ഹനോയെ തടാകം
Honeoye Lake | |
---|---|
![]() ഹാരിയറ്റ് ഹോളിസ്റ്റർ സ്പെൻസർ സ്റ്റേറ്റ് റിക്രിയേഷൻ ഏരിയയിൽ നിന്നുള്ള ഹനോയെ തടാകത്തിൻറെ ദൃശ്യം, 2013 ഒക്ടോബർ. | |
സ്ഥാനം | Ontario County, New York |
ഗ്രൂപ്പ് | Finger Lakes |
നിർദ്ദേശാങ്കങ്ങൾ | 42°45′N 77°30.7′W / 42.750°N 77.5117°W |
Type | Ground moraine |
പ്രാഥമിക അന്തർപ്രവാഹം | Honeoye Inlet, Bray Gully, Briggs Gully |
Primary outflows | Honeoye Creek |
Catchment area | 36.7 ച മൈ ([convert: unknown unit])[1] |
Basin countries | United States |
പരമാവധി നീളം | 4.5 മൈ (7.2 കി.മീ)[2] |
പരമാവധി വീതി | 0.8 മൈ (1.3 കി.മീ)[2] |
ഉപരിതല വിസ്തീർണ്ണം | 1,772 ഏക്കർ (717 ഹെ)[1][2] |
ശരാശരി ആഴം | 16 അടി (4.9 മീ)[1] |
പരമാവധി ആഴം | 30 അടി (9.1 മീ)[1][2] |
Water volume | .0086 cu mi (0.036 കി.m3)[1][2] |
തീരത്തിന്റെ നീളം1 | 9.6 മൈൽ (15.4 കി.മീ)[3] |
ഉപരിതല ഉയരം | 804 അടി (245 മീ)[2][4] |
അധിവാസ സ്ഥലങ്ങൾ | Honeoye, Richmond, Canadice |
അവലംബം | World Lakes Database[1] NYFalls.com[2] USGS[4] |
1 Shore length is not a well-defined measure. |
ഹനോയെ തടാകം (/ˈhʌniɔɪ/ HUN-ee-oy)[5] ന്യൂയോർക്ക് സംസ്ഥാനത്തെ ഒന്റാറിയോ കൗണ്ടിയിൽ സ്ഥിതി ചെയ്യുന്ന ഫിംഗർ തടാകങ്ങളിലൊന്നാണ്. തടാകത്തിന്റെ ഭൂരിഭാഗവും റിച്ച്മണ്ട് പട്ടണത്തിനുള്ളിലും ഒരു ചെറിയ തെക്കുപടിഞ്ഞാറൻ ഭാഗം കാനഡൈസ് പട്ടണത്തിലുമാണുള്ളത്. തടാകത്തിന്റെ വടക്ക് ഭാഗത്താണ് ഹനോയെ കുഗ്രാമം സ്ഥിതിചെയ്യുന്നത്. കിടക്കുന്ന വിരൽ അല്ലെങ്കിൽ വിരൽ എവിടെ കിടക്കുന്നു എന്നർത്ഥം വരുന്ന ha-ne-a-yah എന്ന സെനെക പദത്തിൽ നിന്നാണ് ഹനോയെ എന്ന പേര് ഉരുത്തിരിഞ്ഞതെന്ന് വിശ്വസിക്കപ്പെടുന്നു. ഒരു തദ്ദേശീയ അമേരിന്ത്യക്കാരന്റെ വിരൽ ഒരു റാറ്റിൽസ്നേക്ക് കടിക്കുകയും, തന്മൂലം അയാൾ ഒരു മഴു ഉപയോഗിച്ച് തൻറെ വിരൽ മുറിക്കുകയും ചെയ്തുവെന്ന ഒരു അമേരിക്കൻ പ്രാദേശിക കഥയിൽ നിന്നാണ് ഈ പേര് വന്നത്.[6][7]
ഫിംഗർ തടാകങ്ങളിൽ ഏറ്റവും ചെറിയ രണ്ടാമത്തെ തടാകമായ ഹനോയെ തടാകം, പ്രധാന തടാകങ്ങളുടെ പടിഞ്ഞാറ് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. അതിന്റെ പടിഞ്ഞാറ് കാനഡൈസ് തടാകം, ഹെംലോക്ക് തടാകം, കോണസസ് തടാകം എന്നീ ചെറിയ ഫിംഗർ തടാകങ്ങളാണുള്ളത്. മറ്റ് ഫിംഗർ തടാകങ്ങളെപ്പോലെ, കോണ്ടിനെൻറൽ ഹിമാനികളുടെ വ്യാപനവും തുടർന്നുള്ള ഉരുകലും മൂലമാണ് ഹനോയെ തടാകം സൃഷ്ടിക്കപ്പെട്ടത്.
തടാകത്തിന്റെ ഉപരിതലം സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 804 അടി (245 മീറ്റർ) ഉയരത്തിലാണ്. നീളത്തിൽ, ഇടുങ്ങിയ ഈ തടാകം ഏകദേശം വടക്ക്-തെക്ക് ദിശയിലേയ്ക്ക് 1,772 ഏക്കർ (7.17 ചതുരശ്ര കിലോമീറ്റർ) വിസ്തൃതിയിൽ സ്ഥിതിചെയ്യുന്നു. മറ്റ് ഫിംഗർ തടാകങ്ങളെ അപേക്ഷിച്ച് ഇത് താരതമ്യേന ആഴം കുറഞ്ഞതും ചൂടുള്ളതുമാണ്. വടക്കോട്ട് ഒഴുകുന്ന ഹനോയെ ക്രീക്ക് ആണ് ഇതിൻറെ ഔട്ട്‍ലെറ്റ്. ഹനോയെ ഇൻലെറ്റ് എന്നറിയപ്പെടുന്ന ഒരു പ്രധാന പോഷക നീർച്ചാൽ തെക്കേ അറ്റത്തുനിന്ന് തടാകത്തിലേക്ക് പ്രവേശിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 1.5 "Honeoye Lake". World Lakes Database. Archived from the original on June 3, 2007. Retrieved June 8, 2015.
- ↑ 2.0 2.1 2.2 2.3 2.4 2.5 2.6 Matt Conheady. "Honeoye Lake – New York's Finger Lakes". NYFalls.com. Retrieved June 8, 2015.
- ↑ Sportsman's Connection (Firm) (2011-01-01), Western Adirondacks New York fishing map guide: includes lakes & streams for the following counties: Allegany, Broome, Cattaraugus, Cayuga, Chautauqua, Chemung, Cortland, Erie, Livingston, Madison, Monroe, Niagara, Onondaga, Ontario, Orleans, Oswego, Schuyler, Seneca, Steuben, Tioga, Tompkins, Wayne, Wyoming, and Yates. (in English), Sportsman's Connection, ISBN 978-1-885010-63-6, OCLC 986498446
{{citation}}
: CS1 maint: unrecognized language (link) - ↑ 4.0 4.1 "Honeoye Lake". Geographic Names Information System. United States Geological Survey. Retrieved June 8, 2015.
- ↑ Honeoye Lake Area Chamber of Commerce honeoyelakechamber.org, accessed March 16, 2012.
- ↑ Beauchamp, William Martin (1907). Aboriginal Place Names of New York (New York State Museum Bulletin, Volume 108). New York State Education Department. pp. 157–158. ISBN 9781404751552. Retrieved June 8, 2015.
- ↑ "Early History of the Town of Richmond". Archived from the original on March 13, 2012. Retrieved June 8, 2015.