ഹങ്ഗാക്കു ഗോസെൻ

ചരിത്രത്തിൽ വളരെയധികം അറിയപ്പെടുന്ന ചുരുക്കം ചില ജാപ്പാനീസ് സ്ത്രീപോരാളികളിൽ ഒരാളായിരുന്നു ഹങ്ഗാക്കു ഗോസെൻ. ഒന്ന-മുഷ എന്നാണ് ഈ സ്ത്രീപോരാളികൾ ജപ്പാനിൽ അറിയപ്പെട്ടിരുന്നത്. [1][2] 1201-ൽ കമകുറ ഷോഗുനേറ്റിനെതിരായ കെന്നിൻ കലാപത്തിൽ അവർ ഒരു പ്രധാന പങ്ക് വഹിച്ചു.[1]
ആദ്യകാല ജീവിതം
[തിരുത്തുക]ഹെയൻ കാലഘട്ടത്തിന്റെ അവസാനത്തിലും കമകുറ കാലഘട്ടത്തിന്റെ തുടക്കത്തിലുമാണ് അവർ ജീവിച്ചിരുന്നത്. യോദ്ധാവായിരുന്ന ജോ സുകെകുനിയായിരുന്നു അവരുടെ അച്ഛൻ. [3] ജോ സുകെനാഗ, ജോ നഗാമോച്ചി എന്നിവരായിരുന്നു സഹോരങ്ങൾ. [1]
ജീവിതകാലഘട്ടവും പിടിക്കപ്പെടലും
[തിരുത്തുക]തൈറ കുലത്തിലെ അംഗമായിരുന്ന ഹങ്ഗാക്കു ഗോസെൻ കുടുംബത്തോടൊപ്പം എച്ചിഗോയിലാണ് താമസിച്ചിരുന്നു.[4] ഹങ്ഗാക്കു ഇറ്റസാക്കി എന്നും അവർ അറിയപ്പെടുന്നു. 1201 ലെ കെന്നിൻ കലാപത്തിൽ അമ്മാവൻ ജോ നാഗമോച്ചിയോടും ബന്ധുവായ ജോ സുകെമോറിയോടുമൊപ്പം ചേർന്ന് ടോറിസാക്ക കൊട്ടാരത്തിലെ പ്രതിരോധ പ്രവർത്തനങ്ങളിൽ വലിയ പങ്കുവഹിച്ചു.[5] കമകുറ ഷോഗുനേറ്റിനോട് വിശ്വസ്തത പുലർത്തിയിരുന്ന സസാക്കി മോറിറ്റ്സുനയുടെ ബകുഫു സൈന്യത്തിനെതിരെ സുകെമോറിയോടുമൊപ്പം നയിച്ച മൂന്ന് മാസം നീണ്ടുനിന്ന പ്രതിരോധ യുദ്ധത്തിൽ അവർ ഉന്നതമായ നേതൃത്വഗുണവും ധീരതയുമാണ് പ്രകടിപ്പിച്ചത്. ഒരു പുരുഷനെപ്പോലെ വസ്ത്രം ധരിച്ച് കോട്ട ഗോപുരത്തിൽ നിൽക്കുകയും അവരെ ആക്രമിക്കാൻ വന്ന എല്ലാവരെയും അമ്പുകൾകൊണ്ട് നെഞ്ചിലോ തലയിലോ തുളച്ചുകയറത്തക്കവിധം എയ്തു വീഴ്ത്തുകയാണ് അവർ ചെയ്തത്.[6][7]
എന്നാൽ ഹങ്ഗാക്കു ഗോസെൻ നേതൃത്വം കൊടുത്ത സൈന്യത്തിന്റെ പ്രതിരോധം ഒടുവിൽ തകരുകയാണ് ചെയ്തത്. തുടയിൽ അമ്പു തുളച്ചുകയറി പരിക്കേറ്റതിനുശേഷം മാത്രമാണ് ഹങ്ഗാക്കു പോരാട്ടം അവസാനിപ്പിച്ചത്. അവളെ പിടികൂടുകയും തുടർന്ന് ഷോഗൺ മിനാമോട്ടോ യോറിയ്ക്കു മുന്നിൽ ഒരു യുദ്ധത്തടവുകാരിയായി ഹാജരാക്കുകയും ചെയ്തു. അവളുടെ സൗന്ദര്യത്തിലും പ്രശസ്തിയിലും മതിപ്പുതോന്നിയ അദ്ദേഹം അവരെ വിശേഷിപ്പിച്ചത് "ഒരു പുരുഷനെപ്പോലെ നിർഭയയും പൂവിനെപ്പോലെ സൗന്ദര്യമുള്ളവളും" എന്നാണ്.[8] തന്റെ അനുചരനായ അസാരി യോഷിറ്റോയുമായി ഹങ്ഗാക്കുവിനെ വിവാഹം കഴിപ്പിക്കാനുള്ള ഷോഗന്റെ ഉത്തരവുമൂലം ലേഡി ഹങ്ഗാക്കുവിനെ ആചാരപരമായ ആത്മഹുതി ചെയ്യുന്നതിൽ നിന്നും വിലക്കി.[9] തുടർന്ന് ഹങ്ഗാക്കുവിന് ഒരു മകനുണ്ടായതായി പറയപ്പെടുന്നു. എന്നാൽ അവരുടെ ശിഷ്ടകാലത്തെക്കുറിച്ച് വളരെ കുറച്ച് രേഖകളേ ലഭ്യമായുള്ളൂ.
എച്ചിഗോ പ്രവിശ്യയിലെ (ഇന്നത്തെ നിഗാറ്റ പ്രിഫെക്ചർ) തൈറ കുലത്തിന്റെ സഖ്യകക്ഷികളായ യോദ്ധാക്കളായിരുന്നു ഹങ്ഗാക്കുവിന്റെ കുടുംബം. ജെൻപെയ് യുദ്ധങ്ങളിൽ പരാജയപ്പെട്ടതോടെ അവരുടെ സ്വാധീനശക്തി തീർത്തും നഷ്ടമായി. 1201-ൽ, തന്റെ അനന്തരവൻ ജോ സുകെമോറിയുമായി ചേർന്ന് അവർ ഒരു സൈന്യം രൂപീകരിക്കുകയും കമകുറ ഷോഗുനേറ്റിനെ അട്ടിമറിക്കാനുള്ള സുകെമോട്ടോയുടെ ശ്രമത്തിൽ (കെന്നിൻ കലാപം) പങ്കുചേരുകയും ചെയ്തു. തോസകയാമയിലെ ഒരു കോട്ടയിൽ ഹങ്ഗാക്കുവും സുകെനാഗയും സസാക്കി മോറിറ്റ്സുനയുടെ ആക്രമങ്ങളെ പ്രതിരോധിച്ചു. ഹോജോ കുലത്തോട് കൂറുപുലർത്തുന്ന 10,000 പേരുടെ സൈന്യത്തിനെതിരെയാണ് 3,000 സൈനികരോടൊപ്പം ഹങ്ഗാക്കു യുദ്ധം ചെയ്തത്.
എന്നാൽ ഒടുവിൽ അവർ ഒരു അമ്പുകൊണ്ട് പരിക്കേൽക്കുകയും തുടർന്ന് പിടിക്കപ്പെടുകയും ചെയ്തു. അതോടെ അവരുടെ സൈന്യത്തിന്റെ പ്രതിരോധമാകെ തകർന്ന്. തുടർന്ന് അവരെ കമകുറയിലേക്ക് കൊണ്ടുപോയി. ഷോഗൺ മിനാമോട്ടോ നോ യോറിയ്ക്കു മുന്നിൽ അവരെ ഹാജരാക്കിയപ്പോളാണ് കൈ-ജെഞ്ചി വംശത്തിലെ ഒരു യോദ്ധാവായ അസാരി യോഷിറ്റോയെ അവർ കണ്ടുമുട്ടുന്നത്. തുടർന്ന് അവരെ വിവാഹം കഴിക്കാൻ ഷോഗണിന്റെ അനുമതി ലഭിക്കുകയും ചെയ്തു. വിവാഹശേഷം അവർ കൈ എന്ന സ്ഥലത്താണ് താമസിച്ചിരുന്നത്. അവിടെ അവർക്ക് ഒരു മകളുണ്ടായതായി പറയപ്പെടുന്നുണ്ട്.
സാംസ്കാരിക പരാമർശങ്ങൾ
[തിരുത്തുക]അസുമാ കഗാമി എന്ന ഗ്രന്ഥത്തിൽ ഹങ്ഗാക്കു പരാമർശിക്കപ്പെടുന്നുണ്ട്. [10]
ഹങ്ഗാക്കു "ഒരു പുരുഷനെപ്പോലെ നിർഭയയും പൂവിനെപ്പോലെ സൗന്ദര്യമുള്ളവളും" ആയിരുന്നുവെന്നും യുദ്ധത്തിൽ അവർ നാഗിനാറ്റ എന്ന ആയുധം ഉപയോഗിച്ചിരുന്നതായും പറയപ്പെടുന്നു. യോദ്ധാക്കളായ സ്ത്രീകളുടെ അച്ചടിച്ച ചിത്രപരമ്പരകൾ നിർമ്മിച്ച കുനിയോഷി ഉൾപ്പെടെ നിരവധി കഥാകൃത്തുക്കളും അച്ചടി നിർമ്മാതാക്കളും അവരുടെ കൃതികളിൽ ഹങ്ഗാക്കുവിനെ ചിത്രീകരിച്ചിട്ടുണ്ട്. ഈ ചിത്രപരമ്പരയിൽ ടോമോയ ഗോസെൻ, ഷിസുക ഗോസെൻ, ഹോജോ മസാകോ തുടങ്ങിയ ചരിത്രത്തിലും സാഹിത്യത്തിലും പ്രശസ്തരായ വ്യക്തികളും ഉൾപ്പെടുന്നു.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 Turnbull, Stephen (2012-01-20). Samurai Women 1184–1877 (in ഇംഗ്ലീഷ്). Bloomsbury Publishing. ISBN 978-1-84603-952-2.
- ↑ Tsutsui, William M., ed. (2007-01-01). A Companion to Japanese History (in ഇംഗ്ലീഷ്). Malden, MA, USA: Blackwell Publishing Ltd. doi:10.1002/9780470751398. ISBN 978-0-470-75139-8.
- ↑ Mais, Carla <1992> (2019-03-12). "Onna bugeisha La donna guerriera tra realtà storica e tradizione inventata" (in ഇറ്റാലിയൻ). Archived from the original on 2024-01-31. Retrieved 2025-03-02.
{{cite journal}}
: Cite journal requires|journal=
(help)CS1 maint: numeric names: authors list (link) - ↑ Deacon, Deborah A.; Fowler, Stacy (2023-08-10). Military Women in World Cinema: A 20th Century History and Filmography (in ഇംഗ്ലീഷ്). McFarland. ISBN 978-1-4766-8451-2.
- ↑ Salmonson, Jessica Amanda (2015-04-07). The Encyclopedia of Amazons: Women Warriors from Antiquity to the Modern Era (in ഇംഗ്ലീഷ്). Open Road Media. ISBN 978-1-4532-9364-5.
- ↑ Mulhern, Chieko Irie (2015-02-12). Heroic with Grace: Legendary Women of Japan (in ഇംഗ്ലീഷ്). Routledge. ISBN 978-1-317-46868-4.
- ↑ Cook, Bernard A. (2006-05-19). Women and War [2 volumes]: A Historical Encyclopedia from Antiquity to the Present [2 volumes] (in ഇംഗ്ലീഷ്). Bloomsbury Publishing USA. ISBN 978-1-85109-775-3.
- ↑ King, James; Iwakiri, Yuriko (2007). Japanese Warrior Prints, 1646-1905 (in ഇംഗ്ലീഷ്). Hotei. ISBN 978-90-74822-84-8.
- ↑ Roberts, Jeremy (2009). Japanese Mythology A to Z (in ഇംഗ്ലീഷ്). Infobase Publishing. ISBN 978-1-4381-2802-3.
- ↑ [1] Archived സെപ്റ്റംബർ 12, 2005 at the Wayback Machine