ഹരിദാസ് ദത്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹരിദാസ് ദത്ത (ജീവിതകാലം: 16 നവംബർ 1890 - 29 ഫെബ്രുവരി 1976), റോഡാ കമ്പനി ആയുധക്കടത്തു കേസിൽ ഉൾപ്പെട്ട ബംഗാളി വിപ്ലവകാരിയായിരുന്നു.

ആദ്യകാലജീവിതം[തിരുത്തുക]

1890 ൽ ബ്രിട്ടീഷ് ഇന്ത്യയിലെ ധാക്കയിലാണ് ഹരിദാസ് ദത്ത ജനിച്ചത്. മുതിർന്ന ബംഗാളി വിപ്ലവകാരിയായിരുന്ന ഹേമചന്ദ്ര ഘോഷുമായി കണ്ടുമുട്ടാനിടയായ അദ്ദേഹം താമസിയാതെ മുക്തിസംഘയിൽ ചേർന്നു. 1912-ൽ ദത്തയും ഖഗേന്ദ്രനാഥ് ദാസും ജഗത്ഡാലിനടുത്തുള്ള അലക്സാണ്ടർ ജൂട്ട് മില്ലിൽ മൂന്നു മാസം തൊഴിലാളികളായി ജോലിയിൽ പ്രവേശിക്കുകയും ക്രൂരനായ ഒരു ബ്രിട്ടീഷ് എൻജിനിയറെ വധിക്കുവാനുള്ള ഉദ്യമത്തിൽ പരാജയപ്പെട്ട് അവിടെനിന്ന് ഓടിപ്പോകുകയും ചെയ്തു.[1]

അവലംബം[തിരുത്തുക]

  1. Subodh C. Sengupta & Anjali Basu, Vol - I (2002). Sansab Bangali Charitavidhan (Bengali). Kolkata: Sahitya Sansad. p. 615. ISBN 81-85626-65-0.
"https://ml.wikipedia.org/w/index.php?title=ഹരിദാസ്_ദത്ത&oldid=3336769" എന്ന താളിൽനിന്ന് ശേഖരിച്ചത്