ഹബ്ബ ഖാതുൻ
ദൃശ്യരൂപം
ഹബ്ബ ഖാതുൻ | |
---|---|
തൊഴിൽ | കവയിത്രി |
Genre | കവിത |
പങ്കാളി | യൂസുഫ് ഷാ ചാക് |
16-ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു കാശ്മീരി കവയിത്രിയായിരുന്നു ഹബ്ബ ഖാതുൻ. ചന്ദ്രഹാർ ഗ്രാമത്തിൽ ഒരു കർഷകകുടുംബത്തിൽ ജനിച്ച ഹബ്ബയുടെ കുട്ടിക്കാലത്തെ വിളിപ്പേര് ജൂൻ എന്നായിരുന്നു. അക്കാലത്തെ സാധാരണ പെൺകുട്ടികളിൽ നിന്നും വത്യസ്തമായി ജൂൻ കുട്ടിക്കാലത്തെ തന്നെ എഴുത്തും വായനയും അഭ്യസിച്ചിരുന്നു[1]. ഒരു കർഷക യുവാവുമായുള്ള. ആദ്യവിവാഹത്തിൽ നിന്ന് മോചിതയായ ജൂനിനെ, പിൽക്കാലത്ത് കശ്മീർ ഭരണാധികാരിയായിത്തീർന്ന യൂസുഫ് ഷാ ചാക് വിവാഹം കഴിച്ചു. ഇക്കാലത്താണ് ഹബ്ബ ഖാതുൻ എന്ന പേരിലറിയപ്പെട്ട് തുടങ്ങിയത്[2].
സ്നേഹവും വേദനയും വിരഹവും ചെറിയ ചിന്താശകലങ്ങളും പ്രമേയങ്ങളാക്കിയ ഹബ്ബയുടെ ഗാനങ്ങൾ ഇന്നും കശ്മീരിൽ ജനപ്രിയങ്ങളാണ്. ഇവരുടെ ജീവിതത്തെ ആസ്പദമാക്കി ബഷീർ ബാദ്ഗാമി ഒരുക്കിയ ടെലിഫിലിം എഴുപതുകളിൽ കശ്മീർ ദൂരദർശൻ സംപ്രേഷണം ചെയ്തിരുന്നു[3]
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഹബ്ബ ഖാതുൻ - ഫിലോമില ഓഫ് മിഡീവൽ കശ്മീർ, പ്രൊ. കെ.എൻ. ധാർ Archived 2012-11-26 at the Wayback Machine
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-01-01. Retrieved 2013-03-06.
- ↑ http://www.poemhunter.com/habba-khatoon/biography/ ഹബ്ബ ഖാതുൻ - ജീവചരിത്രം
- ↑ [http://www.searchkashmir.org/2011/10/habba-khatoon-of-basheer-badgami-70s.html[പ്രവർത്തിക്കാത്ത കണ്ണി] സെർച്ച് കശ്മീർ