ഉള്ളടക്കത്തിലേക്ക് പോവുക

ഹല്ല ടോമസ്ഡോട്ടിർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹല്ല ടോമസ്ഡോട്ടിർ
Headshot of Tómasdóttir giving a presentation
ഹല്ല 2024 ൽ
7th ഐസ്‌ലാൻഡ് പ്രസിഡന്റ്
പദവിയിൽ
ഓഫീസിൽ
1 ആഗസ്റ്റ് 2024
പ്രധാനമന്ത്രിബ്ജാർനി ബെനഡിക്റ്റ്സൺ
ക്രിസ്റ്റൺ ഫ്രോസ്റ്റാഡോറ്റിർ
മുൻഗാമിഗുവ്നി തൊർലാസിയുസ് യൊഹന്നാസൻ
വ്യക്തിഗത വിവരങ്ങൾ
ജനനം (1968-10-11) 11 ഒക്ടോബർ 1968  (56 വയസ്സ്)
റെയ്ക്ജാവിക്, ഐസ്‌ലാൻഡ്
രാഷ്ട്രീയ കക്ഷിസ്വതന്ത്രൻ
പങ്കാളിബിജോൺ സ്കുലസൻ
കുട്ടികൾ2
അൽമ മേറ്റർഓബേൺ യൂണിവേഴ്സിറ്റി, മോണ്ട്ഗോമറി (BBA)
തണ്ടർബേഡ് സ്കൂൾ ഓഫ് ഗ്ലോബൽ മാനേജ്മെന്റ് (MBA)
അവാർഡുകൾകാർട്ടിയർ വിമൻസ് ഇനിഷ്യേറ്റീവ് അവാർഡ്[1]

ഹല്ല ടോമസ്ഡോട്ടിർ (ജനനം: 1968 ഒക്ടോബർ 11) ഒരു ഐസ്‌ലാൻഡ് സ്വദേശിയായ മുൻ വ്യവസായിയും രാഷ്ട്രീയക്കാരിയുമാണ്. 2024 മുതൽ ഐസ്‌ലാൻഡിന്റെ ഏഴാമത്തെ പ്രസിഡന്റായി ഹല്ല സേവനമനുഷ്ഠിക്കുന്നു. വിഗ്ഡിസ് ഫിൻബോഗഡോട്ടിറിന് ശേഷം ഐസ്‌ലാൻഡിന്റെ പ്രസിഡന്റാകുന്ന രണ്ടാമത്തെ വനിതയാണ് ഹല്ല. അവർ. നേരത്തെ ഒരു പൊതു പ്രഭാഷകയായി അറിയപ്പെട്ടിരുന്നു. പ്രസിഡന്റ് പദത്തിലെത്തുന്നതിനുമുമ്പ്, അന്താരാഷ്ട്രതലത്തിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഗ്രൂപ്പായ ദി ബി ടീമിന്റെ ചീഫ് എക്സിക്യൂട്ടീവ് ആയും അവർ സേവനമനുഷ്ടിച്ചിരുന്നു.

ആദ്യകാല ജീവിതവും

[തിരുത്തുക]

1986-ൽ വെർസ്ലോയിൽ നിന്ന് ബിരുദം നേടിയ ഹല്ല, പിന്നീട് ഒരു അന്താരാഷ്ട്ര വിദ്യാർത്ഥിനിയായി അമേരിക്കൻ ഐക്യനാടുകളിലേയ്ക്ക് താമസം മാറുകയും 1993-ൽ മോണ്ട്ഗോമറിയിലെ ഓബേൺ യൂണിവേഴ്സിറ്റിയിൽ നിന്ന് മാനേജ്മെന്റ്, മാനവ വിഭവശേഷി എന്നിവ ഐഛികമാക്കി ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം നേടി.[2] പിന്നീട് 1995-ൽ അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ തണ്ടർബേർഡ് സ്കൂൾ ഓഫ് ഗ്ലോബൽ മാനേജ്മെന്റിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റർ ബിരുദവും കരസ്ഥമാക്കി.[3]

അവലംബം

[തിരുത്തുക]
  1. "Audur Capital provides financial services based on women-friendly values". Cartier Women's Initiative. 2009. Archived from the original on 3 June 2024. Retrieved 2 June 2024.
  2. Hólmfríður Gísladóttir (22 March 2024). "Þverneitar að hafa freistast til að fegra ferilskrána". Vísir.is (in Icelandic).{{cite web}}: CS1 maint: unrecognized language (link)
  3. "Mannabreytingar hjá Íslenska útvarpsfélaginu". Morgunblaðið (in Icelandic): D12. 29 January 1998.{{cite journal}}: CS1 maint: date and year (link) CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=ഹല്ല_ടോമസ്ഡോട്ടിർ&oldid=4392621" എന്ന താളിൽനിന്ന് ശേഖരിച്ചത്