Jump to content

ഹരിപാദ ചാതോപാധ്യായ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബംഗാളിലെ വിപ്ലവകാരിയും.ഇന്ത്യൻ രാഷ്ട്രീയ നേതാവും പാർലമെന്റ് അംഗവുമായിരുന്നു ഹരിപാദ ചാതോപാധ്യായ(1897 - 11 നവംബർ 1967)

ആദ്യകാലം

[തിരുത്തുക]

നാദിയയിൽ കൃഷ്ണനഗർ എന്ന സ്ഥലത്താണ് ഹരിപാദ ചാതോപാധ്യായ ജനിച്ചത്. ബംഗാളി വിപ്ലവകാരിയായ ബാഘ ജതിൻെറ മാത്യ ബന്ധുവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പിതാവ് ബസന്താ കുമാർ ചതോപാധ്യായയും പ്രശസ്ത വക്കീലായിരുന്നു. ഷിലെദയിലെ ടാഗോർ കുടുംബവുമായും കൊൽക്കത്തയിലെ ടാഗോർ കുടുംബവുമായും അദ്ദേഹം ബന്ധമുണ്ടായിരുന്നു. ഹരിപദ ചതോപാധ്യായ കൽക്കത്ത സർവകലാശാലയിൽ പ്രവേശിച്ചു. ഡോ. പ്രഫുല്ല ചന്ദ്ര റോയ് യുടെ നേതൃത്വത്തിൽ ഫസ്റ്റ്ക്ലാസുമായി എംഎസ്സി കെമിസ്ട്രിയിൽ പ്രവേശിച്ചു. വിദ്യാർത്ഥി ജീവിതത്തിൽ വച്ച് നേതാജി സുഭാഷ് ചന്ദ്ര ബോസുമായും അദ്ദേഹത്തിന്ന് ബന്ധമുണ്ടായിരുന്നു.

രാഷ്ട്രീയ ജീവിതം

[തിരുത്തുക]

ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൽ ആകൃഷ്ടനാകുകയും നാദിയ ജില്ലയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അംഗത്വം അംഗീകരിക്കുകയും ചെയ്തു. മഹാത്മാഗാന്ധിയുടെ നേതൃത്വത്തിലുള്ള നിസ്സഹകരണ പ്രസ്ഥാനത്തിൽ ചേർന്നതിന് ശേഷം 1921 ൽ ധാക്ക ജയിലിൽ അദ്ദേഹത്തെ അടച്ചു. 1942 ൽ ക്വിറ്റ് ഇന്ത്യ മൂവ്മെന്റിലും അദ്ദേഹം പങ്കെടുക്കുകയും നിരവധി തവണ അറസ്റ്റ് ചെയ്യുകയും ചെയ്തു. നാദിയ ജില്ലയിലെ സാഹബ്നഗർ എന്ന സ്ഥലത്തു കർഷിക- വ്യവസായ ശാലയുടെയും കോമിലയിലെ അഭയ് ആശ്രമത്തിന്റെയും സ്ഥാപകരിലൊരാളായിരുന്നു ഇദ്ദേഹം. 1937 മുതൽ 1951 വരെ പശ്ചിമ ബംഗാൾ നിയമസഭയിൽ (അന്നത്തെ Bangio Byabosthapok Sabha) കോൺഗ്രസിൽ സജീവമായി അംഗമായിരുന്നു. 1951 ൽ കരിമ്പൂർ മണ്ഡലത്തിൽ മത്സരിച്ചു വിജയിക്കുകയും കിസാൻ മസ്ദൂർ പ്രജാ പാർട്ടി എന്ന ബാനറിൽ ജയിക്കുകയും ചെയ്തു.1962 ലും 1967 ലും ഇടയിൽ നബദ്വീപ് ,(ലോക്സഭാ നിയോജക മണ്ഡലം), കൃഷ്ണനഗർ എന്നീ മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി ചാതോപാധ്യായ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ രാഷ്ട്രീയത്തിൽ നല്ല പ്രഭാഷകൻ, പാർലമെന്റേറിയൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു.

വ്യക്തിജീവിതം

[തിരുത്തുക]

ചാതോപാധ്യായയ്ക്ക് ഒരേയൊരു മകന് അഭിജിത് ചാതോപാധ്യായ ഉണ്ടായിരുന്നു.അഭിജിത് ഇന്ത്യൻ സേനയിൽ ലഫ്റ്റനൻറ് ആയിത്തീർന്നു. 1965 ഇന്തോ-പാക് യുദ്ധ സമയത്ത് കാശ്മീരിലെ യുദ്ധമേഖലയിൽ മരിച്ചു. ഇഖോഗിൽ ബണ്ടിൽ യുദ്ധമേഖലയിൽ ഒരു ബറ്റാലിയനെ നയിക്കവെ പാകിസ്താനി സൈന്യം ലാഹോറിൽ വച്ച് കൊല ചെയ്തു.

1967 നവംബർ 11 ന് മരണമടഞ്ഞു.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഹരിപാദ_ചാതോപാധ്യായ&oldid=3951833" എന്ന താളിൽനിന്ന് ശേഖരിച്ചത്