ഹരിഗോപാൽ ബാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Harigopal Bal

ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരായ വിപ്ലവ പ്രവർത്തനങ്ങളിൽ പങ്കാളിയായ ഒരു ബംഗാളി വിപ്ലവകാരിയാണ് ഹരിഗോപാൽ ബാൽ അഥവാ ബൗൾ (ബംഗാളി: হরিগোপাল বল). ടെഗ്ര എന്ന പേരിലാണ് അറിയപ്പെടുന്നത്.ചിറ്റഗോങ്ങ് സായുധ ആക്രമണ സേനയിലെ നായകൻ, ലോക്നാഥ് ബാൽ അദ്ദേഹത്തിന്റെ മൂത്ത സഹോദരനാണ്[1].

ബംഗ്ലാദേശിലെ ചിറ്റഗോങ്ങിലെ കനുഗോപാര എന്ന ഗ്രാമത്തിലാണ് ഹരിഗോപാൽ ബാൽ ജനിച്ചത്. പിതാവ് പ്രാൺ കൃഷ്ണ ബാൽ ആയിരുന്നു. ഹരിഗോപാൽ ബാൽ വിപ്ലവകാരികളുമായി ചേർന്ന് 1915 ഏപ്രിൽ 18 ന് ചിറ്റഗോംഗ് ആയുധപ്പുര ആക്രമണത്തിൽ പങ്കെടുത്തു.സംഭവത്തിന് ശേഷം സഹോദരൻ ലോകനാഥിനൊപ്പം രക്ഷപ്പെട്ടു. നാലു ദിവസത്തിനു ശേഷം, ചിറ്റഗോംഗിനടുത്തുള്ള ജലാലാബാദ് ഹില്ലിൽ ബ്രിട്ടീഷ് സേനക്കെതിരെയുള്ള യുദ്ധത്തിൽ വെടിയേറ്റു വീണതിനെ തുടർന്ന് 1930 ഏപ്രിൽ 22 ന് അദ്ദേഹം അന്തരിച്ചു.

ചലച്ചിത്രത്തിലെ അനുകരണങ്ങൾ[തിരുത്തുക]

ഡോക്ടർ ബേഡാബ്രതാ പെയിൻ സംവിധാനം ചെയ്ത് 2012 ഒക്ടോബറിൽ പുറത്തിറങ്ങിയ ചിറ്റഗോംഗ് എന്ന ചിത്രത്തിൽ ചിറ്റഗോംഗ് ആയുധപ്പുര ആക്രമണത്തിൽ ഹരിഗോപാൽ ബാലിന്റെ പങ്ക് വിശദീകരിച്ചിട്ടുണ്ട്. മനോജ് ബാജ്പായ് മുഖ്യ നടൻ ആയിരുന്നു. സൂര്യ സെന്നിന്റെ വേഷമാണ് അവതരിപ്പിച്ചത്.

2010 ൽ പുറത്തിറങ്ങിയ ഖേലേൻ ഹം ജീ ജാൻ സേ എന്ന ബോളിവുഡ് ചിത്രത്തിൽ 'ടെഗ്ര' എന്ന പേരിൽ ഹരിഗോപാൽ ബാലിനെ അവതരിപ്പിച്ച നടൻ നിതിൻ പ്രഭാതായിരുന്നു. അഭിഷേക് ബച്ചനാണ് ഇതിലെ സൂര്യ സെന്നിന്റെ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്[2].

അവലംബം[തിരുത്തുക]

  1. ബംഗ്ലാലി ചർവോട്ടിബാൻ, ഒന്നാം വാല്യം, സാഹിത്യ സംഗമം, കൽകട്ട, നവംബർ 2013, പേജ് 844, ISBN 978-81-7955-135-6
  2. https://m.imdb.com/title/tt1637691/
"https://ml.wikipedia.org/w/index.php?title=ഹരിഗോപാൽ_ബാൽ&oldid=3951838" എന്ന താളിൽനിന്ന് ശേഖരിച്ചത്