ഹരീഷ് ശിവരാമകൃഷ്ണൻ
ദൃശ്യരൂപം
ഹരീഷ് ശിവരാമകൃഷ്ണൻ | |
|---|---|
| Born | |
| Education | കെമിക്കൽ എഞ്ചിനീയറിങ്ങ് |
| Alma mater | ബിറ്റ്സ് പിലാനി |
| Occupations |
|
ഒരു ഇന്ത്യൻ പിന്നണി ഗായകനും ബാംഗ്ലൂർ ആസ്ഥാനമായുള്ള ജനപ്രിയ കർണാടക സംഗീത പുരോഗമന റോക്ക് ബാൻഡായ അഗത്തിലെ പ്രധാന ഗായകനുമാണ് ഹരീഷ് ശിവരാമകൃഷ്ണൻ.[1][2]
സ്വകാര്യ ജീവിതം
[തിരുത്തുക]കേരളത്തിലെ പാലക്കാട് ഷൊർണൂരിലാണ് ഹരീഷ് ജനിച്ചതും വളർന്നതും.[3] അദ്ദേഹത്തിന് 38 വയസ്സുണ്ട്. ബിറ്റ്സ് പിലാനിയിൽ നിന്നുള്ള കെമിക്കൽ എഞ്ചിനീയറിംഗ് ബിരുദധാരിയാണ് അദ്ദേഹം.[4]
കരിയർ
[തിരുത്തുക]ഹരീഷ് ശിവരാമകൃഷ്ണൻ അഗം ബാൻഡിൻ്റെ സ്ഥാപക അംഗങ്ങളിലൊരാളും അതിലെ പ്രധാന ഗായകനും ആണ്.[5] മലയാളം, തെലുങ്ക്, തമിഴ് ഭാഷകളിൽ പ്രവർത്തിക്കുന്ന ഒരു പിന്നണി ഗായകൻ കൂടിയാണ് അദ്ദേഹം. തന്റെ സംഗീത ജീവിതത്തിനുപുറമെ, അഡോബിലും ഗൂഗിളിലും ഒരു ദശാബ്ദത്തിലേറെ ജോലി ചെയ്ത ശേഷം ക്രെഡിൽ (CRED) ചീഫ് ഡിസൈൻ ഓഫീസറായും അദ്ദേഹം പ്രവർത്തിക്കുന്നു.[6]
ഡിസ്ക്കോഗ്രാഫി
[തിരുത്തുക]സിനിമകൾ
[തിരുത്തുക]| വർഷം | ഫിലിം | ഗാനം | കമ്പോസർ |
|---|---|---|---|
| 2012 | ജവാൻ ഓഫ് വെള്ളിമല | മറയുമോ | ബിജിബാൽ |
| 2014 | ഏഞ്ചൽസ് | ഇരുൾ മഴ | ജേക്സ് ബിജോയ് |
| 2015 | ഒരു വടക്കൻ സെൽഫി | പാർവണവിധുവേ | ഷാൻ റഹ്മാൻ |
| റോക്ക്സ്റ്റാർ | പാൽനിലാ | പ്രശാന്ത് പിള്ള | |
| വരികല്ലോ | |||
| 2016 | കോ 2 | ഉന്നൈ മാട്രിനാൽ | ലിയോൺ ജെയിംസ് |
| 2017 | രാമലീല | നെഞ്ചിലേറി | ഗോപി സുന്ദർ |
| സോളോ (ചലച്ചിത്രം) | ഒരു വഞ്ചി പാട്ട് (മലയാളം) | അഗം | |
| ദേവതൈ പോൽ ഒരുത്തി (തമിഴ്) | |||
| 2018 | സീതാകാത്തി | ഒരു വാൻ | ഗോവിന്ദ് വസന്ത |
| 2019 | ചോള | നീ വസന്തകാലം | ബേസിൽ സി.ജെ |
| നീർമാതളം പൂത്തകാലം | യാമിനിയായി | ||
| പൂഴിക്കടകൻ | പൂഴിക്കടകൻ | രഞ്ജിത്ത് മേലേപ്പാട്ട് | |
| 2020 | സൂരറൈ പോട്ര് | വെയ്യോൻ സില്ലി | ജി.വി. പ്രകാശ്കുമാർ |
| 2020 | ആകാശം നീ ഹദ്ദു രാ | പിള്ള പുലി | ജി.വി. പ്രകാശ്കുമാർ |
ആൽബങ്ങൾ
[തിരുത്തുക]| വർഷം | ഗാനം | കമ്പോസർ | ലേബൽ |
|---|---|---|---|
| 2015 | പദയാത്ര | ജോബ് കുര്യൻ | മാതൃഭൂമി കപ്പ ടി.വി |
| 2017 | മിസ്റ്റ് ഓഫ് കാപ്രിക്കോൺ | അഗം | എ ഡ്രീം ടു റിമമ്പർ |
| 2018 | തൂമണി മാടത്ത് | അഗം | സെഷൻസ് ഫ്രം ദ സ്പേസ് |
| 2018 | കൂത്ത് ഓവർ കോഫി | അഗം | എ ഡ്രീം ടു റിമമ്പർ |
| 2019 | പാടുകയാണു സഖി | പള്ളിപ്പുറം സജിത്ത് | മ്യൂസിക് മുംബെ |
| 2021 | മായാതേ | മെജോ ജോസഫ് | സൈന മ്യൂസിക് |
മറ്റ് കൃതികൾ
[തിരുത്തുക]പുരസ്കാരങ്ങൾ
[തിരുത്തുക]സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡുകൾ :
- 2021– മികച്ച പിന്നണി ഗായകൻ (പുരുഷൻ) (തമിഴ്) – സൂരറൈ പോട്ര് – വെയ്യോൻ സില്ലി
അവലംബം
[തിരുത്തുക]- ↑ "Rock star of Carnatic music". thehindu.com. Archived from the original on 2021-09-13. Retrieved 2021-09-13.
- ↑ "The Agam Story' documents the journey of rock band Agam". thehindu.com. Archived from the original on 2021-09-13. Retrieved 2021-09-13.
- ↑ "Gearing up for a different stage". thehindu.com. Archived from the original on 2021-09-13. Retrieved 2021-09-13.
- ↑ "From shy kid to showman" (in ഇംഗ്ലീഷ്). 2019-09-26. Retrieved 2022-07-24.
- ↑ "Carnatic blended with rock". thehindu.com. Archived from the original on 2021-09-13. Retrieved 2021-09-13.
- ↑ "Meet the professionals who juggle a great day job with a successful creative career and won't give up either". economictimes.com. Archived from the original on 2022-01-26. Retrieved 2021-09-13.