Jump to content

ഹസെ നോ തനി നോ നൗശിക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹസെ നോ തനി നോ നൗശിക്ക
സംവിധാനംഹയാഒ മിയാസാക്കി
നിർമ്മാണംഇസാവോ തക്കഹത്ത
തിരക്കഥഹയാഒ മിയാസാക്കി
ആസ്പദമാക്കിയത്ഹയാഒ മിയാസാക്കിയുടെ ഇതേ പേരിലുള്ള മാങ്ക
അഭിനേതാക്കൾ
 • സൂമി ഷിമമോട്ടോ
 • ഗൊരോ നായ
 • യോജി മത്സുദ
 • യോസിക്കോ സക്കാക്കിബാറ
 • യേമാസ കയുമി
സംഗീതംജോ ഹിസായ്ഷി
ഛായാഗ്രഹണം
 • കോജി ഷിരാഗാമി
 • യൂക്കിടോമോ ഷുഡോ
 • യാസുഹിരോ ഷിമിസു
 • മാമോറു സുഗിയുര
ചിത്രസംയോജനം
 • ടൊമോക്കോ കിദ
 • നവോക്കോ കനെകോ
 • മസാത്സുഗു സാക്കായ്
സ്റ്റുഡിയോടോപ്ക്രാഫ്റ്റ്
വിതരണംടോഎയ് കമ്പനി
റിലീസിങ് തീയതി
 • 11 മാർച്ച് 1984 (1984-03-11)
രാജ്യംജപ്പാൻ
ഭാഷജാപ്പനീസ്
ബജറ്റ്¥10.8 കോടി
സമയദൈർഘ്യം117 മിനിട്ട്
ആകെ¥148 കോടി (ജപ്പാനിൽ)[1]
$17.2 ലക്ഷം (മറ്റു രാജ്യങ്ങളിൽ)[2]

1984-ൽ മിയാസാക്കി ഹയാഒ സംവിധാനം ചെയ്ത ഒരു ജാപ്പനീസ് അനിമേഷൻ ചിത്രമാണ് ഹസെ നോ തനി നോ നൗശിക്ക (風の谷のナウシカ; മലയാളത്തിൽ 'കാറ്റിന്റെ താഴ്വാരയിലെ നൗശിക്ക'). ഇത് എക്കാലത്തെയും മികച്ച അനിമേഷൻ ചിതങ്ങളിൽ ഒന്നായി വിലയിരുത്തപ്പെടുന്നു.[3]

കഥാസാരം

[തിരുത്തുക]

ചിത്രത്തിലെ സംഭവങ്ങൾ നടക്കുന്നതിൻ ആയിരത്തോളം വർഷങ്ങൾക്കു മുൻപ് ഒരു ലോകമഹായുദ്ധം ഉണ്ടാകുകയും അതിൽ മിക്ക സാങ്കേതികവിദ്യകളും നഷ്ടമാവുകയും ചെയ്തു. മാത്രമല്ല, ഭൂമിയുടെ പല ഭാഗങ്ങളും മനുഷ്യവാസത്തിന് അയോഗ്യമായി. മനുഷ്യർ താമസിക്കുന്ന ചുരുക്കം സ്ഥലങ്ങളിൽ ഒന്നാണ് കാറ്റിന്റെ തഴ്വാര. ഈ താഴ്വാരയിലെ ശക്തമായ കാറ്റ് ചുറ്റുമുള്ള കാടുകളിൽ തഴച്ചുവളരുന്ന വിഷച്ചെടികളുടെ വിത്തുകൾ കടന്നുവരാതെ സംരക്ഷിക്കുന്നു. താഴ്വാരയിലെ ജനങ്ങളുടെ നേതാവാണ് നൗശിക്ക.

ഒരു രാത്രി അയൽരാജ്യമായ ടോൾമെക്കിയയിലേക്ക് പോകുന്ന ഒരു ചരക്കുവിമാനം കാറ്റിന്റെ തഴ്വാരയിൽ തകർന്നുവീഴുന്നു. വിമാനത്തിൽ ഉണ്ടായിരുന്നവരിൽ ആകെ പെജിതെ രാജ്യക്കാരിയായ ലാസ്റ്റൽ മാത്രമാണ് രക്ഷപ്പെടുന്നത്. വിമാനത്തിന്റെ അവശിഷ്ടങ്ങൾ പരിശൊധിക്കാനെത്തുന്ന നൗശിക്കയോട് അതിന്റെ ഉള്ളടക്കങ്ങൾ നശിപ്പിക്കാൻ ലാസ്റ്റൽ അപേക്ഷിക്കുന്നു. വിമാനത്തിനുള്ളിലുള്ളത് പണ്ട് ലോകമഹായുദ്ധത്തിൽ വൻ നാശം സൃഷ്ടിച്ച രാക്ഷസവർഗ്ഗത്തിൽപ്പെട്ട ഒരു കുഞ്ഞാണ്. ആ കുഞ്ഞിനെ കൈക്കലാക്കാനായി ടോൾമെക്കിയ പെജിതെയെ ആക്രമിക്കുകയും കുഞ്ഞിനെ പിടിച്ചെടുത്ത് തങ്ങളുടെ രാജ്യത്തേക്ക് കടത്തുകയുമായിരുന്നു.

ടോൾമെക്കിയൻ പട്ടാളം കാറ്റിന്റെ താഴ്വാര ആക്രമിക്കുകയും നൗശിക്കയുടെ അച്ഛനെ കൊല്ലുകയും ചെയ്യുന്നു. സാധാരണ ശാന്തസ്വഭാവിയായ നൗശിക്ക ഒരു കൂട്ടം ടോൾമെക്കിയൻ പട്ടാളക്കാരെ കൂട്ടക്കൊല ചെയ്യുന്നു. താഴ്വാരയിലെ വാൾപ്പയറ്റുവീരനായ യുപ്പാ പ്രഭു നൗശിക്കടെ വാളിനു മുന്നിൽ തന്റെ കൈ വയ്ക്കുമ്പോഴാണ് നൗശിക്ക ആക്രമണം നിർത്തുന്നത്. ടോൽമെക്കിയൻ പട്ടാആളത്തിന്റെ നേതാവായ കുശാന രാജകുമാരി തനിക്ക് രാക്ഷസക്കുഞ്ഞിനെ വേണമെന്ന് ആവശ്യപ്പെടുന്നു. അതിനെ വളർത്തി വലുതാക്കി അതിനെക്കൊണ്ട് വിഷച്ചെടികളുള്ള കാട് നശിപ്പിക്കാനാൺ അവരുടെ ഉദ്ദേശ്യം.

നൗശിക്ക താൻ രഹസ്യമായി വളർത്തിയ 'വിഷച്ചെടി'കളെ യുപ്പാ പ്രഭുവിന് കാണിച്ചുകൊടുക്കുന്നു. ശുദ്ധമായ മണ്ണും വെള്ളവും കൊടുത്താൽ ഈ ചെടികൾ യാതൊരു വിഷവും പുറപ്പെടുവിക്കുകയില്ല എന്ന് നൗശിക്ക കാണിക്കുന്നു. നൗശിക്കയെ കുശാന രാജകുമാരി ടോൾമെക്കിയയിലേക്ക് പിടിച്ചുകൊണ്ടു പോകുന്നു. എന്നാൽ, വഴിയിൽ ഇവരെ പെജിതെയിൽ നിന്നുമുള്ളവർ ആക്രമിക്കുകയും നൗശിക്ക രക്ഷപ്പെടുകയും ചെയുന്നു. വിഷച്ചെടികളുടെ കാട്ടിലെത്തുന്ന നൗശിക്ക ചെടികൾ വിഷം ഉണ്ടാക്കുകയല്ല്, മണ്ണിലുള്ള വിഷാംശഥെ വലിച്ചെടുക്കുകയാണ് ചെയ്യുന്നതെന്ന് മനസ്സിലാക്കുന്നു. പണ്ട് മനുഷ്യർ നടത്തിയ യുദ്ധമാണ് കാട്ടിലെ മണ്ണ് മലിനമാക്കിയത്.

രാക്ഷസക്കുഞ്ഞ് ടോൾമെക്കിയയുടെ കയ്യിൽ വീഴരുതെന്നും എന്ത് വിലകൊടുത്തും അതിനെ നശിപ്പിക്കണമെന്നും പെജിതെയുടെ നേതാക്കൾ തീരുമാനിക്കുന്നു. ഇതിനായി അവർ കാട്ടിൽ ജീവിക്കുന്ന കൂറ്റൻ ഷഡ്പദങ്ങളായ ഓമുകളുടെ ഒരു കുഞ്ഞിനെ പിടിച്ച് കാറ്റിന്റെ താഴ്വാരയിൽ എത്തിക്കുന്നു. ഓമുകൾ ദേശ്യപ്പെട്ട് താഴ്വാര നശിപ്പിക്കുമെന്നാണ് അവരുടെ കണക്കുകൂട്ടൽ. ഇതറിയുന്ന നൗശിക്ക തന്റെ നാട്ടുകാരെ അറിയിക്കാനായി താഴ്വാരയിലേക്ക് പോകുന്നു. അവിടെ ഓം കുഞ്ഞിനെ കണ്ടുപിടിക്കുന്ന അവർ അതിന്റെ വിശ്വാസം പിടിച്ചുപറ്റുന്നു.

ഓമുകൾ കാറ്റിന്റെ താഴ്വാര ആക്രമിക്കുന്നു. ടോൾമെക്കിയൻ പട്ടാള ടാങ്കുകളും രാക്ഷസക്കുഞ്ഞും അവരെ തടയാൻ നോക്കുന്നുവെങ്കിലും ഓമുകൾ അവയെല്ലാം തകർത്ത് മുന്നേരുന്നു. കുഞ്ഞ് ഓമിനെ തിരിച്ചുകൊടുക്കാൻ വരുന്ന നൗശിക്കയെ ആദ്യം ഓമുകൾ ചവിട്ടിയിടുന്നുവെങ്കിലും അവർ ശത്രുവല്ല എന്ന് മനസ്സിലാക്കിയയുടൻ അവരുടെ കാലുകൾ കൊണ്ട് നൗശിക്കയുടെ മുറിവുകൾ ഉണക്കുകയും താഴ്വാര വിട്ട് പോകുകയും ചെയ്യുന്നു. രാക്ഷസക്കുഞ്ഞിന്റെ മരണത്തോടെ ടോൾമെക്കിയൻ പട്ടാളവും തങ്ങലുടെ നാട്ടിലേക്ക് തിരിച്ചുപോകുന്നു.

അവസാന രംഗത്തിൽ വിഷച്ചെടികളുടെ കാട്ടിലെവിടെയോ ഒരിടത്ത് മണ്ണ് വിഷമുക്തമാവുകയും അവിടെ വിഷാംശമില്ലാത്ത ഒരു ചെടി പൊടിക്കുകയും ചെയ്യുന്നു.

പ്രമേയങ്ങൾ

[തിരുത്തുക]

പ്രകൃതി

[തിരുത്തുക]

മിയാസാക്കിയുടെ മറ്റ് ചിത്രങ്ങളിലെന്ന പോലെ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധമാണ് നൗശിക്കയിലേയും മുഖ്യ പ്രമേയം. ജപ്പാനിലെ ഒരു ഉൾക്കടൽ രസം കാരണം മലിനമായതും ആ പ്രദേശത്തുപോലും പ്രകൃതി കടന്നുകയറിയതും മിയാസാക്കിയെ ആകർഷിച്ചിരുന്നു.[4] ഏതെങ്കിലും കഥാപാത്രത്തെ കാണികൾക്ക് അൽപ്പംപോലും സഹതാപം തോന്നാത്ത രീതിയിൽ കാണിക്കുന്നത് മിയാസാക്കി എതിർത്തു. പ്രകൃതിയിലെന്നപോലെ ഓരോ കഥാപാത്രവും അവർക്ക് ശരിയെന്ന് തോന്നുന്നത് മാത്രമാണ് ചെയ്യുന്നത്. മനുഷ്യരെ തമ്മിൽ അകറ്റുന്നത് (കാടിനെക്കുറിച്ചുള്ള) അവരുടെ അറിവില്ലായ്മയും അതിൽനിന്നുമുണ്ടാകുന്ന ഭയവും അത്യാഗ്രഹവുമാണ്. നൗശിക്ക മനുഷ്യരെ കാടിനെ മനസ്സിലാക്കാനും അതുമായി സമാധാനത്തിൽ ജീവിക്കാനും പഠിപ്പിക്കുന്നു.[5][6]

ടോൾമെക്കിയൻ പട്ടാളം തന്റെ അച്ഛനെ കൊല്ലുന്ന ഒരു തവണ മാത്രമാണ് നൗശിക്ക മറ്റൊരാളെ അക്രമിക്കുന്നത്. ആ അവസരത്തിൽപ്പോലും ഹിംസ അവരെ ഒരു രീതിയിലും സഹായിക്കുന്നില്ല എന്നു മാത്രമല്ല, ടോൾമെക്കിയക്കാരെ കൂടുതൽ ചൊടിപ്പിക്കുകയും ചെയ്യുന്നു. നൗശിക്കയുടെ വിജയങ്ങളെല്ലാം തന്നെ അഹിംസയിലൂടെയാണ്. മറ്റ് കഥാപാത്രങ്ങൾ തങ്ങളുടെ സമൂഹത്തിൽനിന്നുള്ളവരെക്കുറിച്ചുമാത്രം ചിന്തിക്കുമ്പോൾ നൗശിക്ക മറ്റു മനുഷ്യവർഗ്ഗങ്ങളുടെ മാത്രമല്ല ഷഡ്പദങ്ങളായ ഓമുകളുടെ കാഴ്ചപ്പാടും മനസ്സിലാക്കുന്നു.[5]

അവലംബം

[തിരുത്തുക]
 1. 叶精二 (Kano Seiji) (2006). 宮崎駿全書 (Miyazaki Hayao complete book). フィルムアート社 (Film Art, Inc.). pp. 65, 66. ISBN 4-84590687-2.
 2. "Kaze no tani no Naushika (Nausica of the Valley of the Winds) (2006)". Box Office Mojo. Retrieved 3 February 2019.
 3. "Best Anime Ranking". Archived from the original on 22 ജൂലൈ 2012. Retrieved 29 നവംബർ 2012.
 4. Cavallaro, Dani (2006). The Anime Art of Hayao Miyazaki. McFarland. pp. 47–57, 194.
 5. 5.0 5.1 Loy, David; Goodhew, Linda (February 2004). "The Dharma of Miyazaki Hayao: Revenge vs. Compassion in Nausicaa and Mononoke" (PDF). 文教大学国際学部紀要 Bunkyo University Faculty of International. 14 (2): 67–75. Archived from the original (PDF) on 21 September 2013. {{cite journal}}: Unknown parameter |lastauthoramp= ignored (|name-list-style= suggested) (help)
 6. DeWeese-Boyd, Ian (9 April 2013). "Shojo Savior: Princess Nausicaä, Ecological Pacifism, and The Green Gospel". University of Toronto Press. p. 1. Archived from the original on 30 August 2013. Retrieved 30 August 2013.
"https://ml.wikipedia.org/w/index.php?title=ഹസെ_നോ_തനി_നോ_നൗശിക്ക&oldid=3778936" എന്ന താളിൽനിന്ന് ശേഖരിച്ചത്