ഹഡഗലി മുല്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കർണാടകയിലെ ബെൽഗാം ജില്ലയിലെ ഹൂവിന ഹഡഗലിയിലും സമീപ പ്രദേശങ്ങളിലും കൃഷി ചെയ്യപ്പെടുന്ന ഒരിനം മുല്ലയാണ് ഹഡഗലി മുല്ല (ഇംഗ്ലീഷ്: Hadagali Jasmine, കന്നഡ: ಹಡಗಲಿ ಮಲ್ಲಿಗೆ, ഹഡഗലി മല്ലിഗെ) (വർഗ്ഗം: Jasminum auriculatum). വാസന മല്ലിഗെ എന്നു കൂടി പ്രാദേശികമായി അറിയപ്പെടുന്ന ഈ മുല്ലക്ക് ഭൂമിശാസ്ത്ര സൂചിക പദവി ലഭിച്ചിട്ടുണ്ട്.

ഉത്പാദനം[തിരുത്തുക]

15-ആം നൂറ്റാണ്ട് മുതൽ ഹൂവിന ഹഡഗലി പുഷ്പ കൃഷിക്ക് പ്രശസ്തമാണ്. ഹൂവിന ഹഡഗലിക്ക് പുറമേ ഹിരേ ഹഡഗലി, ഹനകനഹള്ളി, ദേവകൊണ്ടനഹള്ളി, ഹുഗുലൂരു, ഗുജനൂർ, നന്ദിഹള്ളി, ബസപുര തുടങ്ങിയ ഗ്രാമങ്ങളിലും ഹഡഗലി മുല്ല കൃഷി ചെയ്യുന്നുണ്ട്. ഇവിടുത്തെ വരണ്ടതും പൂഴിനിറഞ്ഞതുമായ മണ്ണ് ഈ മുല്ലയുടെ പ്രത്യേക സുഗന്ധത്തിന് കാരണമാകുന്നുവെന്ന് കരുതപ്പെടുന്നു.[1]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹഡഗലി_മുല്ല&oldid=2326932" എന്ന താളിൽനിന്ന് ശേഖരിച്ചത്