ഹരിതസമ്പദ്ഘടന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പരമാവധി പരിസ്ഥിതി ആഘാതങ്ങൾ കുറച്ചുകൊണ്ട് ഗുണപരമായ സാമൂഹ്യസ്ഥിതിയും നിലനിൽപ്പും ഉറപ്പുവരുത്തുന്നതിന് സഹായിക്കുന്ന സമ്പദ്‌വ്യവസ്ഥയാണ് ഹരിതസമ്പദ്‌വ്യവസ്ഥ. പാരിസ്ഥിതിക സമ്പദ്‌വ്യസ്ഥയും സുസ്ഥിരവികസനവും അടിസ്ഥാനപ്പെടുത്തി രൂപപ്പെട്ട സമ്പദ്ഘടനയാണിത്. 2012 ജൂണിലെ പരിസ്ഥിതി ദിനവിഷയം "ഹരിതസമ്പദ്ഘടന- ഇതിൽ നിങ്ങളും ഉൾപ്പെടുമോ" എന്നതാണ്. യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാം(UNEP), യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓൺ എൻവയോൺമെന്റ് ആന്റ് ട്രേഡ്(UNCTAD) എന്നിവ ഹരിതസമ്പദ്ഘടനയെ സാമൂഹ്യപങ്കാളിത്തമുള്ള, കാർബൺ അളവ് കുറയ്ക്കുന്ന, വിഭവകാര്യക്ഷമതയുള്ള സമ്പദ്സ്വഭാവമായി വിവക്ഷിക്കുന്നു. [1]

ഹരിതസമ്പദ്ഘടനാവാദം[തിരുത്തുക]

ജൈവവൈവിധ്യം, ജൈവാനുകരണം, ഹരിതസമ്പദ്ഘടന എന്നിവ ഉദ്ഘോഷിക്കുന്ന വ്യക്തികളെ ഗ്രീൻ എക്കണോമിസ്റ്റുകൾ ആയി പരിഗണിക്കുന്നു.[2] ക്ലാസിക്കൽ എക്കണോമിക്സും മാർക്സിസ്റ്റ് എക്കണോമിക്സും ഇതര ഗ്രീൻ പാർട്ടികളും അവരവരുടേതായ കാഴ്ചപ്പാടിൽ ഹരിതസമ്പദ്ഘടനയെ വ്യവഛേദിച്ചിട്ടുണ്ട്.

ഘടന[തിരുത്തുക]

കാൾ ബർക്കാർട്ടിന്റെ ക്രമീകരണം[തിരുത്തുക]

കാൾ ബർക്കാർട്ട് ഹരിതസമ്പദ്ഘടനയെ ആറ് പ്രധാനവിഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നു.

 • പുനഃസ്ഥാപിക്കാവുന്ന ഊർജ്ജം: സൗരോർജ്ജം, തിരമാല, ബയോഗ്യാസ്, ജിയോതെർമൽ, ഫ്യുവൽ സെൽ എന്നിവ ഇതിലുൾപ്പെടുന്നു.
 • ഹരിതനിർമ്മിതികൾ: ഊർജ്ജ- ജല കാര്യക്ഷമതയ്ക്കായുള്ള കെട്ടിടസാമഗ്രികൾ, ഹരിതഉൽപ്പന്നങ്ങൾ, മൂല്യനിർണ്ണയം മുതലായവ ഇതിലുൾപ്പെടുന്നു.
 • ഗതാഗതസൗകര്യങ്ങൾ: പാരമ്പര്യേതര ഇന്ധനങ്ങൾ, ഇലക്ട്രിക് വാഹനങ്ങൾ, വാഹനങ്ങളുടെ പൊതുപങ്കുവയ്ക്കൽ എന്നിവ ഇതിലുൾപ്പെടുന്നു.
 • ജലമാനേജ്മെന്റ്: മഴവെള്ളസംഭരണം, ജലശുദ്ധീകരണം, ജലസംഭരണയോഗ്യമായ ഭൂവിനിയോഗം എന്നിവ.
 • മാലിന്യനിർമ്മാർജ്ജനം: പുനരുപയോഗം, സുസ്ഥിരപായ്ക്കിംഗ് എന്നിവ.
 • ഭൂവിനിയോഗം: ജൈവകൃഷി, വാസസ്ഥാനങ്ങളുടെ സംരക്ഷണം, നഗരവനവൽക്കരണം, വനവൽക്കരണം, മണ്ണിന്റെ സ്ഥിതിപരിപാലനം എന്നിവ.

കെവിൻ ഡനാഹറുടെ ക്രമീകരണം[തിരുത്തുക]

Environment Equitable Sustainable Bearable (Social ecology) Viable (Environmental economics) Economic Social
The three pillars of sustainability.

ഗ്ലോബൽ സിറ്റിസൺ സെന്ററിന്റെ തലവനായ കെവിൻ ഡനാഹർ ഹരിതസമ്പദ്ഘടനയെ മറ്റൊരു തരത്തിൽ വ്യാഖ്യാനിക്കുന്നു. ട്രിപ്പിൾ ബോട്ടം ലൈൻ (അടിവരത്രിത്വം) എന്ന ഈ വ്യാഖ്യാനം സമൂഹം, പരിസ്ഥിതി, സമ്പദ്ഘടന എന്നിവയെ സുസ്ഥിരതയുടെ മൂന്ന് താങ്ങ് തൂണുകളായി പരിഗണിക്കുന്നു.

 1. പരിസ്ഥിതിപരമായ സുസ്ഥിരത: ഏറ്റവും പരിമിതമായ വിഭവങ്ങളുള്ള ഒരു അടഞ്ഞ വ്യവസ്ഥയാണ് ഭൂമിയിലുള്ളത്. അതിനാൽത്തന്നെ ഭൂവിഭവങ്ങൾക്കുമേൽ സുസ്ഥിരവാദപരമായ സാമ്പത്തികവിനിയോഗ നിയന്ത്രണങ്ങൾ പാലിക്കേണ്ടതുണ്ട് എന്ന ആശയത്തെ ഉദ്ബോധിപ്പിക്കുന്നു.
 2. സാമൂഹ്യനീതി: സാംസ്കാരികപരമായ ഔന്നത്യത്തിലൂടെ എല്ലാ മനുഷ്യർക്കും നല്ല ജീവിതവ്യവസ്ഥ പ്രദാനം ചെയ്യണം എന്ന കാഴ്ചപ്പാട്.
 3. പ്രാദേശികാധിഷ്ഠിതം: പ്രാദേശികവിഭവങ്ങളുടെയും ആവാസങ്ങളുടേയും സമാഹാരമാണ് ആഗോളഹരിതസമ്പദ്ഘടനയുടെ അടിസ്ഥാനം എന്ന കാഴ്ചപ്പാട്.[3]

വിമർശനങ്ങൾ[തിരുത്തുക]

വനം മുതൽ ജലം വരെ ചൂഷണം ചെയ്യാൻ കോർപ്പറേറ്റുകളെ സഹായിക്കുന്ന തരത്തിൽ ഹരിതസമ്പദ്ഘടനയെ ഉപയോഗിക്കാനാവുമെന്ന് വിമർശനങ്ങൾ ഉയരുന്നുണ്ട്. 500 വർഷങ്ങൾക്കപ്പുറത്തേയ്ക്ക് എല്ലാ വിഭവങ്ങളേയും കോർപ്പറേറ്റുകൾക്ക് ചൂഷണം ചെയ്യത്തക്കതരത്തിൽ ഇത് മാറുമെന്ന് Etcgroup എന്ന ഗവേഷണസ്ഥാപനം പ്രവചിക്കുന്നു.[4]

ഇതും കാണുക[തിരുത്തുക]

 1. മാതൃഭൂമി ദിനപ്പത്രവാർത്ത
 2. . മേൽക്കൂരകൃഷി
 3. . വൈദ്യുത മോട്ടോർസൈക്കിൾ
 4. . വൈദ്യുത വാഹനം

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹരിതസമ്പദ്ഘടന&oldid=1923613" എന്ന താളിൽനിന്നു ശേഖരിച്ചത്