Jump to content

ഹസ്തിനാപുരം

Coordinates: 29°9′31.5″N 77°59′19.46″E / 29.158750°N 77.9887389°E / 29.158750; 77.9887389
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹസ്തിനപുരം
City
ഹസ്തിനാപുരത്തെ ഒരു ക്ഷേത്രം
ഹസ്തിനാപുരത്തെ ഒരു ക്ഷേത്രം
Country India
സംസ്ഥാനംഉത്തർപ്രദേശ്
ജില്ലമീററ്റ്
ഉയരം
202 മീ(663 അടി)
ജനസംഖ്യ
 (2001)
 • ആകെ21,248
Languages
 • Officialഹിന്ദി
സമയമേഖലUTC+5:30 (IST)
PIN
250404

മഹാഭാരതത്തിൽ പരാമർശിക്കപ്പെടുന്ന കുരുവംശജരുടെ രാജധാനിയാണ് ഹസ്തിനാപുരം(ഹിന്ദി: हस्‍तिनापुर; സംസ്കൃതം: हस्‍तिनापुरम् Hastināpuram).

പേരിന്റെ ഉത്ഭവം

[തിരുത്തുക]

സംസ്‌കൃതത്തിൽ, ഹസ്‌തിനപുർ (ആന), പുരം (നഗരം) എന്നിവയിൽ നിന്ന് 'ആനകളുടെ നഗരം' എന്ന് വിവർത്തനം ചെയ്യുന്നു. ഇതിന്റെ ചരിത്രം മഹാഭാരത കാലഘട്ടത്തിലേതാണ്. [1]കുരുവംശത്തിൽ പിറന്ന ഹസ്തി രാജാവിന്റെ പേരിലാണ് ഈ നഗരത്തിന് പേരിട്ടതെന്ന് നിരവധി അവകാശവാദങ്ങൾ സൂചിപ്പിക്കുന്നു.[2] മഹാഭാരതം എന്ന ഇതിഹാസത്തിൻറെ തുടക്കം ഇവിടെ നിന്നാണ്.

നിഗമനം

[തിരുത്തുക]

ഇന്നത്തെ ഡൽഹിയുടെ വടക്കുപടിഞ്ഞാറു ഭാഗത്തായിരുന്നു29°9′31.5″N 77°59′19.46″E / 29.158750°N 77.9887389°E / 29.158750; 77.9887389 ഇതെന്നാണ് നിഗമനം. കുരുക്ഷേത്രയുദ്ധം നടന്നത് ഹസ്തിനപുരിക്കു സമീപത്തു വെച്ചായിരുന്നു. ധൃതരാഷ്ട്രർ അന്ധനായ രാജാവായതിനാൽ അദ്ദേഹത്തിനുവേണ്ടി മകനായ ദുര്യോധനനായിരുന്നു ഭരണം നടത്തിയത്. പാണ്ഡവരുമായുണ്ടായ തർക്കമൊഴിവാക്കുന്നതിനായി ഹസ്തിനപുരിയിൽ നിന്ന് അകലെയുള്ള ഒരു സ്ഥലം അവർക്കു ലഭിക്കുകയും അവിടെ ഇന്ദ്രപ്രസ്ഥം എന്ന പേരിൽ ഒരു നഗരം നിർമ്മിക്കുകയും ചെയ്തു. ഇന്ദ്രപ്രസ്ഥമാണ് ഇന്നത്തെ ഡൽഹിയെന്നു കരുതുന്നു.

അവലംബം

[തിരുത്തുക]
  1. "Uttar Pradesh - History". Encyclopedia Britannica (in ഇംഗ്ലീഷ്). Retrieved 2019-12-16.
  2. J.P. Mittal (2006). History Of Ancient India (a New Version) : From 7300 Bb To 4250 Bc. Vol. Vol. 1. New Delhi: Atlantic Publishers & Distributors. p. 308. ISBN 978-81-269-0615-4. Retrieved 21 March 2018. {{cite book}}: |volume= has extra text (help)

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഹസ്തിനാപുരം&oldid=3502109" എന്ന താളിൽനിന്ന് ശേഖരിച്ചത്