ഹരിപുര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹരിപുര ഗ്രാമത്തിലൂടെ ഒഴുകുന്ന തപ്തി നദി 2006 ലെ ചിത്രം.

ഇന്ത്യയിലെ ഗുജറാത്തിലെ സൂറത്ത് ജില്ലയിലെ പൽസന താലൂക്കിലെ ഒരു ഗ്രാമമാണ് ഹരിപുര.[1] ബർദോളിയിൽ നിന്ന് 13 കിലോമീറ്റർ വടക്കുകിഴക്കായിട്ടാണ് ഇത്. ഇന്ത്യൻ സ്വാതന്ത്ര്യസമരകാലത്ത്, 1938 ൽ ഇന്ത്യൻ ദേശീയ കോൺഗ്രസിന്റെ വാർഷിക സമ്മേളനത്തിന്റെ വേദിയായിരുന്നു ഇത്, 'ഹരിപുര സെഷൻ' എന്നറിയപ്പെടുന്നു.[2]

മോറി, സാംതാൻ, കഡോഡ്, കോസാഡി എന്നിവയാണ് ഹരിപുരയ്ക്ക് ചുറ്റുമുള്ള ഗ്രാമങ്ങൾ.

ഭൂമിശാസ്ത്രം[തിരുത്തുക]

തപ്തി നദിയുടെ തീരത്താണ് ഹരിപുര സ്ഥിതി ചെയ്യുന്നത്.

ചരിത്രം[തിരുത്തുക]

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 'ഹരിപുര സെഷനിൽ' മഹാത്മാഗാന്ധി

സുഭാഷ് ചന്ദ്രബോസിന്റെ അധ്യക്ഷതയിൽ 1938 ഫെബ്രുവരി 19 മുതൽ 22 വരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഹരിപുരയിൽ യോഗം ചേർന്നു.[3]ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ 51-ാമത് യോഗമായിരുന്നു ഇത്.[4] സുഭാഷ് ചന്ദ്രബോസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.[5] സർദാർ വല്ലഭായ് പട്ടേലാണ് ഈ കൺവെൻഷനുവേണ്ടി ഹരിപുരയെ തിരഞ്ഞെടുത്തത്.[6] അന്നത്തെ വാൻസ്‌ഡ സംസ്ഥാനത്തെ മഹാരാജാസാഹേബ് ശ്രീ ഇന്ദ്രസിങ്‌ജി പ്രതാപ്‌സിങ്‌ജി സോളങ്കി കാളവണ്ടി രഥം അലങ്കരിച്ച് അയച്ചു. പ്രശസ്ത ചിത്രകാരൻ, നന്ദലാൽ ബോസ് ഏഴു പോസ്റ്ററുകൾ മഹാത്മാഗാന്ധിയുടെ ആവശ്യപ്രകാരം ഹരിപുര സെഷൻ വേണ്ടി നിർമ്മിച്ചു.[7] ചലച്ചിത്ര സംവിധായകനും, വാഡിയ മൂവിടോൺ സ്റ്റുഡിയോയിൽനിന്നുള്ള ജെബിഎച്ച് വാഡിയ, ഹരിപുര കോൺഗ്രസിനു വേണ്ടി സിനിമയുടെ ദൈർഘ്യമുള്ള ഡോക്യുമെന്ററി നിർമ്മിച്ചു.[8][9]

പ്രധാന സ്ഥാപനങ്ങൾ[തിരുത്തുക]

ഈ ഗ്രാമത്തിൽ ഒരു കൃഷ്ണ ക്ഷേത്രവും സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമയും സ്ഥിതിചെയ്യുന്നു.

ഗാലറി[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. "Haripura Village , Palsana Taluka , Surat District". ശേഖരിച്ചത് 2020-10-02.
  2. "[Prelims Spotlight] Important Sessions of Indian National Congress – Civilsdaily". ശേഖരിച്ചത് 2020-10-02.
  3. "Subahsh Chandra Bose and Congress Haripura Session 1938 - GKToday" (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). ശേഖരിച്ചത് 2020-10-02.
  4. "The Haripura Session". ശേഖരിച്ചത് 2020-10-02.
  5. "The Haripura Session". ശേഖരിച്ചത് 2020-10-02.
  6. "the Congress at Haripura session" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-10-02.
  7. Shrivastava, Girish (2019-04-28). "Nandalal Bose's Haripura Congress paintings to visit Venice Biennale" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-10-02.
  8. "the Congress at Haripura session" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-10-02.
  9. "30 film reels of unedited footage of Mahatma Gandhi discovered". ശേഖരിച്ചത് 2020-10-02.

ഇതും കാണുക[തിരുത്തുക]

  • സൂറത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടിക
"https://ml.wikipedia.org/w/index.php?title=ഹരിപുര&oldid=3674927" എന്ന താളിൽനിന്ന് ശേഖരിച്ചത്