ഹരീഷ് സാൽവെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹരീഷ് സാൽവെ
മുൻ സോളിസിറ്റർ ജനറൽ
ഓഫീസിൽ
1999 നവംബർ 1 – 2002 നവംബർ 3
മുൻഗാമിസന്തോഷ് ഹെഗ്ഡെ
പിൻഗാമികിരിത് റവൽ
വ്യക്തിഗത വിവരങ്ങൾ
ജനനം (1955-10-02) 2 ഒക്ടോബർ 1955  (67 വയസ്സ്)
നാഗ്‌പൂർ, മഹാരാഷ്ട്ര
പങ്കാളി(കൾ)മീനാക്ഷി സാൽവെ
കുട്ടികൾ2 മക്കൾ
തൊഴിൽഅഭിഭാഷകൻ

സുപ്രീം കോടതി അഭിഭാഷകനും മുൻ ഇന്ത്യൻ സോളിസിറ്റർ ജനറലുമാണ് ഹരീഷ് സാൽവെ.[1][2] 2012-ൽ അദ്ദേഹത്തെ വീണ്ടു തിരഞ്ഞെടുക്കുവാൻ തീരുമാനിച്ചെങ്കിലും സാൽവെ പിന്മാറുകയായിരുന്നു.[3]

മാദ്ധ്യമ ശ്രദ്ധ നേടിയ പ്രമുഖ വാദങ്ങൾ[തിരുത്തുക]

വൊഡാഫോൺ ഇന്ത്യൻ നികുതി വെട്ടിപ്പു കേസ്[തിരുത്തുക]

വർഷങ്ങളായി ഇന്ത്യൻ നികുതി വകുപ്പും വൊഡാഫോണും തമ്മിൽ നടക്കുന്ന നികുതി വെട്ടിപ്പു കേസിൽ വൊഡാഫോണിനു വേണ്ടി സാൽവെയും ഹാജരായിട്ടുണ്ട്.[4]

റിലയൻസ് ഇൻഡസ്ട്രീസ് vs റിലയൻസ് നാച്ചുറൽ റിസോഴ്സസ്[തിരുത്തുക]

അംബാനി സഹോദനമാരായ മുകേഷ് അംബാനി അനിൽ അംബാനി എന്നിവർ നാച്ചുറൽ ഗ്യാസ് ഇടപാടിൽ പരസ്പരം മുംബൈ ഹൈക്കോടതിയെ സമീപിച്ചപ്പോൾ മുകേഷ് അംബാനിക്കു വേണ്ടീ സാൽവെയാണു ഹാജരായത്.[5]

നീരാ റാഡിയ ടേപ്പിനെതിരെ രത്തൻ ടാറ്റ[തിരുത്തുക]

നീരാ റാഡിയ ടേപ്പിനെതിരെ രത്തൻ ടാറ്റ സുപ്രീം കോടതിയിൽ നടത്തിയ് കേസ് ടാറ്റ്യ്ക്കു വേണ്ടി സാൽവെയാണു വാദിച്ചത്.[6]

കേരളം-തമിഴ്നാട് മുല്ലപ്പെരിയാർ അണകെട്ടു തർക്കം[തിരുത്തുക]

കേരളം-തമിഴ്നാട് മുല്ലപ്പെരിയാർ അണകെട്ടു തർക്കത്തെ തുടർന്നു സുപ്രീം കോടതിയിൽ നടക്കുന്ന കേസിൽ കേരളത്തിനു വേണ്ടി ഹാജരായത് സാൽവെയാണ്. അണകെട്ടിനെ പറ്റി പഠിക്കുവാനയി സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് ആനന്ദിന്റെ നേതൃത്വത്തിൽ മുല്ലപ്പെരിയാർ ഉന്നതാധികാര സമിതി സമർപ്പിച്ച റിപ്പോർട്ട് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് പരിഗണിക്കവെയും കേരളത്തിനു വേണ്ടി സാൽവെയാണ് ഹാജരായി.[7]

അറബിക്കടലിലെ ഇറ്റാലിയൻ വെടിവെപ്പ് 2012[തിരുത്തുക]

2012-ൽ മത്സ്യബന്ധനത്തിനായി പോയ രണ്ടു ഇന്ത്യൻ മത്സ്യത്തോഴിലാളികളെ ഇറ്റാലിയൻ നാവികർ വെടുവെയ്ച്ചു കൊല്ലുകയുണ്ടായി. ഇറ്റാലിയൻ നാവികർക്കു വേണ്ടി കോടതിയിൽ ഹാജരായത് സാൽവെയാണ്. നാവികരെ തിരിച്ചയക്കില്ലെന്ന ഇറ്റാലിയൻ സർക്കാരിന്റെ നിലപാടിനെ തുടർന്ന് കേസിൽ നിന്നു പിന്മാറുകയാണെന്നു സാൽവെ അറിയിച്ചു.[8]

വേദാന്ത, ടാറ്റ സ്റ്റീൽ, എസ്സാർ സ്റ്റീൽ vs ഒഡീഷ സർക്കർ[തിരുത്തുക]

പ്രവേശന നികുതി അടച്ചില്ല എന്ന കാരണത്താൽ ഒഡീഷ സർക്കാർ കമ്പനികൾക്കു നോട്ടീസ് നൽകി. വേദാന്ത, ടാറ്റ സ്റ്റീൽ, എസ്സാർ സ്റ്റീൽ ഉൾപ്പെടെ പത്തൊൻപതു കമ്പനികൾ ഇതിനെതിരെ രംഗത്തു വരുകയും ഒഡീഷ ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ ഒരുമിച്ചു നലികിയ അപ്പീലിൽ മുന്നു കമ്പനികളയും പ്രധിനിധീകരിച്ചത് സാൽവെയാണ്.[9]

കുൽഭൂഷൺ ജാദവ് കേസ്[തിരുത്തുക]

ചാരവൃത്തി ആരോപിക്കപ്പെട്ട് പാകിസ്താനിൽ പിടിയിലാകുകയും വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും ചെയ്ത കുൽഭൂഷൺ ജാദവിന്റെ കേസ് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ വാദിച്ചത് ഹരീഷ് സാൽവെ ആണ്. ജാദവിന്റെ വധശിക്ഷ തടഞ്ഞുകൊണ്ടുള്ള വിധി അദ്ദേഹം നേടിയെടുത്തു. ഈ കേസ് വാദിക്കാനായി വെറും ഒരു രൂപ മാത്രമാണ് അദ്ദേഹം പ്രതിഫലം വാങ്ങിയതെന്ന് സുഷമ സ്വരാജ് ട്വിറ്ററിൽ ഒരു ചോദ്യത്തിനുള്ള മറുപടിയായി പറഞ്ഞിരുന്നു.[10]

അവലംബം[തിരുത്തുക]

  1. "Meet India's supermen in black: When people like Robert Vadra get into trouble, only a handful of lawyers are called to bail them out". indiatoday.
  2. "Harish Salve". moneycontrol.
  3. "Kirit Raval appointed Solicitor General". timesofindia. മൂലതാളിൽ നിന്നും 2013-06-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-01-25.
  4. "A Salve for a Taxing Moment: The Vodafone Inside Story Read more: http://forbesindia.com/article/boardroom/a-salve-for-a-taxing-moment-the-vodafone-inside-story/32186/1#ixzz2rQzS6bdd". forbesindia. {{cite web}}: External link in |title= (help)
  5. "Legal Battle Between Ambani Brothers Is Ending". businessweek.
  6. "Radia Tapes leaked by a corporate house: Harish Salve tells Supreme Court". economictimes.
  7. "മുല്ലപ്പെരിയാർ റിപ്പോർട്ട് ഇന്ന് ; കേരളത്തിന് വേണ്ടി ഹരീഷ് സാൽവെ". nrimalayalee.com.
  8. "ഇറ്റാലിയൻ നാവികരുടെ കേസിൽ നിന്ന് അഭിഭാഷകൻ പിൻമാറി". മാധ്യമം.
  9. "SC relief for Vedanta, Tata Steel, Essar steel in entry tax matter; permitted to pay half of demand for now". economictimes.
  10. https://malayalam.oneindia.com/news/india/india-s-top-lawyer-harish-sal-ve-charged-just-re-1-for-kulbhushan-jadhav-case/articlecontent-pf327155-229861.html
"https://ml.wikipedia.org/w/index.php?title=ഹരീഷ്_സാൽവെ&oldid=3793237" എന്ന താളിൽനിന്ന് ശേഖരിച്ചത്