ഹരികെ തടാകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഹരികെ തടാകം
സ്ഥാനംപഞ്ചാബ്
നിർദ്ദേശാങ്കങ്ങൾ31°10′N 75°12′E / 31.17°N 75.20°E / 31.17; 75.20Coordinates: 31°10′N 75°12′E / 31.17°N 75.20°E / 31.17; 75.20
Typeശുദ്ധജലം
പ്രാഥമിക അന്തർപ്രവാഹംബിയാസ് - സത്‌ലുജ് നദികൾ
Basin countriesഇന്ത്യ
ഉപരിതല വിസ്തീർണ്ണം4100 ഹെക്ടർ
പരമാവധി ആഴം2 m
ഉപരിതല ഉയരം210 m
Islandsമുപ്പത്തിമൂന്ന് ദ്വീപുകൾ
അധിവാസ സ്ഥലങ്ങൾഹരികെ
Designated23 March 1990
ഹരികെ

ഹരികെ തടാകം അഥവാ ഹരി-കെ-പട്ടൻ (Harike Wetland and Harike Lake) എന്നത് പഞ്ചാബിലെ തരൻ താരൻ സാഹിബ് ജില്ലയുടെയും ഫിറോസ്‌പൂർ ജില്ലയുടെയും അതിരിലുള്ളതും ഉത്തരേന്ത്യയിലെ ഏറ്റവും വലിയതുമായ ഒരു നീർത്തടമാണ്. ഒരേ സമയം വന്യ‍ജീവി സങ്കേതവും, റാംസർ സൈറ്റുമായ ഹരികെ തടാകം ദേശാടനനീർപക്ഷികളുടെ ശൈത്യകാലവസതിയാണ്. ഈ തടാകത്തിൽ പൊന്തികിടക്കുന്ന ധാരാളം പൊന്തക്കാടുകളുണ്ട്. തടാകത്തിൽ ആകെ 33 ദ്വീപുകളുണ്ട്. ദേശിയപക്ഷികൾ ​എത്തുന്ന കാലങ്ങളിൽ വംശനാശഭീഷണി നേരിടുന്ന വൈറ്റ് ഹെഡഡ് ഡക്ക് വരാറുണ്ട്. അഡ്ജുറ്റൻഡ്, വർണ്ണക്കൊക്ക്, ബ്ലാക്ക് നെക്കഡ് സ്റ്റോർക്ക്, വിവിധയിനം ഇരണ്ടകൾ, പരുന്തുകൾ, മേടുതപ്പി തുടങ്ങിയ പക്ഷികളെ ഇവിടെ കാണാം. അതീവ ഗുരുതര വംശനാശഭീഷണി നേരിടുന്ന ഒാറിയന്റൽ വൈറ്റ് ബാക്കഡ് വൾച്ചർ തുടങ്ങിയവയും ഇവിടെയുണ്ട്[1]

ഗ്യാലറി[തിരുത്തുക]

അവലംബം[തിരുത്തുക]

  1. സെന്റർ ഫോർ എൻവയോൺമെന്റ് എജ്യുക്കേഷൻ പുറത്തിറക്കിയ 'ജൈവവൈവിധ്യം-നമ്മുടെ പൈത്രകം,നമ്മുടെ സമ്പത്ത്,നമ്മുടെ ഉത്തരവാദിത്തം' എന്ന പുസ്തകം

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹരികെ_തടാകം&oldid=3423069" എന്ന താളിൽനിന്ന് ശേഖരിച്ചത്