ഹമീദ് വാണിയമ്പലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഹമീദ് വാണിയമ്പലം


സംസ്ഥാന പ്രസിഡണ്ട്, വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ, കേരളം
നിലവിൽ
പദവിയിൽ 
2013 നവംബർ
ജനനം1969 മെയ് 9
രാഷ്ട്രീയപ്പാർട്ടി
വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ
ജീവിത പങ്കാളി(കൾ)മുംതാസ് ബീഗം
കുട്ടി(കൾ)ഷിബിന്

യാസീന്

അഫ്നാന്

ജനനം, ബാല്യം[തിരുത്തുക]

മലപ്പുറം വാണിയമ്പലം മോയിക്കൽ തറവാട്ടിൽ അഹമ്മദ് കുട്ടി ഹാജിയുടെയും ഫാത്തിമയുടെയും മകനായി 1969 മെയ് 9ന് ജനനം. മീഡിയവൺ ചാനലിന്റെ പ്രഥമ സി.ഇ.ഒ ഡോ.അബ്ദുസ്സലാം വാണിയമ്പലത്തിന്റെയും വോയ്സ് ഓഫ് കേരള റോഡിയോ (ദുബൈ) സി.ഇ.ഒ അൻവർ വാണിയമ്പലത്തിന്റെയും സഹോദരനാണ്. വാണിയമ്പലം ശാന്തിനഗർ ഗവൺമെന്റ് മോഡൽ എൽ.പി സ്‌കൂൾ, വാണിയമ്പലം ഹയർ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യഭ്യാസം പൂർത്തിയാക്കി. കോഴിക്കോട് സർവകലാശായിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തുടർന്ന് മഹാത്മാ ഗാന്ധി സർവകലാശാലയിൽ നിന്ന് ബി.എഡും കരസ്ഥമാക്കി. ശേഷം അധ്യാപകനായി സേവനം അനുഷ്ഠിച്ചു.

സാമൂഹ്യപ്രവർത്തനം[തിരുത്തുക]

സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ്[തിരുത്തുക]

സോളിഡാരിറ്റി യൂത്ത് മൂവ്മെന്റിന്റെ രൂപീകരണത്തിൽ സജീവ പങ്കാളിയായിരുന്നു. സംഘടനയുടെ പ്രഥമ ജനറൽ സെക്രട്ടറിയായി[1]. പിന്നീട് സോളിഡാരിറ്റി പ്രസിഡണ്ടായും തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തിലെ ജനകീയ-സാമൂഹിക-പരിസ്ഥിതി-മനുഷ്യാവകാശ രംഗങ്ങളിലെ നിരവധി പോരാട്ടങ്ങളിലൂടെ സോളിഡാരിറ്റിയെ ശക്തമായ യുവജന സംഘടനയാക്കിത്തീർക്കുന്നതിൽ നേതൃപരമായ പങ്ക് വഹിച്ചു.

പ്ലാച്ചിമട കൊക്കക്കോള വിരുദ്ധ സമരം[തിരുത്തുക]

പാലക്കാട് ജില്ലയിലെ പ്ലാച്ചിമടയിൽ കൊക്കോക്കോള കമ്പനി നടത്തിയ ജലചൂഷണത്തിനെതിരെ പ്രദേശവാസികൾ നടത്തിക്കൊണ്ടിരുന്ന സമരത്തെ കേരളത്തിന്റെ പൊതുസമൂഹത്തിന് മുന്നിൽ കൊണ്ടുവരുന്നതിൽ സോളിഡാരിറ്റി ജനറൽ സെക്രട്ടറിയെന്ന ഹമീദ് വാണിയമ്പലം നേതൃത്വം നൽകി. ഒരു കുടംവെള്ളവും ഒരു പിടി അരിയുമായി പ്ലാച്ചിമടിയിലേക്ക് മാർച്ച് നടത്താനുള്ള സോളിഡാരിറ്റിയുടെ ആഹ്വാനം സ്വീകരിച്ച് കേരളത്തിലെ എല്ലാ ഭാഗത്തുനിന്നും ആയിരക്കണക്കിന് യുവാക്കൾ പ്ലാച്ചിമടയിലെ സമരഭൂമിയിലേക്ക് ഒഴുകിയെത്തി.[2] തീക്ഷണമായ സമരത്തിന്റെ ഫലമായി കമ്പനി അടച്ചുപൂട്ടാൻ കൊക്കക്കോള നിർബന്ധിതമായി. ലോകഭീമനായ കൊക്കക്കോളക്കെതിരെ കേരളത്തിൽ വിജയിച്ച സമരം ആഗോള ശ്രദ്ധ നേടി. പരിസ്ഥിതിക്ക് കമ്പനി ഉണ്ടാക്കിയ കോട്ടങ്ങൾ നികത്തുന്നതിന് നഷ്ടപരിഹാരം ഈടാക്കണമെന്ന് ആവശ്യപ്പെട്ട് സമരം ഇപ്പോഴും തുടരുന്നു.

കരിമണൽ ഖനന വിരുദ്ധ സമരം[തിരുത്തുക]

ആലപ്പുഴ, കൊല്ലം ജില്ലകളുടെ തീര പ്രദേശങ്ങളിലെ കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനികളെ അനുവദിക്കാനുള്ള സർക്കാർ നീക്കത്തെ പ്രതിരോധിക്കുന്നതിനൽ ഹമീദ് വാണിയമ്പലം നേതൃപരമായ പങ്ക് വഹിച്ചു. അന്ന് കോൺഗ്രസ്സ് എം.പിയായിരുന്ന വി.എം. സുധീരനോടൊപ്പം നിന്ന് ജനകീയ സമരം വിജയിപ്പിച്ചെടുത്തു.

എക്സ്പ്രസ്സ് ഹൈവേ വിരുദ്ധ സമരം[തിരുത്തുക]

കേരളത്തിന്റെ പരിസ്ഥിതിയേയും ഭൂലഭ്യതയേയും പരിഗണിക്കാതെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച എക്സ്പ്രസ്സ് ഹൈവേ പദ്ധതിയിൽ നിന്നും സർക്കാർ പിന്മാറുന്നതിന് കാരണമായത് ഹമീദ് വാണിയമ്പലം പ്രസിഡണ്ടായിരിക്കേ സോളിഡാരിറ്റി നടത്തിയ സമരങ്ങളായിരുന്നു. പദ്ധതിയുടെ ജനവിരുദ്ധതയും അതുമൂലം പരിസ്ഥിതിക്കും കേരളത്തിന്റെ ആവാസ വ്യവസ്ഥക്കും സംഭവിക്കുന്ന ദോഷങ്ങളും പൊതുസമൂഹത്തെയും സർക്കാറിനെയും ബോധ്യപ്പെടുത്തുന്നതിൽ സോളിഡാരിറ്റിയുടെ കാമ്പയിൻ വിജയിച്ചു.

നിങ്ങളുടെ പണം, ഞങ്ങളുടെ അധ്വാനം, പാവങ്ങൾക്കൊരു വീട്[തിരുത്തുക]

കേരളത്തിലെ ഭവനരഹിതരായ പതിനായരക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസമായി ഹമീദ് വാണിയമ്പലം സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ടായിരിക്കേ ആരംഭിച്ച പദ്ധതിയാണ് ‘നിങ്ങളുടെ പണം, ഞങ്ങളുടെ അധ്വാനം, പാവങ്ങൾക്കൊരു വീട്’ എന്നത്. കേരളത്തിലെ ജനങ്ങളുടെയും പ്രവാസികളുടെയും സാമ്പത്തിക സഹായത്തോടെയും സോളിഡാരിറ്റി പ്രവർത്തകരുടെ കായിക അധ്വാനത്തിലൂടെയും ആയിരം വീടുകൾ കേരളത്തിൽ  നിർമ്മിച്ചു നൽകി.

പ്രവാസ ജീവിതം[തിരുത്തുക]

2008-2010 കാലയളവിൽ ഖത്തറിലെ ഫ്രണ്ട്സ് കൾച്ചറൽ സെന്ററിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു. ഖത്തറിലെ പ്രവാസിമലയാളികളുടെ പൊതുവേദി എന്ന നിലയിൽ ഫ്രണ്ട്സ് കൾച്ചറൽ സെന്ററിനെ മാറ്റിയെടുത്തത് ഹമീദ് വാണിയമ്പമായിരുന്നു. പ്രവാസികളായ കലാകാരന്മാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക, കേരളത്തിലെ സാമൂഹിക-രാഷ്ട്രീയ ചലനങ്ങളിൽ പ്രവാസികളുടെ അഭിപ്രായ രൂപീകരണം നടത്തുക, പ്രവാസികളുടെ സാംസ്കാരിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക എന്നതായിരുന്നു ഫ്രണ്ട്സ് കൾച്ചറൽ ഫോറത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ എന്ന നിലയിൽ ഹമീദ് വാണിയമ്പലം നിർവഹിച്ചത്.[3] ദോഹയിൽ നടന്ന അന്താരാഷ്ട്ര മതാന്തര സമ്മേളനത്തിൽ ഫ്രണ്ട്‌സ് കൾച്ചറൽ സെന്ററിനെ പ്രതിനിധീകരിച്ചു. പ്രവാസികളുടെ യാത്ര പ്രശ്നം, തിരിച്ചുവരുന്ന പ്രവാസികളുടെ പുനരധിവാസം തുടങ്ങിയ മേഖലകളിൽ ഇപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.[4]

രാഷ്ട്രീയ ജീവിതം[തിരുത്തുക]

ഇടത്-വലത് മുന്നണികൾക്ക് ബദലായി ജനപക്ഷത്ത് നിൽക്കുന്ന ഒരു രാഷ്ട്രീയ പാർട്ടി എന്ന ആശയം സാക്ഷാത്കരിക്കുന്നതിനായി കേരളത്തിലെ മനുഷ്യാവകാശ-പരിസ്ഥിതി-ജനകീയ സമര പ്രവർത്തകരെ സംഘടിപ്പിച്ച് 2011ൽ വെൽഫെയർ പാർട്ടി രൂപീകരിക്കുന്നതിൽ നേതൃപരമായ പങ്ക് വഹിച്ചു. വെൽഫെയർ പാർട്ടിയുടെ സ്ഥാപക വൈസ് പ്രസിഡണ്ടാണ്. 2013 നവംബർ മുതൽ സംസ്ഥാന പ്രസിഡണ്ടാണ്.[5]2018 ൽ വീണ്ടും വെൽഫെയർ പാർ‌ട്ടി സം‌സ്ഥാന പ്രസിഡണ്ട്‌ പദവിയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു.

മണ്ണ് അല്ലെങ്കിൽ മരണം[തിരുത്തുക]

വെൽഫെയർ പാർട്ടിയുടെ ഭൂസമരത്തിന് നേതൃത്വം നൽകിക്കൊണ്ടിരിക്കുന്നത് ഹമീദ് വാണിയമ്പലമാണ്. കേരളത്തിലെ എല്ലാ ഭൂരഹിതർക്കും പത്ത് സെന്റ് വീതമെങ്കിലും ഭൂമി നൽകുക, കർഷകർക്ക് കൃഷി ചെയ്യുന്നതിന് കുറഞ്ഞത് ഒരേക്കർ ഭൂമി നൽകുക, കാലാവധി കഴിഞ്ഞ-കരാർ ലംഘിച്ച തോട്ടഭൂമി തിരിച്ചുപിടിക്കുക, വനാവകാശ നിയമം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വെൽഫെയർ പാർട്ടി നടത്തുന്ന കാമ്പയിന് നേതൃത്വം വഹിക്കുന്നു. സമരത്തിന്റെ ഭാഗമായി വില്ലേജ് ഓഫീസ് മാർച്ച്, താലൂക്ക് ഓഫീസ് മാർച്ച്, കലക്ട്രേറ്റ് ഉപരോധം, സെക്രട്ടേറിയറ്റ് ഉപരോധം, ഭൂമി കൈയ്യേറ്റം തുടങ്ങി വിവിധ സമര പരിപാടികൾ നടത്തി.[6][7][8]

പത്ത് വർഷം കൊണ്ട് സമ്പൂർണ മദ്യനിരോധം[തിരുത്തുക]

വെൽഫെയർ പാർട്ടിയുടെ മദ്യനിരോധന കാമ്പയിന് നേതൃത്വം കൊടുക്കുന്നതും ഹമീദ് വാണിയമ്പലമാണ്. പത്ത് വർഷം കൊണ്ട് സമ്പൂർണ മദ്യനിരോധനം സാധ്യമാക്കാവുന്നതിനാവശ്യമായ ഭരണനടപടികളും ബോധവൽക്കരണ പ്രവർത്തനങ്ങളും ഉൾക്കൊള്ളുന്ന പ്രവർത്തനരേഖ അദ്ദേഹം പുറത്തിറക്കി. വെൽഫെയർ പാർട്ടി അടക്കമുള്ള സംഘടനകളുടെ പ്രവർത്തമഫലമായി പത്ത് വർഷം കൊണ്ട് സമ്പൂർണ മദ്യ നിരോധനം എന്ന പദ്ധതി സർക്കാർ പ്രഖ്യാപിച്ചു.[9]

പേഴ്സണൽ സ്റ്റാഫ് അഴിമതി[10][തിരുത്തുക]

കേരളത്തിന്റെ ഖജനാവിന് ഓരോ വർഷവും കോടികളുടെ ബാദ്ധ്യതയുണ്ടാക്കുന്ന പേഴ്സണൽ സ്റ്റാഫ് സമ്പ്രദായത്തിനെതിരെ നടന്ന പ്രക്ഷോഭങ്ങൾക്ക് നേതൃത്വം വഹിച്ചു. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിനെ നിയമിക്കുന്നതിൽ മാനദണ്ഡങ്ങൾ പാലിക്കാതെ രാഷ്ട്രീയ നിയമനം നടത്തി അവർക്ക് സർക്കാർ ചിലവിൽ ഉയർന്ന ശമ്പളവും പെൻഷനും മറ്റ് ആനുകൂല്യങ്ങളും തരപ്പെടുത്തിക്കൊടുക്കുന്ന അഴിമതിക്കെതിരായ ശക്തമായ സമരമാണ് നടന്നത്.

തെരഞ്ഞെടുപ്പുകൾ[തിരുത്തുക]

2016 ലെ കേരള അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിലെ മങ്കട മണ്ഡലത്തിൽ മത്സരിച്ചു.[11]

കുടുംബ ജീവിതം[തിരുത്തുക]

മലപ്പുറം ജില്ലയിലെ മമ്പാട് സ്വദേശി മുംതാസ് ബീഗമാണ് ഭാര്യ. മൂന്ന്കുട്ടികളുണ്ട്. വാണിയമ്പലത്ത് താമസം.

അവലംബം[തിരുത്തുക]

  1. "Solidarity Youth Movement".
  2. http://jihazhiyoor.blogspot.in/p/blog-page_11.html
  3. http://www.fccdoha.com/2010/08/blog-post.html
  4. "തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചുവരുന്ന പ്രവാസി ഇന്ത്യക്കാരുടെ ആനുകൂല്യങ്ങൾ ഉറപ്പുവരുത്തണം - ഹമീദ് വാണിയമ്പലം". മറുനാടൻ മലയാളി. 2016-08-03.
  5. "വെൽഫെയർ പാർട്ടി സംസ്ഥാന ഭാരവാഹികൾ - ഔദ്യോഗിക വെബ്സൈറ്റ്".
  6. "http://origin.mangalam.com/thiruvananthapuram/407476". External link in |title= (help)
  7. "http://www.mathrubhumi.com/print-edition/kerala/thiruvananthapuram-1.871430". External link in |title= (help)
  8. "http://www.madhyamam.com/kerala/2016/feb/18/179002". External link in |title= (help)
  9. "http://www.thehindu.com/todays-paper/tp-national/tp-kerala/welfare-party-of-indias-objection/article7145201.ece". External link in |title= (help)
  10. "http://mflintmedia.com/details/16199-welfare-party-of-india.html". External link in |title= (help)
  11. "ഒരു പിടി മണ്ണും ഒരു കുടം വെള്ളവും കൈമാറി പത്രിക സമർപ്പണം". മാധ്യമം ദിനപത്രം. 2016-04-28.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

http://welfarepartykerala.org

"https://ml.wikipedia.org/w/index.php?title=ഹമീദ്_വാണിയമ്പലം&oldid=3205695" എന്ന താളിൽനിന്ന് ശേഖരിച്ചത്