ഹച്ചിമിയ അഹമദ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊമോറിയൻ വംശജയായ ഒരു ഫ്രഞ്ച് ചലച്ചിത്ര സംവിധായികയാണ് ഹച്ചിമിയ അഹമദ (ജനനം: 1976).[1]

ജീവിതം[തിരുത്തുക]

1976-ൽ ഡൺകിർക്കിൽ [2]കൊമോറിയൻ മാതാപിതാക്കളുടെ മകളായി ഹച്ചിമിയ അഹമദ ജനിച്ചു. അവർ ഒരു ഡൺകിർക്ക് വീഡിയോ സ്റ്റുഡിയോയിൽ കൗമാരപ്രായത്തിൽ ചെറിയ ഡോക്യുമെന്ററികൾ നിർമ്മിച്ചു. പിന്നീട് ബ്രസ്സൽസിലെ INSAS-ൽ ചലച്ചിത്രസംവിധാനം പഠിച്ചു. 2004-ൽ ബിരുദം നേടി. അവരുടെ ഹ്രസ്വ നാടകമായ The Ylang Ylang Residence (2008) ചിത്രീകരിച്ചത് കൊമോറോസ് ദ്വീപുകളിലും കൊമോറിയൻ ഭാഷയിലുമാണ്. 2008-ലെ കാൻ ഫിലിം ഫെസ്റ്റിവലിലെ ഇന്റർനാഷണൽ ക്രിട്ടിക്‌സ് വീക്ക് ഉൾപ്പെടെ[3] 35-ലധികം അന്താരാഷ്ട്ര ഫെസ്റ്റിവലുകളിൽ ഈ ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്.[4]2009-ലെ ക്വിൻസെൻവ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഔയ്ഡ, 2009-ലെ ഫ്രാങ്കോഫോൺ ഫെസ്റ്റിവൽ ഓഫ് വോൾക്സ്-എൻ-വെലിൻ, 2009-ലെ ആഫ്രിക്കൻ, ഏഷ്യൻ, ലാറ്റിനമേരിക്കൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മിലാൻ എന്നിവിടങ്ങളിൽ ഇത് പുരസ്കാരങ്ങൾ നേടി.[4]

അഹമദ ഒരു ഫീച്ചർ ഫിലിം മെയ്‌സനെ ഓർ ദ കാന്റിക്കിൾ ഓഫ് ദ സ്റ്റാർസ് പ്രൊജക്‌റ്റിൽ പ്രവർത്തിക്കുന്നു. [2]

അവലംബം[തിരുത്തുക]

  1. The Travel Book: A Journey Through Every Country in the World. Lonely Planet. 2016. p. 90. ISBN 978-1-78657-398-8.
  2. 2.0 2.1 Hachimiya Ahamada, africine.org
  3. Beti Ellerson, Hachimiya Ahamada: Dreams from the Comoros, African Women in Cinema, 1 December 2011.
  4. 4.0 4.1 Adjimaël Halidi, [Entretien /Hachimiya AHAMADA : Une cinéaste du terroir], Regarder l’archipel des Comores autrement, 1 January 2011. Translated by Beti Ellerson as Hachimiya Ahamada: A Filmmaker of the Land, African Women in Cinema, 1 February 2011.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹച്ചിമിയ_അഹമദ&oldid=3687139" എന്ന താളിൽനിന്ന് ശേഖരിച്ചത്