ഹാതിക്വ
ദൃശ്യരൂപം
ഇംഗ്ലീഷ്: The Hope (പ്രത്യാശ) | |
---|---|
HaTikvah | |
ഇസ്രയേൽ Nationalഗാനം | |
വരികൾ (രചയിതാവ്) | നഫ്താലി ഹെർസ് ഐംബർ, 1878 |
സംഗീതം | സാമുവേൽ കോഹെൻ, 1888 |
സ്വീകരിച്ചത് | 1897 (ഒന്നാം സിയോണിസ്റ്റ് കോൺഗ്രസ്സ്) 1948 (അനൗദ്യോഗികം) 2004 (ഔദ്യോഗികം) |
Music sample | |
യഹൂദരുടെ ഒരു കവിതയും, ഇസ്രയേലിന്റെ ദേശീയ ഗാനവുമാണ് "ഹാതിക്വ" (ഹീബ്രു: הַתִּקְוָה, Hebrew IPA: [hatikˈva], lit. ഇംഗ്ലീഷ്: "The Hope"). Its lyrics are ഉക്രൈനിലെ സോളോഷീവിൽ ജനിച്ച ജൂത കവിയായിരുന്ന നഫ്താലി ഹേർസ് ഐംബെറിന്റെ കവിതയിൽ നിന്നാണ് ഇതിന്റെ വരികൾ എടുത്തിരിക്കുന്നത്. 1877-ലാണ് ഐംബർ ഈ കവിതയുടെ ആദ്യ പതിപ്പ് രചിച്ചത്. ഇസ്രയേൽ ഭൂമിയിലേക്ക് മടങ്ങിയെത്താനും, അതിനെ പുനഃരുജ്ജീവിപ്പിക്കാനും, അതിനെ പരമാധികാര രാഷ്ട്രമാക്കി മാറ്റാനുമുള്ള ജൂത ജനതയുടെ 2000-ത്തോളം വർഷമുള്ള പഴക്കമുള്ള സ്വപ്നമാണ് ഈ കവിതയുടെ ഇതിവൃത്തം.
വരികൾ
[തിരുത്തുക]നഫ്താലി ഹേർസ് ഐംബറിന്റെ യഥാർത്ത കവിതയിൽ 9 ഗണ്ഡികകളാണുള്ളത്. ഇതിൽനിന്നും അടർത്തിയെടുത്ത ആദ്യത്തെ കവിതഖണ്ഡികയിൽ ചിലമാറ്റങ്ങളോട് കൂടിയാണ് ദേശീയ ഗാനമായി അംഗീകരിച്ചിട്ടുള്ളത്. യഥാർത്ത ഹീബ്രൂ വരികളും, അവയുടെ തർജ്ജമയും[a] താഴെ കൊടുക്കുന്നു.
ഹീബ്രു | ഉച്ചാരണം | വിവർത്തനം |
---|---|---|
כֹּל עוֹד בַּלֵּבָב פְּנִימָה | ഖോൽ' ഓഥ് ബലൈവ പേനീമാ | ഹൃദയത്തിലിരിക്കും വരെ |
נֶפֶשׁ יְהוּדִי הוֹמִיָּה | നേഫ്യേഷ് യഹൂദി ഹോമീയ, | ജൂതർ മനം അഭിലാഷം കൊള്ളുന്നു, |
וּלְפַאֲתֵי מִזְרָח, קָדִימָה, | ഫാതേയ് മീസ്രാ കാഥിമാ, | കിഴക്കിന്റെ അവസാനത്തിലേക്കുള്ള ഒരു മുന്നേറ്റം, |
עַיִן לְצִיּוֹן צוֹפִיָּה, | ‘ആയിൻ ലെറ്റ്സ്സിയോൺ സോഫീയാഹ്; | സിയ്യോണിൽ നോക്കിയിരിക്കും ഒരു നേത്രം; |
עוֹד לֹא אָבְדָה תִּקְוָתֵנוּ, | ‘ഓഥ് ലോ ആവ്ധാഹ് തിക്വാതേനു, | നമ്മുടെ പ്രതീക്ഷ ഇതുവരെയും നഷ്ടപ്പെട്ടിട്ടില്ല |
הַתִּקְוָה בַּת שְׁנוֹת אַלְפַּיִם | ഹാതിക്വാ ബഥ് ഷ്നോഥ് അൽപായിം, | 2000 വർഷങ്ങളായുള്ള പ്രതീക്ഷ |
לִהְיוֹת עַם חָפְשִׁי בְּאַרְצֵנוּ, | ലീഹിയോഥം കോഫ്ഷി ബേആർഥ്സ്സേനു, | നമ്മുടെ ഭൂമിയിൽ സ്വതന്ത്രരാവാൻ |
אֶרֶץ צִיּוֹן וִירוּשָׁלַיִם. | ’ഏറേറ്റ്സ്-സ്സിയോൺ വ്യെ യേറൂഷാലായിം. | സിയോണിൻ ഭൂമി ജറുസ്സലേം |
അവലംബം
[തിരുത്തുക]
കുറിപ്പുകൾ
[തിരുത്തുക]- ↑ In the transliterations that appear on this page, a right quote (’) is used to represent the Hebrew letter aleph (א) when used as a consonant, while a left quote (‘) is used to represent the Hebrew letter ‘ayin (ע). The letter e in parentheses, (e), indicates a schwa that should theoretically be voiceless, but is usually pronounced as a very short e in modern Israeli Hebrew. In contrast, the letter a in parentheses, (a), indicates a very short a that should theoretically be pronounced, but is usually not voiced in modern Israeli Hebrew.