ഹമാര കാർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്ക് കേരളത്തിൽ നൽകുന്ന ആദ്യ ഔദ്യോഗിക രേഖയാണ് ഹമാര കാർഡ്. ഈ പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ മലപ്പുറം ജില്ലയിലാണ് ആദ്യം ആരംഭിച്ചത്. തൊഴിലാളിയുടെ ഫോട്ടോ, രക്തഗ്രൂപ്പ്, പകർച്ചവ്യാധി വിവരങ്ങൾ, രക്തസമ്മർദം, പ്രമേഹം, തുടങ്ങിയ അസുഖ വിവരങ്ങൾ, നാട്ടിലെയും ഇവിടത്തെയും മേൽവിലാസം എന്നിവയും കാർഡിലുണ്ട്. കാർഡിന്റെ പകർപ്പ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ സൂക്ഷിക്കും.[1]

അവലംബം[തിരുത്തുക]

  1. "മറുനാടൻ തൊഴിലാളികൾക്ക് \"ഹമാര\" കാർഡ്". ദേശാഭിമാനി. 24 ഏപ്രിൽ 2013. Retrieved 24 ഏപ്രിൽ 2013.
"https://ml.wikipedia.org/w/index.php?title=ഹമാര_കാർഡ്&oldid=3063309" എന്ന താളിൽനിന്ന് ശേഖരിച്ചത്