ഹമാദി ജബാലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹമാദി ജബാലി
حمادي الجبالي
Hamadi Jebali - World Economic Forum Annual Meeting 2012-1.jpg
ടുണീഷ്യയുടെ മുൻ പ്രധാനമന്ത്രി
ഓഫീസിൽ
24 December 2011 – 19 February 2013
പ്രസിഡന്റ്Moncef Marzouki
മുൻഗാമിBeji Caid el Sebsi
പിൻഗാമിTo be decided
Secretary General of the Ennahda Movement
In office
പദവിയിൽ വന്നത്
6 June 1981
LeaderRashid al-Ghannushi
മുൻഗാമിPosition established
വ്യക്തിഗത വിവരങ്ങൾ
ജനനം (1949-01-12) 12 ജനുവരി 1949  (74 വയസ്സ്)
Sousse, Tunisia
രാഷ്ട്രീയ കക്ഷിEnnahda Movement
അൽമ മേറ്റർTunis University
University of Paris

ടുണീഷ്യയുടെ മുൻ പ്രധാനമന്ത്രിയാണ് ഹമാദി ജബാലി(12 ജനുവരി 1949). പുതിയ സഖ്യസർക്കാർ രൂപവത്ക്കരിക്കാനുള്ള പദ്ധതി അദ്ദേഹം അംഗമായ അന്നഹ്ദ പാർട്ടി അംഗീകരിക്കാത്തതിനെ തുടർന്ന് 2013 ഫെബ്രുവരിയിൽ രാജി വച്ചു[1].

ജീവിതരേഖ[തിരുത്തുക]

1949-ൽ സൂസ നഗരത്തിലാണ് ഹമാദി ജബാലി ജനിച്ചത്. തൂനിസ്, പാരീസ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി. മുൻ പത്രപ്രവർത്തകനും സോളാർ എൻജിനീയറുമാണ് ജബാലി. ഏകാധിപതിയായിരുന്ന ഹബീബ് ബുർഗീബയുടെ ഭരണത്തിൽ 1987-ൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. സ്‌പെയിനിലേക്ക് പലായനംചെയ്തു രക്ഷപ്പെടുകയും സൈനുൽ ആബിദീൻ ബിൻ അലിയുടെ കാലത്ത് ഒന്നരപ്പതിറ്റാണ്ടുകാലം (1992 മുതൽ 2006 വരെ</ref>[2]) ജയിൽവാസം അനുഭവിക്കുകയുംചെയ്തു. അന്നഹ്ദ പാർട്ടിയുടെ സ്ഥാപകരിൽ ഒരാളാണ്[3].

പ്രധാനമന്ത്രി സ്ഥാനത്തു നിന്നുള്ള രാജി[തിരുത്തുക]

തൊഴിലില്ലായ്മയും പണപ്പെരുപ്പവും വർദ്ധിച്ചതും വിനോദസഞ്ചാരത്തിൽ നിന്നുള്ള വരുമാനത്തിൽ ഇടിവുണ്ടായതും രാജ്യത്തിന്റെ സാമ്പത്തികമേഖലയ്ക്ക് വൻ തിരിച്ചടി ഉണ്ടാക്കിയിരുന്നു. വിലക്കയറ്റത്തിനെതിരെയും മതതീവ്രതയ്‌ക്കെതിരെയും സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്കിടയ്ക്കാണ് പ്രമുഖ ഇടതുപക്ഷനേതാവ് ശുക്രി ബിലൈദ് വെടിയേറ്റുമരിച്ചത്. ഇതുമായി ബന്ധപ്പെട്ട് ആരെയും പിടികൂടാൻ കഴിയാത്തത് സർക്കാറിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപിച്ചു. ഇതിന് പരിഹാരമായി ജബാലി, നിലവിലെ രാഷ്ട്രീയാടിസ്ഥാനത്തിലുള്ള സർക്കാറിനെ പിരിച്ചുവിട്ട് സാങ്കേതിക വിദഗ്ദ്ധർ ഉൾപ്പെടുന്ന പുതിയ സർക്കാർ രൂപവത്കരിക്കാൻ തീരുമാനിച്ചു. ഇത് അന്നഹ്ദ പാർട്ടിയും സഖ്യകക്ഷികളും തള്ളിയതോടെ ജബാലി രാജി വെച്ചു.

അവലംബം[തിരുത്തുക]

  1. "ടുണീഷ്യൻ പ്രധാനമന്ത്രി ഹമാദി ജബാലി രാജിവെച്ചു". മാതൃഭൂമി. 20 ഫെബ്രുവരി 2013. മൂലതാളിൽ നിന്നും 2013-02-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 ഫെബ്രുവരി 2013.
  2. Feuillatre, Cecile (2011 ഒക്ടോബർ 26), "ഹമാദി ജബാലി: തുനീഷ്യൻ മിതവാദി ഇസ്‌ലാമിന്റെ മുഖം", നാഷണൽ പോസ്റ്റ്, ശേഖരിച്ചത് 2013 നവംബർ 17 {{citation}}: Check date values in: |accessdate= and |date= (help)
  3. പി.കെ. നിയാസ്‌ (27 ഫെബ്രുവരി 2013). "ഇസ്‌ലാമിസ്റ്റുകൾക്ക് പരീക്ഷണകാലം". മാതൃഭൂമി. ശേഖരിച്ചത് 27 ഫെബ്രുവരി 2013.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ഹമാദി_ജബാലി&oldid=3648700" എന്ന താളിൽനിന്ന് ശേഖരിച്ചത്