ഹനീഫ് മുഹമ്മദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പാകിസ്താൻ ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച ബാറ്റ്‌സ്മാന്മാരിൽ ഒരാളാണ് ഹനീഫ് മുഹമ്മദ് (ജ:21ഡിസം: 1934 – 11ആഗസ്റ്റ് 2016). 1952 മുതൽ 70 വരെയുള്ള കാലഘട്ടത്തിൽ 55 ടെസ്റ്റ് മത്സരങ്ങളിൽ ഹനീഫ് പാകിസ്താനു വേണ്ടി കളിച്ചു.1958 ൽ വെസ്റ്റിൻഡീസിനെതിരെ ബ്രിഡ്ജ്ടൗണിൽ വച്ച് നേടിയ 337 റൺസാണ് ഉയർന്ന സ്‌കോർ.1959 ൽ തന്നെ ലോക ക്രിക്കറ്റിലെ ഇതിഹാസം സർ ഡൊണാൾഡ് ബ്രാഡ്മാന്റെ റെക്കോഡും അദ്ദേഹം തകർത്തിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്‌കോർ എന്ന റെക്കോഡാണ് അദ്ദേഹം സ്വന്തം പേരിലാക്കിയത്. 499 റൺസാണ് അദ്ദേഹം നേടിയത്. 499 ൽ നിൽക്കെ 500 തികയ്ക്കാനായി റണ്ണിന് ശ്രമിക്കുമ്പോൾ റൺ ഔട്ട് ആകുകയായിരുന്നു.2014ൽ ഇന്ത്യക്കെതിരെ ബ്രണ്ടൻ മെക്കല്ലം രണ്ടാം ഇന്നിംഗ്‌സിൽ ട്രിപ്പിൾ സെഞ്ച്വറി നേടും വരെ ഹനീഫ് മാത്രമായിരുന്നു ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ രണ്ടാം ഇന്നിങ്‌സിൽ ട്രിപ്പിൾ സെഞ്ച്വറി നേടിയ ഏക ബാറ്റ്‌സ്മാൻ.[1]

പുറംകണ്ണികൾ[തിരുത്തുക]

  • ഹനീഫ് മുഹമ്മദ്: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്ക്ഇൻഫോയിൽ നിന്ന്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹനീഫ്_മുഹമ്മദ്&oldid=3648692" എന്ന താളിൽനിന്ന് ശേഖരിച്ചത്