ഹരികാംബോജി
ദൃശ്യരൂപം
| കർണ്ണാടക സംഗീതം |
|---|
| ആശയങ്ങൾ |
| രചനകൾ |
| വദ്യോപകരണങ്ങൾ |
|
| ആരോഹണം | S R₂ G₃ M₁ P D₂ N₂ Ṡ |
|---|---|
| അവരോഹണം | Ṡ N₂ D₂ P M₁ G₃ R₂ S |
| തത്തുല്യം | Mixolydian mode |
കർണാടക സംഗീതത്തിലെ 28ആം മേളകർത്താരാഗമാണ് ഹരികാംബോജി. കർണാടകസംഗീതത്തിലെ പാഠങ്ങൾ ആരംഭിക്കുന്നത് പൊതുവേ മായാമാളവഗൗള രാഗത്തിലാണെങ്കിലും, പുല്ലാങ്കുഴൽ പോലുള്ള ചില ഉപകരണങ്ങൾ അഭ്യസിക്കുന്നതിനുള്ള ആദ്യരാഗമായി ഹരികാംബോജി ചിലയിടങ്ങളിൽ ഉപയോഗിക്കാറുണ്ട്. ഈ രാഗത്തിലെ സ്വരസ്ഥാനങ്ങൾ പുല്ലാങ്കുഴലിന്റെ ദ്വാരങ്ങളുമായി യോജിക്കുന്നതുകൊണ്ടാണിത്.
ലക്ഷണം,ഘടന
[തിരുത്തുക]- ആരോഹണം സ രി2 ഗ3 മ1 പ ധ2 നി2 സ
- അവരോഹണം സ നി2 ധ2 പ മ1 ഗ3 രി2
- സ
ബാനചക്രത്തിൽ ഉൾപ്പെടുന്ന രാഗമാണിത്.
ജന്യരാഗങ്ങൾ
[തിരുത്തുക]നിരവധി ജന്യരാഗങ്ങൾ ഈ മേളകർത്താരാഗത്തിനുണ്ട്. ബാലഹംസ, ദ്വിജാവന്തി, കാംബോജി, മോഹനം, സഹാന, ശുദ്ധതരംഗിണി എന്നിവ ചിലതാണ്.
കൃതികൾ
[തിരുത്തുക]| കൃതി | കർത്താവ് |
|---|---|
| ദിനമണിവംശ | ത്യാഗരാജസ്വാമികൾ |
| രാമനന്നുബ്രോവരാ | ത്യാഗരാജസ്വാമികൾ |
| എനതുമനം | പാപനാശം ശിവൻ |
| സരോജനാഭ | സ്വാതിതിരുനാൾ |
ചലച്ചിത്രഗാനങ്ങൾ
[തിരുത്തുക]| ഗാനം | ചലച്ചിത്രം |
|---|---|
| അമ്പലക്കുളങ്ങരെ | ഓടയിൽനിന്ന് |
| ഇനിയൊരു ജന്മമുണ്ടെങ്കിൽ | കണ്ണകി |
| ഏറ്റുമാനൂരമ്പലത്തിൽ | ഓപ്പോൾ |