതൃത്വത്തിൽ സ്കൂളുകളിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് ഹായ് സ്കൂൾ കുട്ടിക്കൂട്ടം [1], [2], [3], [4].
ലക്ഷ്യങ്ങൾ
[തിരുത്തുക]- കൂട്ടായപഠനത്തിന്റെ അനുഭവങ്ങൾ കുട്ടികൾക്കുനൽകുക [5].
- ഐ.സി.ടി.അധിഷ്ഠിത പഠനത്തിന്റെ മികവുകൂട്ടാനും സാങ്കേതികപ്രശ്‌നങ്ങൾ പരിഹരിക്കാനും വിദ്യാർഥികളുടെ സഹകരണം ഉറപ്പാക്കുക.
- സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗം, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയെക്കുറിച്ച് ബോധവാന്മാരാക്കുക,
- പ്രചാരണ പരിപാടികളിൽ നേതൃത്വം വഹിക്കാൻ പ്രാപ്തരാക്കുക.
- ഭാഷാകമ്പ്യൂട്ടിങ് പ്രവർത്തനങ്ങൾ ഏറ്റെടുക്കാനുള്ള അവസരം ലഭ്യമാക്കുക.
- ഗവേഷണപ്രവർത്തനങ്ങളിൽ താൽപര്യം വളർത്തിയെടുക്കുക
നേതൃത്വം
[തിരുത്തുക]- പൊതു വിദ്യാഭ്യാസ വകുപ്പ്, കേരളം
- ഐ.ടി അറ്റ് സ്കൂൾ പ്രൊജക്ട്, കേരളം
സ്കൂൾ തലം
[തിരുത്തുക]സ്കൂൾതല പ്രവർത്തനങ്ങൾ പിടിഎ പ്രസിഡന്റ് ചെയർമാനും ഹെഡ്മാസ്റ്റർ കൺവീനറും ആയ സമിതിയായിരിക്കും ഏകോപിപ്പിക്കുക. ഐടി കോ ഓഡിനേറ്റർമാർ ദൈനംദിനപ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകും
അവലംബം
[തിരുത്തുക]പുറം കണ്ണികൾ
[തിരുത്തുക]IT@School എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.