ഹലാൽ ലൗ സ്റ്റോറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഹലാൽ ലൗ സ്റ്റോറി
ചലച്ചിത്ര പോസ്റ്റർ
സംവിധാനംസക്കരിയ മുഹമ്മദ്
നിർമ്മാണംആഷിഖ് അബു
ജെസ്ന ആഷിം
ഹർഷദ് അലി
തിരക്കഥസക്കരിയ മുഹമ്മദ്
മുഹ്സിൻ പരാരി
ആഷിഫ് കാക്കോടി[1]
അഭിനേതാക്കൾ
സംഗീതംബിജിബാൽ
ഷഹബാസ് അമൻ
റെക്സ് വിജയൻ[2]
ഛായാഗ്രഹണംഅജയ് മേനോൻ
ചിത്രസംയോജനംസൈജു ശ്രീധരൻ
സ്റ്റുഡിയോപപ്പായ ഫിലിംസ്
അവർഹുഡ് മൂവീസ്
വിതരണംഒ.പി.എം. സിനിമാസ്
റിലീസിങ് തീയതി15 ഒക്റ്റോബർ 2020
രാജ്യംഇന്ത്യ
ഭാഷമലയാളം

സക്കരിയ മുഹമ്മദ് സംവിധാനം ചെയ്ത് 2020 ഒക്ടോബർ 15 ന് ആമസോൺ പ്രൈമിലൂടെ പുറത്തിറങ്ങിയ ഒരു മലയാള കോമഡി ചലച്ചിത്രമാണ്[3] ഹലാൽ ലൗ സ്റ്റോറി. സക്കരിയ, മുഹ്സിൻ പരാരി, ആഷിഫ് കാക്കോടി എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആഷിഖ് അബു, ജെസ്ന ആഷിം, ഹർഷദ് അലി എന്നിവർ ചേർന്ന് പപ്പായ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ സഹ നിർമ്മാതാക്കളായി സകരിയയും മുഹ്സിൻ പരാരിയും ഛായാഗ്രാഹകൻ അജയ് മേനോനും ചിത്രസംയോജകൻ സൈജു ശ്രീധരനും പ്രവർത്തിച്ചിട്ടുണ്ട്.[4] ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്ജ്, ഷറഫുദീൻ, ഗ്രേസ് ആന്റണി, സൗബിൻ ഷാഹിർ, പാർവതി തിരുവോത്ത് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.[5]. മലപ്പുറം ജില്ലയിലെ വാഴക്കാട് എന്ന പ്രദേശത്ത് വച്ചാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചത്.

സിനിമാ ഇതിവൃത്തം[തിരുത്തുക]

കേരളത്തിലെ ഇസ്ലാമിക സംഘടനകളിലെ പുരോഗമന പ്രസ്ഥാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജമാഅത്തെ ഇസ്ലാമിയുടെ സംസ്‌കാരിക സംഘടനയായ തനിമയുടെ സിനിമാ പ്രവേശനവുമായി ബന്ധപ്പെട്ടതാണ് ഈ സിനിമയുടെ ഇതിവൃത്തം. 'ഹലാലായ' സിനിമ പിടിക്കാനിറങ്ങുന്ന മുസ്ലിം പ്രസ്ഥാനത്തിലെ ഒരു കൂട്ടം ആളുകളുടെ കഥയാണ് ഈ ചിത്രം പറയുന്നത്[6].

വളരെയധികം ഇസ്ലാമിക ആചാരനിഷ്ഠ പുലർത്തുന്ന കുടുംബത്തിൽ നിന്നുള്ള, ചലച്ചിത്ര നിർമ്മാണത്തിൽ തൽപ്പരനായ തൗഫീക്ക് (ഷറഫുദ്ദീൻ) എന്ന യുവാവും അതേ ആഗ്രഹമുള്ള സംഘടനാ സുഹൃത്തുക്കളായ റഹീമും (നാസർ കറുത്തേനി) ഷെരീഫും (ഇന്ദ്രജിത് സുകുമാരൻ) സിനിമ ചെയ്യാമെന്ന ആശയവുമായി മുന്നോട്ട് പോകുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ ആശയം. ആക്ഷേപഹാസ്യരീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നിർമ്മാണത്തിന്റെ ഓരോ ഘട്ടത്തിലും മതപരമായ മാർഗ്ഗനിർദ്ദേശങ്ങൾ അണികൾ പാലിക്കുമ്പോൾ ഇതിൽ വലിയ ആശയക്കുഴപ്പങ്ങൾ സംഭവിക്കുന്നു. ഇത് രസകരമായി അവതരിപ്പിച്ചിരിക്കുകയാണ് ചിത്രത്തിൽ.[7]

കഥാതന്തു[തിരുത്തുക]

മുഹ്സിൻ പരാരിയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന 'കാക്കത്തൊള്ളയായിരത്തി ഇരുപത്തിയൊന്ന്'എന്ന ചിത്രവുമായി ബന്ധപ്പെട്ട് കോഴിക്കോട് ഉണ്ടായിരിക്കുമ്പോൾ പരേതനായ ഒരു പ്രമുഖ കവിയുടെ അനുസ്മരണ പരിപാടിയിൽ പങ്കെടുക്കാനിടവരികയുണ്ടായെന്നും അവിടെ താൻകേട്ട ഒരു പ്രഭാഷണത്തിൽനിന്നാണ് ഹലാൽ ലൗ സ്റ്റോറിയുടെ കഥാതന്തു ലഭിച്ചതെന്നും സംവിധായകൻ സകരിയ പറയുന്നു.[8]

സോഷ്യൽമീഡിയ[തിരുത്തുക]

ഹലാൽ ലവ്‌ സ്റ്റോറിയെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ നിരവധി ഉണ്ടായി. 'ഹലാലായ' സിനിമ പിടിക്കാനിറങ്ങുന്ന മുസ്ലിം പ്രസ്ഥാനത്തിലെ ഒരു കൂട്ടം ആളുകളുടെ കഥയാണ് ചിത്രം പറയുന്നത്.[9] ഹലാൽ ലവ് സ്റ്റോറിയെ വിമർശിച്ചും പിന്തുണച്ചും നിരവധി പേരാണ് എത്തുന്നത്.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ബിജിബാൽ, ഷഹബാസ് അമൻ, റെക്സ് വിജയൻ എന്നിവരാണ് സംഗീത സംവിധായകരായി പ്രവർത്തിച്ചിട്ടുള്ളത്.

ഗാനങ്ങൾ
# ഗാനംഗാനരചനഗായകർ ദൈർഘ്യം
1. "സുന്ദരനായവനേ"  മുഹ്സിൻ പരാരിഷഹബാസ് അമൻ 3:13
2. "ബിസ്മില്ലാ"  മുഹ്സിൻ പരാരിഷഹബാസ് അമൻ  
3. "മുറ്റത്ത്"  അൻവർ അലിസൗമ്യ രാമകൃഷ്ണൻ  

അഭിപ്രായങ്ങൾ[തിരുത്തുക]

നിരവധി എഴുത്തുകാരുടെയും സാഹിത്യ സാംസ്കാരിക വിമർശകരുടെയും അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വിശകലനങ്ങൾ ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്. ടി.ടി. ശ്രീകുമാർ[10], പി.കെ. പോക്കർ[11],ദാമോദർ പ്രസാദ്[12],എ. റഷീദുദ്ദീൻ[13] ഷെറിൻ ബി.എസ്[14] രാജീവ് രാമചന്ദ്രൻ,പി.എം.എ ഗഫൂർ,ഷാഹിന നഫീസ,റോസി തമ്പി,സലാം ബാപ്പു[15] തുടങ്ങിയ പ്രമുഖർ അനുകൂല അഭിപ്രായം രേഖപ്പെടുത്തിയപ്പോൾ പ്രമോദ് പുഴങ്കര[16] മനീഷ് നാരായണൻ[17],താഹ മാടായി[18] എൻ.പി ആഷ്ലി[19],ശ്രീഹരി ശ്രീധരൻ[20] തുടങ്ങിയവർ പ്രതികൂല അഭിപ്രായം എഴുതിയവരാണ്.

ഹലാലായ സിനിമ മാത്രമാണ് കാണേണ്ടതെന്നും ഹറാമായ സിനിമകൾ കാണരുതെന്നും ഹലാൽ ലൗ സ്റ്റോറി എന്ന സിനിമ അർത്ഥശങ്കയ്ക്ക് ഇടമില്ലാത്ത വിധം അടിവരയിടുന്നു എന്ന് നാടക സംവിധായകനായ റഫീഖ് മംഗലശ്ശേരി അഭിപ്രായപ്പെട്ടു.[21]

അവലംബം[തിരുത്തുക]

  1. "Halal Love Story Malayalam Movie Cast And Crew Information, Budget". Filmy Rhythm. January 3, 2020.
  2. https://www.sify.com/movies/parvathy-in-halal-love-storyposter--news-malayalam-udmk18jhejgjb.html
  3. Priya, Lakshmi (16 January 2020). "'Halal Love Story' is a family comedy-drama: Zakariya". The New Indian Express. ശേഖരിച്ചത് 16 February 2020.
  4. Malayalam, Samayam (5 March 2020). "വൻ താരനിരയുമായി 'ഹലാൽ ലവ് സ്റ്റോറി'; പുത്തൻ പോസ്റ്റർ പുറത്ത് വിട്ട് ടീം: ഇത് പൊളിക്കുമെന്ന് പ്രേക്ഷകർ!". Samayam. ശേഖരിച്ചത് 12 March 2020.
  5. Narative, Digital (20 January 2020). "Parvathy to make cameo appearance in 'Halal Love Story'". The News Minute. ശേഖരിച്ചത് 16 February 2020.
  6. "സമകാലിക മലയാളം ഓൺലൈൻ". 22 October 2020. ശേഖരിച്ചത് 2020-10-24.
  7. https://cinemapranthan.com/videos-trailer-halal-love-story-trailer-out/
  8. https://gulfnews.com/entertainment/bollywood/director-zakariya-mohammed-decodes-how-he-made-halal-love-story-1.1602771487726
  9. https://www.madhyamam.com/entertainment/movie-reviews/halal-love-story-review-by-madhyamam-585649
  10. https://www.madhyamam.com/columns/naalamkannu/halal-love-story-movie-in-the-time-of-islamophobia-587634
  11. https://muzirizpost.com/news/5528/malayalm-film-controversy-halal-love-story-feature-by-professor-pk-pokker
  12. https://muzirizpost.com/news/5516/halal-love-story-review-by-damodar-prasad
  13. https://www.doolnews.com/how-halal-love-story-is-trolling-and-criticising-jamaat-e-islami-a-rasheedudheen-writes-421.html
  14. https://www.azhimukham.com/columnist/a-note-on-malayalam-movie-halal-love-story-836302
  15. https://www.madhyamam.com/entertainment/movie-news/salam-bappu-about-halal-love-story-588478
  16. https://www.doolnews.com/halal-love-story-review-pramod-puzhankara-124.html
  17. https://www.thecue.in/amp/story/film-review%2F2020%2F10%2F21%2Fhalal-love-story-movie-review-2
  18. https://truecopythink.media/halal-love-story-malayalam-movie-review-by-thaha-madayi?utm_source=Whatsapp&utm_medium=WA&utm_campaign=Whatsapp%20Link
  19. https://www.thecue.in/amp/story/opinion%2F2020%2F10%2F22%2Fhalal-love-story-malayalam-movie-review-ashley-np
  20. https://truecopythink.media/halal-love-story-malayalam-movie-review-by-sreehari-sreedharan
  21. https://www.southlive.in/mirror/socialwall/rafeeq-mangalasseri-on-halal-love-story/

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹലാൽ_ലൗ_സ്റ്റോറി&oldid=3462189" എന്ന താളിൽനിന്ന് ശേഖരിച്ചത്