ഹരിമുരളീരവം
"ഹരിമുരളീരവം" | ||
---|---|---|
Film Song പാടിയത് കെ.ജെ. യേശുദാസ് | ||
from the album ആറാം തമ്പുരാൻ | ||
ഭാഷ | മലയാളം | |
റെക്കോർഡ് ചെയ്തത് | 1997 | |
Genre | Semi-classical music | |
ധൈർഘ്യം | 11:50 | |
ഗാനരചയിതാവ്(ക്കൾ) | രവീന്ദ്രൻ | |
ഗാനരചയിതാവ്(ക്കൾ) | ഗിരീഷ് പുത്തഞ്ചേരി | |
സംവിധായകൻ(ന്മാർ) | രേവതി കലാമന്ദിർ | |
ആറാം തമ്പുരാൻ track listing | ||
| ||
Music video | ||
"ഹരിമുരളീരവം" യൂട്യൂബിൽ |
1997-ൽ പുറത്തിറങ്ങിയ ആറാം തമ്പുരാൻ എന്ന ചലച്ചിത്രത്തിലെ സുപ്രസിദ്ധമായ ഗാനമാണ് ഹരിമുരളീരവം. രവീന്ദ്രൻ സംഗീതസംവിധാനം നിർവഹിച്ച ഈ പാട്ടിൻ്റെ വരികൾ എഴുതിയത് ഗിരീഷ് പുത്തഞ്ചേരിയും പാടിയത് യേശുദാസുമാണ്. സിന്ധുഭൈരവി രാഗത്തിലാണ് ഇത് ചിട്ടപ്പെടുത്തിയിരിക്കുന്നതെങ്കിലും[1] കഥാസന്ദർഭോചിതമായി ഹിന്ദുസ്ഥാനി ഭാവവും കൂട്ടിച്ചേർത്തിട്ടുണ്ട്. മോഹൻലാൽ അവതരിപ്പിക്കുന്ന ജഗന്നാഥൻ എന്ന കഥാപാത്രമാണ് സിനിമയിൽ ഈ പാട്ട് ആലപിക്കുന്നത്. ജഗന്നാഥൻ്റെ സംഗീതപാടവം പ്രദർശിപ്പിക്കുകയും പൂർവജീവിതത്തിലെ രംഗങ്ങൾ അവതരിപ്പിക്കുകയുമാണ് സിനിമയിൽ ഈ പാട്ടിൻ്റെ ലക്ഷ്യം.
ആറാം തമ്പുരാനിലെ പാട്ടുകൾക്ക് യേശുദാസിന് 1997-ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചിരുന്നു.[2] യേശുദാസിനെതിരെയുള്ള വിമർശകരുടെ വായടപ്പിക്കുന്നതിനാണ് സങ്കീർണമായ ഈ പാട്ട് ചിട്ടപ്പെടുത്തിയതെന്ന് രവീന്ദ്രൻ അഭിപ്രായപ്പെട്ടിട്ടുണ്ട്.[അവലംബം ആവശ്യമാണ്] താരസ്ഥായിയിലും മന്ദ്രസ്ഥായിയിലും യേശുദാസിന്റെ മികച്ച ശബ്ദനിയന്ത്രണം പ്രയോജനപ്പെടുത്തിയ ഗാനങ്ങളിലൊന്നായി വിലയിരുത്തുന്നു.[3][4]
ഈ പാട്ടിനുപുറമേ, പാട്ടിൻ്റെ ആലാപത്തിനും പല്ലവിക്കുമിടയിലായി സിനിമയിൽ മോഹൻലാൽ പറയുന്ന സംഭാഷണവും വളരെ പ്രശസ്തമായിരുന്നു. സഫറോം കാ സിന്ദഗി ജോ കഭീ കഥം നഹീ ഹോ ജാത്തീ ഹേ (യാത്രകളുടെ ജീവിതം അത് ഒരിക്കലും അവസാനിക്കുന്നില്ല) എന്നവസാനിക്കുന്ന ഈ സംഭാഷണഭാഗം മോഹൻലാലിനെ അനുകരിക്കാനായി മിമിക്രിക്കാർ ഏറെ ഉപയോഗപ്പെടുത്തിപ്പോരുന്നു. മോഹൻലാൽ അവതരിപ്പിച്ച പരുക്കൻ കഥാപാത്രമായ ജഗന്നാഥൻ തന്റെ സംഗീത പരിജ്ഞാനം മഞ്ജു വാര്യർ അവതരിപ്പിച്ച ഉണ്ണിമായയ്ക്ക് വെളിപ്പെടുത്തുന്ന തരത്തിലാണ് ഗാനം ചിത്രീകരിച്ചത്. വരിക്കാശ്ശേരി മന, മഹാബലിപുരം എന്നിവയായിരുന്നു ലൊക്കേഷനുകൾ. സിനിമയിൽ ജഗന്നാഥന്റെ മുമ്പുള്ള ജീവിതവും, നൃത്ത രംഗങ്ങളും മഹാബലിപുരത്ത് സെറ്റിട്ട് സംവിധാനം ചെയ്തത് പ്രിയദർശനാണ്.[5][6]
അവലംബം[തിരുത്തുക]
- ↑ http://malayalasangeetham.info/s.php?9804
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-12-05.
- ↑ http://crownnews.weebly.com/ezhuswarangalum.html
- ↑ http://webcache.googleusercontent.com/search?q=cache:Lq1_xDG3miwJ:mathrubhumi.com/books/welcome/printpage/658+&cd=3&hl=en&ct=clnk&gl=in
- ↑ https://www.manoramaonline.com/style/columns/tuesday-movie/2018/11/27/priyadarsan-helped-shaji-kailas-shoot-harimuraliravam-aaram-tamburan.html
- ↑ https://www.manoramaonline.com/music/features/2021/05/17/special-story-about-the-hit-harimuraleeravam-from-the-movie-aaram-thamburan.html
വെബ് കണ്ണികൾ[തിരുത്തുക]
- http://www.m3db.com/lyric/6657 വരികൾ
- https://www.youtube.com/watch?v=2-5x552xIpQ വീഡിയോ യൂട്യൂബിൽ നിന്ന്