ഹലോ നെറ്റ്‌വർക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹലോ നെറ്റ്‌വർക്ക്
വികസിപ്പിച്ചത്Hello Network Inc.
ഓർക്കുട് ബുയുക്കൊട്ടൻ
ആദ്യപതിപ്പ്ജൂലൈ 2016; 7 years ago (2016-07)
ഓപ്പറേറ്റിങ് സിസ്റ്റംക്രോസ് പ്ലാറ്റ്ഫോം
ലഭ്യമായ ഭാഷകൾവിവിധ ഭാഷകൾ
തരംഇൻസ്റ്റന്റ് മെസേജിങ്ങ്
അലെക്സ റാങ്ക്Increase 425 (October 2016)[1]
വെബ്‌സൈറ്റ്www.hello.com,
പ്ലേ സ്റ്റോറിൽ


ഗൂഗിളിന്റെ നിയന്ത്രണത്തിൽ ഉണ്ടായിരുന്ന പ്രശസ്ത സോഷ്യൽ നെറ്റ്‌വർക്ക് സർവ്വീസ് ആയിരുന്ന ഓർക്കുട്ടിന്റെ സ്ഥാപകൻ ഓർക്കുട് ബുയുക്കൊട്ടൻ‌ (en: Orkut Buyukkokten), മുൻ-ഗൂഗിൾ എൻജിനീയർമാരുടെ ഒരു ചെറിയ സംഘം എന്നിവർ ഒത്തുചേർന്ന് സ്ഥാപിച്ചതാണ് ഹലോ നെറ്റ്‌വർക്ക്.[2] ഔദ്യോഗിക വിജ്ഞാപനം ജൂലൈ 19, 2016 ഇൽ ആയിരുന്നു.[3] കഴിഞ്ഞ 16 വർഷങ്ങളായി സോഷ്യൽ നെറ്റ്‌വർക്കിംഗിന്റെ പരിണാമത്തിനു സാക്ഷ്യം വഹിച്ച ശേഷം, ഓർക്കുട്ടിൽ ജനങ്ങളെ അവരുടെ പൊതു താല്പര്യങ്ങൾക്കു ചുറ്റും ഒരുമിച്ച് കൊണ്ടുവരാൻ സഹായിച്ചു വന്നിരുന്നു. ഹലോ നിങ്ങളുടെ വികാരങ്ങൾക്കും ചിന്തകൾക്കുമനുസൃതമായി ആളുകളെയും ഉള്ളടക്കത്തെയും തമ്മിൽ ബന്ധിപ്പിക്കുന്നു. നിങ്ങൾ ആരാണ് എന്ന കാര്യം മറ്റുള്ളവരെ കാണിക്കാനും, നിങ്ങൾ ഇഷ്ടപ്പെടുന്നത് പ്രകടിപ്പിക്കുന്നതിനും അർത്ഥപൂർണ്ണമായ ബന്ധങ്ങൾ സൃഷ്ടിക്കുന്നതിനും അനുവദിക്കുന്ന ഒരു സോഷ്യൽ മീഡിയ ബന്ധമാണ് ഹലോ നെറ്റ്‌വർക്ക് കാഴ്ച വെയ്ക്കുന്നത്. ടെലഗ്രാം, വാട്സാപ്പ് തുടങ്ങിയ സോഷ്യൽ മീഡിയാ മാധ്യമങ്ങളോട് ചേർത്തു നിർത്താവുന്ന ആപ്ലിക്കേഷനാണിത്.

കാലിഫോർണിയയിലെ മൗണ്ടൻ വ്യൂവിലുള്ള ഓഫീസ് അടക്കം സാൻഫ്രാൻസിസ്കോയിൽ ഒരു പ്രധാന ഓഫീസോടുകൂടി ഇപ്പോൾ ഹലോ നെറ്റ്‌വർക്ക് പ്രവർത്തിച്ചു വരുന്നു. ഹലോ ഉണ്ടാക്കാൻ സഹായിക്കുന്നതിൽ സാങ്കേതികമായോ അല്ലെങ്കിൽ ഒരു കമ്മ്യൂണിറ്റി പ്രധാനിയെന്ന നിലയിലോ പ്രവർത്തിക്കുവാൻ സാധിക്കുന്നവർക്ക് അവർ തുടക്കമെന്ന നിലയിൽ അവസരങ്ങൾ ഒരുക്കിക്കൊടൗക്കുന്നു. ഐ.ഓ.എസ്സിലും ആൻഡ്രോയിഡ് ഫ്രെയിം വർക്കുകളിലും ഹലോ ലഭ്യമാണ്.[4]

അവലംബം[തിരുത്തുക]

  1. "Telegram.org Site Info". Alexa, Inc. 17 October 2016. Archived from the original on 2016-03-05. Retrieved 20 October 2016.
  2. "കമ്പനി സൈറ്റ്". Archived from the original on 2017-10-12. Retrieved 2017-10-12.
  3. "ഔദ്യോഗിക വിജ്ഞാപനം". Archived from the original on 2016-10-30. Retrieved 2017-10-12.
  4. "കമ്പനി സൈറ്റിൽ പറഞ്ഞിരിക്കുന്നു". Archived from the original on 2017-10-12. Retrieved 2017-10-12.
"https://ml.wikipedia.org/w/index.php?title=ഹലോ_നെറ്റ്‌വർക്ക്&oldid=3809534" എന്ന താളിൽനിന്ന് ശേഖരിച്ചത്