Jump to content

ഹരിതവിദ്യാലയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ പ്രവർത്തനങ്ങൾ വിലയിരുത്തുവാനും അംഗീകരിക്കുവാനും പങ്കുവെക്കാനും പ്രോത്സാഹിപ്പിക്കുവാനുമായി തിരുവനന്തപുരം ദൂരദർശനിൽ സംപ്രേഷണം ചെയ്ത റിയാലിറ്റി ഷോ ആണ് ഹരിത വിദ്യാലയം. കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഐ.ടി@സ്കൂൾ‌ ,സർവ ശിക്ഷ അഭയാൻ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുകേഷനൽ ടെക്നോളജി എന്നിവരാണ് ഇതിന്റെ പ്രായോജകർ. സാങ്കേതിക നിർവഹണം സീ-ഡിറ്റാണ്. 45 മിനിട്ട് വീതം ഉള്ള 75 എപ്പിസോഡുകൾ ഈ പരിപാടിയിൽ ഉണ്ടായി. ഏറ്റവും മികച്ച സ്കൂളിനു 15 ലക്ഷവും, രണ്ടാം സ്ഥാനം നേടുന്ന സ്കൂളിനു 10 ലക്ഷവും , മൂന്നാം സ്ഥാനം നേടുന്ന സ്കൂളിനു5 ലക്ഷം, മറ്റു 7 സ്കൂളുകൾക്ക് 2 ലക്ഷം രൂപാ വീതം സമ്മാനമായി ലഭിച്ചു.[1]

ഹരിത വിദ്യാലയം സീസൺ ഒന്ന്

[തിരുത്തുക]

അപേക്ൽിച്ച 127 സ്കൂളുകളിൽ 114 എണ്ണം പ്രാഥമിക റൌണ്ടിൽ വിജയിച്ചു.[2] അവയിൽനിന്നും തിരഞ്ഞെടുത്ത 12 സ്കൂളുകൾ ആണ് ഫൈനൽ റൌണ്ടിൽ മത്സരിച്ചത്.

ഹരിത വിദ്യാലയം ഫൈനൽ റൌണ്ട്

[തിരുത്തുക]

ഹരിത വിദ്യാലയം വിജയികൾ

[തിരുത്തുക]

2011 ഫെബ്രുവരി 28 നു, തിരൂർ തുഞ്ചൻപറമ്പിൽ നടന്ന ഗ്രാന്റ് ഫൈനൽ ഷോയിലാണ് വിജയികളെ പ്രഖ്യാപിച്ചത്. കാസർകോട് കൂട്ടക്കനി ഗവൺമെന്റ് യു.പി സ്‌കൂൾ, 84.75 പോയന്റ് നേടി ഒന്നാമതെത്തി, പതിനഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും നേടി. മലപ്പുറം കോട്ടക്കൽ ഗവൺമെന്റ് രാജാസ് ഹൈസ്‌കൂള് ‍83.50 പോയന്റ് നേടി രണ്ടാം സ്ഥാനത്തെത്തി 10 ലക്ഷം രൂപയും പ്രശസ്തിപത്രവും നേടി .മൂന്നാം സ്ഥാനത്തെത്തിയ തിരുവനന്തപുരം കോട്ടൺഹിൽസും ചങ്ങനാശേരി എസ്.ബി ഹയർസെക്കൻഡറി സ്‌കൂളും 79.15 പോയന്റ് വീതം നേടി. ഈ രണ്ട് സ്‌കൂളുകൾക്കും മൂന്നര ലക്ഷം രൂപ വീതമാണ് സമ്മാനം. കീച്ചേരി ഗവൺമെന്റ് യു.പി സ്‌കൂൾ, അവനവഞ്ചേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ, പെരിങ്ങത്തൂർ എൻ.എ.എം. ഹയർസെക്കൻഡറി സ്‌കൂൾ, പെരിങ്ങോട് എ.എൽ.പി സ്‌കൂൾ, കൊട്ടുക്കര പി.പി.എം ഹയർ സെക്കൻഡറി സ്‌കൂൾ, നീർക്കുന്നം എസ്.ഡി.ജി.യുപി സ്‌കൂൾ എന്നിവ ആണ് അന്തിമറൗണ്ടിലെത്തിയ മറ്റു സ്കൂളുകൾ. ഈ സ്കൂളുകൾക്ക് രണ്ട് ലക്ഷം രൂപ വീതം ലഭിച്ചു. ഹരിത വിദ്യാലയം പരിപാടി, നഷ്ടമാകുന്ന പച്ചപ്പും കുളിർമയും തേടിയുള്ള യാത്രയായതിനാൽ പ്രോൽസാഹിപ്പിക്കപ്പെടേണ്ട താണ് എന്ന് ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന എം.ടി. വാസുദേവൻ നായർ അഭിപ്രായപ്പെട്ടു.

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]
  1. "Harithavidyalayam - Education Reality Show". 2011-03-09. Archived from the original on 2011-03-09. Retrieved 2022-10-21.{{cite web}}: CS1 maint: bot: original URL status unknown (link)
  2. https://schoolwiki.in/images/6/6f/Hv1_2010_List_of_selected_Schools.pdf
"https://ml.wikipedia.org/w/index.php?title=ഹരിതവിദ്യാലയം&oldid=3823984" എന്ന താളിൽനിന്ന് ശേഖരിച്ചത്