ഹനുമന്തപ്പ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഹനുമന്തപ്പ
Lance naik hanumanthappa.jpg
ജനനം
ഹനുമന്തപ്പ കൊപ്പട്

1 ജൂൺ 1983
മരണം11 ഫെബ്രുവരി 2016
സിയാച്ചിൻ
ദേശീയതഇന്ത്യൻ
തൊഴിൽസൈനികൻ
സജീവ കാലം2002-2016
Home townബെട്ടഡോർ,കർണാടക
അവാർഡുകൾസേന മെഡൽ

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാച്ചിനിൽ മഞ്ഞു പാളി വീണ് അപകടത്തിൽ പെട്ട പത്തു ഇന്ത്യൻ സൈനികരിൽ ഒരാളാണ് ലാൻസ് നായിക് ഹനുമന്തപ്പ .[1] മഞ്ഞു പാളികള്ക്ക് ഇടയിൽ 25 feet (8 മീ) താഴെ നിന്നും ആറു ദിവസങ്ങൾക്കു ശേഷമാണ് ഹനുമന്തപ്പയെ ഇന്ത്യൻ സേന കണ്ടെത്തുന്നത് .മൈനസ് 45 ഡിഗ്രീ തണുപ്പിൽ നിന്നും ആറു ദിവസത്തിന് ശേഷം ഒരാളെ ജീവനോടെ കണ്ടെത്തിയത് അത്ഭുതം ആയി പലരും വിശേഷിപ്പിച്ചിരുന്നു . പക്ഷെ രണ്ടു ദിവസത്തിന് ശേഷം ഡെൽഹിയിലെ സൈനിക ആശുപത്രിയിൽ വച്ച് ഹനുമന്തപ്പ അന്തരിച്ചു.[2][3]

കർണാടക സ്വദേശി ആയ ഹനുമന്തപ്പ 2002-ലാണ് സൈന്യത്തിൽ വന്നത് . പതിമൂന്ന് വർഷം ഇന്ത്യൻ സേനയിൽ പ്രവർത്തിച്ചു . 2003 മുതൽ 2008 വരെയുള്ള കാലഘട്ടത്തിൽ ജമ്മു കാശ്മീരിൽ ആയിരുന്നു അദ്ദേഹത്തിന്റെ സേവനം. തീവ്രവാദികൾക്കെതിരെയുള്ള ഏറ്റുമുട്ടലിൽ മുന്നിൽ തന്നെ ഹനുമന്തപ്പ ഉണ്ടായിരുന്നു . അതിനു ശേഷം ആസാമിൽ ആയിരുന്നു അദ്ദേഹത്തിന്റെ സേവനം. തീവ്രവാദിസംഘടനകളായ നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോ ലാൻഡ്, യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം എന്നീ സംഘടനകളുമായുള്ള നിരന്തര ഏറ്റുമുട്ടലുകളിൽ ഹനുമന്തപ്പയും പങ്കെടുത്തു .[4]

ലോകത്തിലെ തന്നെ ഏറ്റവും വലിയ യുദ്ധഭൂമി ആയ സിയച്ചനിൽ ഹനുമന്തപ്പ വരുന്നത് 2015 ആഗസ്തിൽ ആണ് . സമുദ്ര നിരപ്പിൽ നിന്നും ഏതാണ്ട് ഇരുപതിനായിരത്തിൽ കൂടുതൽ അടി (ഏകദേശം 6100 മീറ്റർ) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന യുദ്ധഭൂമി ആണ് സിയച്ചിനിലേത്. പകൽ മൈനസ്30 ഉം രാത്രി മൈനസ് നാല്പതിനും അന്പ്തിനും അടുത്താണ് അവിടത്തെ താപനില .നൂറു കിലോ മീറ്റർ വേഗതയിൽ ആണ് ഹിമകാറ്റ് വീശുന്നത്.

കുടുംബം[തിരുത്തുക]

കർണാടകയിലെ ധാർവാഡ് എന്ന സ്ഥലത്ത് ആണ് ഹനുമന്തപ്പ ജനിച്ചത്‌ .ഭാര്യയും അമ്മയും ഒന്നര വയസു ഉള്ള മകളും ചേര്ന്ന താണ് ഹനുമന്തപ്പയുടെ കുടുംബം

പുരസ്‌കാരം[തിരുത്തുക]

ഇദ്ദേഹത്തിന്റെ ധീരതയ്ക്കുള്ള മരണാനന്തര പുരസ്‌കാരമായ സേനാ മെഡൽ ,ഡൽഹിയിൽ വച്ച് നടന്ന ആർമി ഡേ പരേഡിൽ 2017 ജനുവരി 15 ന് ആർമി ചീഫ് ജനറൽ . ബിപിൻ റാവത്തിൽ നിന്നും അദ്ദേഹത്തിന്റെ ഭാര്യ മഹാദേവി അശോക് ബിലേബൽ സ്വീകരിച്ചു[5]

അവലംബം[തിരുത്തുക]

  1. http://www.bbc.com/hindi/india/2016/02/160211_hanmanthappa_death_army_ac#orb-footer
  2. http://www.thehindu.com/news/national/lance-naik-hanumanthappa-passes-away/article8222718.ece
  3. http://www.hindustantimes.com/india/siachen-hero-lance-naik-hanumanthappa-koppad-dies-sources-to-ht/story-5BsLCPcd0Xw85djupn7WyK.html
  4. http://www.newindianexpress.com/states/karnataka/Lance-Naik-Hanumanthappa-Man-Who-Was-Rejected-8-Times-by-the-Army-Proves-His-Defiance-Even-in-Death/2016/02/12/article3273112.ece
  5. "Siachen braveheart Lance Naik Hanamanthappa awarded Sena Medal" (ഭാഷ: ഇംഗ്ലീഷ്). 2017-01-15. ശേഖരിച്ചത് 2020-08-20.
"https://ml.wikipedia.org/w/index.php?title=ഹനുമന്തപ്പ&oldid=3418426" എന്ന താളിൽനിന്ന് ശേഖരിച്ചത്