Jump to content

ഹനാൻ അഷ്‌റാവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹനാൻ അഷ്‌റാവി
Ashrawi at the Duisburg Audimax Campus, November 29, 2007
ജനനം
Hanan Daoud Mikhael

(1946-10-08) ഒക്ടോബർ 8, 1946  (77 വയസ്സ്)
തൊഴിൽPolitician
ജീവിതപങ്കാളി(കൾ)Emile Ashrawi
കുട്ടികൾAmal
Zeina
മാതാപിതാക്ക(ൾ)Daoud Mikhail, Wadi'a Ass'ad

പ്രമുഖ ഫലസ്തീനിയൻ സാമൂഹിക പ്രവർത്തകയും പണ്ഡിതയും നിയമനിർമ്മാണസമിതിയംഗവുമായിരുന്നു ഹനാൻ അഷ്‌റാവി എന്ന ഹനാൻ ദാവൂദ് ഖലീൽ അഷ്‌റാവി (English: Hanan Daoud Khalil Ashrawi (അറബി: حنان داوود خليل عشراوي ; ജനനം- ഒക്ടോബർ 8, 1946). പലസ്തീൻ-അമേരിക്കൻ ബുദ്ധിജീവിയും വിമർശകനുമായ എഡ്വേർഡ് വാദി സൈദിന്റെ ശിഷ്യയും അടുത്ത അനുയായിയുമായിരുന്നു ഹനാൻ അഷ്‌റാവി. ഫലസ്തീനിലെ ഗസയിലെയും വെസ്റ്റ് ബാങ്കിലേയും ഇസ്രായേൽ- ജൂത അധിനിവേശത്തിനെതിരെ ഫലസ്തീൻ ജനത നടത്തിയ ആദ്യ മുന്നേറ്റമായ ഒന്നാം ഇൻതിഫാദ സമയത്ത് പ്രധാന നേതാവായിരുന്നു ഹനാൻ. പശ്ചിമേഷ്യൻ സമാധാന ശ്രമങ്ങളിൽ ഫലസ്തീനിന്റെ ഔദ്യോഗിക വക്താവായിരുന്നു. നിരവധി തവണ ഫലസ്തീൻ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായി തെരഞ്ഞടുക്കപ്പെട്ടിട്ടുണ്ട്. ഫലസ്തീൻ പ്രധാനമന്ത്രിയായിരുന്ന സലാം ഫയ്യാദിന്റെ തേഡ് വേ പാർട്ടിയിൽ അംഗമായിരുന്നു[1]. ഫലസ്തീൻ നാഷണൽ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതയാണ് ഹനാൻ അഷ്‌റാവി.[2] ഇന്റർനാഷണൽ ഹുമന്റൈറ്റ്‌സ് കൗൺസിൽ, യൂനൈറ്റ്ഡ് നാഷണൽ റിസെർച്ച് ഇൻസ്റ്റിറ്റിയൂട്ട് ഫോർ സോഷ്യൽ ഡവലപ്പ്‌മെന്റ് , വേൾഡ് ബാങ്ക് മിഡിലീസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക എന്നിയടക്കം നിരവധി ദേശീയ അന്തർദേശീയ സംഘടനകളുടെ ഉപദേശക സമിതി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.[3]

അമേരിക്കൻ യൂനിവേഴ്‌സിറ്റി ഓഫ് ബെയ്‌റൂത്തിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തരബിരുദവും നേടി. യൂനിവേഴ്‌സിറ്റി ഓഫ് വെർജീനിയയിൽ നിന്ന് മിഡീവൽ ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചറിൽ ഡോക്ടറേറ്റ് നേടി.

ആദ്യകാല ജീവിതം

[തിരുത്തുക]

ഇപ്പോൾ വെസ്റ്റ് ബാങ്കിന്റെ ഭാഗമായ നബ്ലുസിൽ 1946 ഒക്ടോബർ എട്ടിന് പലസ്റ്റീനിയൻ ക്രിസ്റ്റ്യൻ മാതാപിതാക്കളായ ദാവൂദ് മൂക്കായീൽ, വാദിയ അസ്സഹദ് എന്നിവരുടെ മകളായി ജനിച്ചു.[4] പലസ്റ്റീനിയൻ ലിബറേഷൻ ഓർഗനൈസേഷന്റെ സ്ഥാപകരിൽ ഒരാളും പ്രമുഖ വൈദ്യനുമായിരുന്നു പിതാവ്.[5][6] മാതാവ് കണ്ണുരോഗ സംബന്ധിയായ നഴ്‌സായിരുന്നു.[5]

ഹനാൻ അഷ്‌റാവി, 2008ൽ

അവലംബം

[തിരുത്തുക]
  1. "Ashrawi defends Hizbullah and Hamas". The Jerusalem Post. October 30, 2007. Retrieved 2007-10-31.[പ്രവർത്തിക്കാത്ത കണ്ണി]
  2. Harry Sterling. "An invitation to Palestine," The Toronto Star, Jul 28 2011
  3. "Panelist bios" (PDF). Geneva Conference 7–8 June 2004. UNRWA. Archived from the original (PDF) on 2006-08-20. Retrieved 30 January 2014.
  4. Sarah K. Horsley. "Hanan Ashrawi". Retrieved 2007-06-12.
  5. 5.0 5.1 http://www.fembio.org/english/biography.php/woman/biography/hanan-ashrawi
  6. Encyclopedia of World Biography. The Gale Group, Inc. 2010.
"https://ml.wikipedia.org/w/index.php?title=ഹനാൻ_അഷ്‌റാവി&oldid=3621955" എന്ന താളിൽനിന്ന് ശേഖരിച്ചത്