ഹരേകള ഹജബ്ബ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഹരേകള ഹജബ്ബ

മാംഗളൂരുവിലെ ഓറഞ്ച് വിൽപ്പനക്കാരനായ ഹരേകള ഹജബ്ബ ഒരു സമൂഹ്യ സന്നദ്ധ പ്രവർത്തകനാണ്. തന്റെ ചെറിയ വരുമാനത്തിൽ നിന്ന് മിച്ചംവെച്ച് ഒരു വിദ്യാഭ്യാസ സ്ഥാപനം തന്നെ തുടങ്ങിയതിലൂടെ ഹജബ്ബ മാധ്യമങ്ങളിലും പൊതുരംഗത്തും പ്രസിദ്ധനായി മാറി. സി.എൻ.എൻ ഐബി.എൻ നൽകുന്ന റിയൽ ഹീറോ എന്ന ബഹുമതിക്ക് അദ്ദേഹം തിരുഞ്ഞെടുക്കപ്പെട്ടു. 2012 നവ്ംബറിൽ ബി.ബി.സി ന്യൂസ് ഹജബ്ബയെകുറിച്ച് 'അൺ ലെറ്റേഡ് ഫ്രൂട്ട് സെല്ലർ' എന്ന തലക്കെട്ടിൽ ഒരു ലേഖനം പ്രസിദ്ധീകരിക്കുകയുണ്ടായി [1]. മാംഗളൂർ സർവകലാശാല അടുത്തിടെ അവരുടെ പാഠ്യപദ്ധതിയിൽ ഹജബ്ബയെ കുറിച്ച് ഒരു പാഠം ഉൾപ്പെടുത്തിയിട്ടുണ്ട്.[2][3]

അവലംബം[തിരുത്തുക]

  1. http://www.bbc.com/news/world-asia-india-20043751
  2. "Life of Harekala Hajabba comes as lesson to Mangalore University students". Coastaldigest.com. 2013-07-07. ശേഖരിച്ചത് 2015-06-18.
  3. "Harekala Hajabba's life as a lesson in Mangalore University syllabus". TwoCircles.net. 2013-07-09. ശേഖരിച്ചത് 2015-06-18.
"https://ml.wikipedia.org/w/index.php?title=ഹരേകള_ഹജബ്ബ&oldid=3432112" എന്ന താളിൽനിന്ന് ശേഖരിച്ചത്