ഹവാ മഹൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഹവാ മഹൽ
Hawa Mahal Jaipur.jpg
കാറ്റുകളുടെ മാളിക എന്നറിയപ്പെടുന്ന ഹവാമഹൾ
പ്രധാന വിവരങ്ങൾ
വാസ്തുശൈലിFusion of Rajput Architecture and Mughal Architecture
പട്ടണം/നഗരംജയ്‌പൂർ
രാജ്യംഇന്ത്യ
നിർദ്ദേശാങ്കം26°55′25″N 75°49′36″E / 26.923611°N 75.826667°E / 26.923611; 75.826667
Completed1799
പണിയിച്ചത്Maharaja സവായ് പ്രതാപ് സിങ്
സാങ്കേതിക വിവരങ്ങൾ
Structural systemRed and pink sand stone
Design and construction
ശില്പിLal Chand Usta

രാജസ്ഥാനിലെ ജയ്പൂരിൽ സ്ഥിതിചെയ്യുന്ന സവിശേഷശൈലിയിലുള്ള മാളികയാണ് ഹവാ മഹൽ. കാറ്റുകളുടെ മാളിക എന്നാണ് ഹവാ മഹൽ എന്ന പേരിനർത്ഥം. 1799 -ൽ മഹാരാജാ സവായ് പ്രതാപ് സിങ് ആണ്‌ ഈ മാളിക പണി കഴിപ്പിച്ചത്. ചെറിയ ജാലകങ്ങളോടു കൂടിയ കൂടുകൾ ചേർത്തു വച്ച് അഞ്ച് നിലകളിലായുള്ള ഈ മാളിക സ്ത്രീകൾക്ക് പുറം ലോകം വീക്ഷിക്കാനായി പണിതീർത്തതാണ്‌. കൊട്ടാരത്തിലെ സ്ത്രീകൾക്ക് പർദ്ദയുടെ ഉപയോഗം നിർബന്ധമായിരുന്ന കാലത്തായിരുന്നു ഇതിന്റെ നിർമ്മാണം നടന്നത്.[1]

ജയ്പൂർ ഭരണാധികാരികളായിരുന്ന കഛാവ രജപുത്രരുടെ സിറ്റി പാലസ് എന്നറിയപ്പെടുന്ന ജയ്പൂർ നഗരത്തിനകത്തുള്ള കൊട്ടാരത്തിന്റെ സ്ത്രീകൾക്കുള്ള അന്തഃപുരത്തിന്റെ ഭാഗമായായിരുന്നു[൧] ഹവാ മഹലിന്റെ നിർമ്മിതി. ചുവന്ന മണൽക്കല്ലിൽ വെളുത്ത വരമ്പുകൾ ചേർത്ത് രജപുത്രശൈലിയിലുള്ള ഈ കെട്ടിടം രൂപകൽപ്പന ചെയ്തത്, ലാൽ ചന്ദ് ഉസ്ത എന്ന ശിൽപ്പിയാണ്.[2] ജരോഖകൾ എന്നറിയപ്പെടുന്ന ചുവന്ന മണൽക്കല്ലിൽ തീർത്ത 953 ജനലുകൾ ഈ മാളികക്കുണ്ട്.[3]

ഹവാ മഹലിലേക്കുള്ള പ്രവേശനകവാടവും രണ്ട് നടുമുറ്റങ്ങളും

കൃഷ്ണഭക്തനായിരുന്ന സവായ് പ്രതാപ് സിങ്, കൃഷ്ണന്റെ കിരീടത്തിന്റെ ആകൃതിയിലാണ് ഹവാ മഹലിന്റെ മുൻഭാഗം രൂപകൽപ്പന ചെയ്തത്. ഹവാ മഹലിനകത്തേക്കുള്ള പ്രവേശനം, അതിനു പിന്നിലൂടെയാണ്. ഈ മാളികയുടെ പുറത്തേക്ക് വീക്ഷണമുള്ള ഒരു വശം മാത്രമേ അഞ്ചുനിലകളിലായുള്ളൂ മാത്രമല്ല, ഈ അഞ്ചുനിലകളുടെ പുറം ഭാഗത്തു മാത്രമേ അലങ്കാരപ്പണികളുമുള്ളൂ. രണ്ടു നടുമുറ്റങ്ങളൂടെ ചുറ്റുമായുള്ള ഈ മാളികയുടെ മറ്റു മൂന്നു വശങ്ങളും രണ്ടു നിലകളിലാണ്. അഞ്ചുനിലകളിൽ മുൻപിൽ കാണുന്ന ഭാഗത്തെ മുകളിലെ മൂന്നു നിലകൾക്ക് ഒറ്റ മുറിയുടെ വീതി മാത്രമേയുള്ളൂ.[2]

ചിത്രങ്ങൾ‌[തിരുത്തുക]

കുറിപ്പുകൾ[തിരുത്തുക]

  • ^ ഇന്ന് സിറ്റി പാലസും ഹവാമഹലും വെവ്വേറെ സ്മാരകങ്ങളായാണ് സംരക്ഷിക്കപ്പെടുന്നത്

അവലംബം[തിരുത്തുക]

  1. ഹവാ മഹലിൽ പ്രദർശിപ്പിച്ചിരിക്കുന്ന വിവരഫലകം
  2. 2.0 2.1 "Hawa Mahal". WebIndia123.com. ശേഖരിച്ചത് 4 നവംബർ 2010.
  3. "Hawa Mahal". Official website of Rajasthan Tourism. Rajasthan Tourism. ശേഖരിച്ചത് 4 നവംബർ 2010.
"https://ml.wikipedia.org/w/index.php?title=ഹവാ_മഹൽ&oldid=1688451" എന്ന താളിൽനിന്ന് ശേഖരിച്ചത്