ഹരിഹർ കോട്ട
ഹർഷഗഡ് | |
---|---|
हर्षगड | |
Part of ത്രയംബക് റേഞ്ച് | |
ത്രയംബകേശ്വർ താലൂക്ക് നാസിക് ജില്ല, മഹാരാഷ്ട്ര | |
Harihar fort from Kotamwadi | |
Coordinates | 19°54′17.9″N 73°28′19.2″E / 19.904972°N 73.472000°E |
തരം | Hill fort |
Site information | |
Open to the public |
Yes |
Site history | |
In use | condition=Ruins |
Materials | Stone,bricks,alkali |
Height | 3676 Ft. |
മഹാരാഷ്ട്രയിലെ നാസിക്കിന് സമീപം ത്രയംമ്പകേശ്വറിന് (ത്രിംബക്) അടുത്തായി സ്ഥിതി ചെയ്യുന്ന ഒരു കോട്ടയാണ് ഹരിഹർ ഫോർട്ട് അല്ലെങ്കിൽ ഹർഷഗഡ്. കോട്ടയിൽ 80 ഡിഗ്രി ചെരിവിലുള്ള പാറ മുറിച്ച പടികൾ ഉള്ളതിനാൽ നിരവധി സഞ്ചാരികളെത്താറുണ്ട്.
ചരിത്രം
[തിരുത്തുക]പതിമൂന്നാം നൂറ്റാണ്ടിൽ സേവുന (യാദവ) രാജവംശത്തിന്റെ ഭരണകാലത്താണ് ഹരിഹർ കോട്ടയുടെ നിർമ്മാണം നടക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് 3676 അടി ഉയരത്തിലാണ് കോട്ട. ശത്രുക്കളുടെ ആക്രമണങ്ങളിൽ നിന്ന് രക്ഷനേടുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. ശത്രു സൈന്യത്തിന് പെട്ടെന്ന് അതിക്രമിച്ച് കടക്കാൻ കഴിയാത്ത രീതിയിലുള്ള രൂപകൽപ്പനയാണ് നൽകിയത്.1636-ൽ ഖാൻ സമാം എന്ന രാജാവിന് ഈ കോട്ട അടിയറവ് വയ്‌ക്കേണ്ടിവന്നു. ഇതോടൊപ്പം ത്രയമ്പക് കോട്ടയും പൂനെ കോട്ടകളും കൂടി കൊടുക്കേണ്ടിവന്നു. പിന്നീട് 1818-ൽ ക്യാപ്റ്റൻ ബ്രിഗ്‌സ് മറ്റ് 17 കോട്ടകൾ പിടിച്ചെടുക്കന്നതോടൊപ്പം ഹരിഹർ കോട്ടയും പിടിച്ചെടുത്തു. ഇന്ന് കോട്ടയുടെ ചെറിയ ഒരു ഭാഗം മാത്രമെ നിലനിൽക്കുന്നുള്ളു.[1]
പ്രവേശനമാർഗം
[തിരുത്തുക]കോട്ടയ്ക്ക് ഹർഷേവാടി, നിർഗുഡ്പാട എന്നീ രണ്ട് ഗ്രാമങ്ങളുണ്ട്. ത്രയംബകേശ്വറിൽ നിന്ന് 13 കിലോമീറ്റർ അകലെയാണ് ഹർഷേവാടി. നാസിക്കിൽ നിന്ന് 48 കിലോമീറ്ററും മുംബൈയിൽ നിന്ന് 121 കിലോമീറ്ററും അകലെയുള്ള ഘോട്ടിയിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള നിർഗുഡ്പാട/കോടംവാടിയാണ് കോട്ടയുടെ മറ്റൊരു ഗ്രാമം. ഘോട്ടിയിൽ നിന്ന് ത്രയംബകേശ്വറിലേക്ക് ബസിലോ സ്വകാര്യ വാഹനത്തിലോ യാത്ര ചെയ്യാം. ഹർഷേവാദിയിൽ നിന്നുള്ള കയറ്റം നിർഗുഡ്പാഡയിൽ നിന്നുള്ളതിനേക്കാൾ എളുപ്പമാണ്. നിർഗുഡ്പാഡയുടെ വടക്ക് ഭാഗത്തുള്ള ഹിൽ ലോക്കിൽ നിന്നാണ് സുരക്ഷിതമായ ട്രെക്കിംഗ് പാത ആരംഭിക്കുന്നത്. കോട്ട സ്ഥിതി ചെയ്യുന്ന കുന്നിന്റെ തുടക്കമെത്താൻ ഏകദേശം ഒരു മണിക്കൂർ എടുക്കും.ത്രയംബകേശ്വരിൽനിന്ന് ഓട്ടോ ചാർജ് 500 മുതൽ 1000 വരെയാണ് പ്രവേശന ഫീസ് 30 രൂപയാണ്. 4 മണിക്കൂർ വരെ തിരിച്ചുവരാൻ കാത്തിരിക്കാറുണ്ട്. 60 മീറ്റർ പാറയിൽ വെട്ടിയ പടികളിലൂടെയുള്ള കയറ്റം അതിമനോഹരമാണ്. പടികൾ പലയിടത്തും ജീർണിച്ചിട്ടുണ്ടെങ്കിലും ഇരുവശത്തുമുള്ള ദ്വാരങ്ങൾ മുറുകെ പിടിക്കാൻ സൗകര്യപ്രദമായി മുറിച്ചിരിക്കുന്നു. പ്രധാന കവാടത്തിലെത്തിയ ശേഷം പാത ഇടത്തോട്ട് സഞ്ചരിക്കുന്നു. വീണ്ടും ഹെലിക്കൽ റോക്ക് കട്ട് പടികൾ കയറണം. അവ മുമ്പത്തേതിനേക്കാൾ കുത്തനെയുള്ളതാണ് (85 ഡിഗ്രി). അവസാനം ഒരു ഇടുങ്ങിയ പ്രവേശനത്തോടെ അവസാനിക്കുന്നു. പലയിടത്തും പടികൾ വളരെ ഇടുങ്ങിയതാണ്, ഒരു സമയം ഒരാൾക്ക് മാത്രമേ കയറാൻ കഴിയൂ. ഹരിഹർ കോട്ടയിലും പ്രാദേശിക ഗ്രാമങ്ങളിലും താമസം സാധ്യമാണ്. ത്രയംമ്പകേശ്വറിൽ (ത്രിംബക്) 500 രൂപക്ക് മുറി ലഭിക്കാറുണ്ട്.
അവലംബം
[തിരുത്തുക]- ↑ "ഇതാണ് മക്കളെ ട്രെക്കിംഗ്; ഹരിഹർ കോട്ടയിലെ മലകയറ്റത്തിന് നല്ല ചങ്കുറപ്പ് വേണം". Retrieved 2022-10-16.