ഹയ ബിൻത് ഹുസൈൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Princess Haya bint Hussein
Princess of Jordan

Princess Haya in 2011
ജീവിതപങ്കാളി Sheikh Mohammed bin Rashid Al Maktoum (വി. 2004–ഇന്നുവരെ) «start: (2004)»"Marriage: Sheikh Mohammed bin Rashid Al Maktoum to ഹയ ബിൻത് ഹുസൈൻ" Location: (linkback://ml.wikipedia.org/wiki/%E0%B4%B9%E0%B4%AF_%E0%B4%AC%E0%B4%BF%E0%B5%BB%E0%B4%A4%E0%B5%8D_%E0%B4%B9%E0%B5%81%E0%B4%B8%E0%B5%88%E0%B5%BB)
മക്കൾ
Sheikha Jalila
Sheikh Zayed
രാജവംശം Hashemite (by birth)
Al Falasi (by marriage)
പിതാവ് Hussein of Jordan
മാതാവ് Alia Toukan

ജോർദാനിലെ ഹുസൈൻ രാജാവിന് അവരുടെ മൂന്നാമത്തെ ഭാര്യ അലിയാ രാജ്ഞിയിലുള്ള മകളാണ് ഹയ ബിൻത് ഹുസൈൻ. ജോർദാനിലെ അബ്ലുള്ള രണ്ടാമൻ രാജാവിന്റെ അർധ സഹോദരിയാണ് ഇവർ. യുഎഇ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂമിന്റെ നാലാമത്തെ ഭാര്യയാണ് ഹയ രാതകുമാരി. ജോർദാനിലെ ഹയ രാജകുമാരി എന്നാണ് ഇവർ അറിയപ്പെടുന്നത്. 1921 മുതൽ ജോർദാൻ ഭരിക്കുന്ന രാജവംശമായ ഹാഷ്മി കുടുംബാംഗമാണ്. ഇംഗ്ലണ്ടിലെ ഒക്‌സ്‌ഫോർഡ് സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടി. അന്താരാഷ്ട്ര ജംപിങ് മത്സരത്തിൽ ജോർദാന് വേണ്ടി മത്സരിച്ച ഒരു അശ്വാഭ്യാസിയാണ് ഹയ. രണ്ടു തവണ ഇന്റർനാഷണൽ ഫെഡറേഷൻ ഫോർ ഇക്വസ്‌റ്റേറിയൻ സ്‌പോർട്‌സ് എന്ന സംഘടനയുടെ പ്രസിഡന്റായിരുന്നു.

വിദ്യാഭ്യാസം[തിരുത്തുക]

1974 മെയ് മൂന്നിന് ജോർദാനിലെ അമ്മാനിൽ ജനിച്ചു. ബ്രിട്ടനിലെ ബ്രിസ്റ്റലിലെ ബാഡ്മിന്റൺ സ്‌കൂൾ, തെക്കു പടിഞ്ഞാറൻ ഇംഗ്‌ളണ്ടിലെ ഡോർസെറ്റിലെ ബ്ര്യാൻസ്റ്റൺ സ്‌കൂൾ എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി. ഒക്‌സ്‌ഫോർഡ് സർവ്വകലാശാലയ്ക്ക് കീഴിലുള്ള സെന്റ് ഹിൽഡാസ് കോളേജിൽ നിന്ന് ഫിലോസഫി, രാഷ്ട്രമീമാംസ, സാമ്പത്തിക ശാസ്ത്രത്തിൽ ബിഎ ഹോണേഴ്‌സ് ബിരുദം നേടി.[1][2][3][4]

വിവാഹം[തിരുത്തുക]

2004 ഏപ്രിൽ 10ന് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂമിനെ വിവാഹം ചെയ്തു.[5] 2007 ഡിസംബർ രണ്ടിന് ആദ്യത്തെ കുഞ്ഞിന് - ഷെയ്ഖ ജലീല ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം -ജന്മം നൽകി..[6] യുഎഇയുടെ 36ആം ജന്മദിനമായ ഡിസംബർ രണ്ടിനായിരുന്നു ആദ്യ കുഞ്ഞ് ജനിച്ചത്..[7] 2012 ജനുവരി ഏഴിന് രണ്ടാമത്തെ കുട്ടിയായ ശെയ്ഖ് സായിദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം ജനിച്ചു.[8]

കായിക വിനോദം[തിരുത്തുക]

രാജകുമാരിയായിരുന്ന ഹയ 13ആം വയസ്സുമുതൽ അന്താരാഷ്ട്ര തലത്തിൽ കുതിര സവാരി മത്സരത്തിൽ പങ്കെടുക്കുന്നു.[9] .1992ൽ സിറിയയിലെ ഡമസ്‌കസിൽ നടന്ന ഏഴാമത് പാൻ അറബ് ഗെയിംസിൽ വ്യക്തിഗത ജംപിങ്ങിൽ വെങ്കല മെഡൽ നേടി. 1993ൽ ജോർദാനിലെ അത്‌ലറ്റ് ഓഫ് ദ ഇയറായി തിരഞ്ഞെടുക്കപ്പെട്ടു.[9]

അവലംബം[തിരുത്തുക]

  1. "Gort Scott wins contest for Oxford University college extension". Dezeen. 17 March 2016. Retrieved 10 August 2016. 
  2. "Princess Haya of Jordan: A modern Arabian tale". Dailymail.co.uk. Retrieved 10 August 2016. 
  3. "HRH PRINCESS HAYA BINT AL HUSSEIN WFP GOODWILL AMBASSADOR" (PDF). Documents.wfp.org. Retrieved 2017-05-25. 
  4. "St Hilda's College, Oxford releases concept designs for Redefining St Hilda's invited competition — Malcolm Reading Consultants". malcolmreading.co.uk. Retrieved 10 August 2016. 
  5. "HRH Princess Haya Bint Al Hussein - profile". Retrieved 7 March 2011. [പ്രവർത്തിക്കാത്ത കണ്ണി]
  6. Jordan News Agency - Petra - Sheikh Rashid Al Maktoum, Princess Haya name their new baby girl Aljalila Archived 29 January 2009 at the Wayback Machine.
  7. "NewsCred - Page not found". daylife.com. Archived from the original on 7 February 2012. Retrieved 12 April 2015. 
  8. "Mohammed is blessed with a baby boy, names him 'Zayed'". Emirates 24|7 (ഇംഗ്ലീഷ് ഭാഷയിൽ). 2012-01-08. Retrieved 2017-03-22. 
  9. 9.0 9.1 "Two Stand Against HRH Princess Haya in FEI Presidential Election | eurodressage". www.eurodressage.com (English ഭാഷയിൽ). 28 October 2010. Retrieved 25 October 2016. 
"https://ml.wikipedia.org/w/index.php?title=ഹയ_ബിൻത്_ഹുസൈൻ&oldid=2580522" എന്ന താളിൽനിന്നു ശേഖരിച്ചത്