ഹമ്മം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തുർക്കിഷ് ശൈലിയിലുള്ള കുളിമുറികളാണ് ഹമ്മം അഥവാ ഹമാം എന്നറിയപ്പെടുന്നത്. ചൂടുവെള്ളം, നീരാവി എന്നിവയുപയോഗിച്ച് കുളിക്കുന്നതിനുള്ള സൗകര്യങ്ങൾ ഇത്തരം കുളിമുറികളിലുണ്ടാവും. ഇന്ത്യയിൽ മുഗൾ ആധിപത്യകാലത്തെ കോട്ടകളിലും കൊട്ടാരങ്ങളിലെയും അവിഭാജ്യഘടകമായിരുന്നു ഹമ്മം. മിക്ക മുഗൾ കൊട്ടാരങ്ങളിലും മുഗളരോട് ബന്ധമുണ്ടായിരുന്ന രജപുത്രകൊട്ടാരങ്ങളിലും ഹമ്മം കാണാം.

ചിത്രങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹമ്മം&oldid=1707104" എന്ന താളിൽനിന്ന് ശേഖരിച്ചത്