Jump to content

ഹം ആപ്കെ ഹെ കോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹം ആപ്കേ ഹെ കോൻ..!
പ്രമാണം:File:Hahk.jpg
Theatrical release poster
സംവിധാനംSooraj R. Barjatya
നിർമ്മാണംAjit Kumar Barjatya
Kamal Kumar Barjatya
Rajkumar Barjatya
രചനSooraj R. Barjatya
അഭിനേതാക്കൾMadhuri Dixit
Salman Khan
Mohnish Bahl
Renuka Shahane
Anupam Kher
Reema Lagoo
Alok Nath
സംഗീതംRaamlaxman
ഛായാഗ്രഹണംRajan Kinagi
ചിത്രസംയോജനംMukhtar Ahmed
സ്റ്റുഡിയോRajshri Productions
വിതരണംRajshri Productions
റിലീസിങ് തീയതി5 August 1994
രാജ്യംIndia
ഭാഷHindi
ബജറ്റ്42.5 മില്യൺ (equivalent to 200 million or US$3.0 million in 2016)
സമയദൈർഘ്യം199 minutes[a]
ആകെ1.35 ബില്യൺ (equivalent to 6.2 billion or US$97 million in 2016)

1994 ൽ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമാണ്ഹം ആപ്കേ ഹെ കോൻ..! (HAHK;[2] Who am I to You). രാജശ്രീ പ്രൊഡക്ഷൻസ് നിർമിച്ച ഈ ചലച്ചിത്രത്തിന് രചനയും സംവിധാനവും നിർവഹിച്ചത് സൂരജ് ആർ. ബാർജാത്യയാണ്. ദീക്ഷിത്തും സൽമാനും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം പരമ്പരാഗത ഇന്ത്യൻ വിവാഹ ആഘോഷങ്ങളെ പശ്ചാത്തമാക്കിയിരിക്കുന്നു.

ഒരു വിവാഹബന്ധത്തിലൂടെ പരസ്പരം ഒന്നിച്ചു ചേർക്കപ്പെട്ട രണ്ടു കുടുംബങ്ങളിൽ പെട്ടവരാണ് പ്രേമും (സൽമാൻ ഖാൻ) നിഷയും (മാധുരി ദീക്ഷിത്ത്). ആ ബന്ധം അവരെ തീവ്രമായ പ്രണയത്തിലേക്ക് നയിക്കുന്നു. സന്തോഷവും സംഗീതവും നിറഞ്ഞ അവരുടെ ജീവിത്തിലേക്കും കുടുംബത്തിലേക്കും അപ്രതീക്ഷിതമായി വരുന്ന ദുരന്തം അവരുടെ പ്രണയത്തിന് തടസമാകുന്നു.

ബോളിവുഡിൻറെ ചരിത്രത്തിലെ എക്കാലത്തെയും വലിയ പണംവാരി ചിത്രങ്ങളിലൊന്നാണ് ഹം ആപ്കേ ഹേ കോൻ. 100 കോടി കളക്ഷൻ നേടിയ ആദ്യത്തെ ഹിന്ദി ചലച്ചിത്രമാണിത്. മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച നടി ഉൾപ്പെടെ അഞ്ചു ഫിലിം ഫെയർ അവാർഡുകളും മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ അവാർഡും ചിത്രം കരസ്ഥമാക്കി.

കഥാപാത്രങ്ങളും അഭിനേതാക്കളും

[തിരുത്തുക]

സംഗീതം

[തിരുത്തുക]

സംഗീതത്തിന് വളരെ പ്രാധാന്യമുള്ള ഹം ആപ്കേ ഹേ കോനിന് ഈണം പകർന്നത് രാംലക്ഷ്മണാണ്. രവീന്ദർ റാവലും ദേവ് കോഹ് ലിയുമാണ് ചിത്രത്തിനായി വരികളെഴുതിയത്. ലതാ മങ്കേഷ്കറും എസ്. പി. ബാലസുബ്രമണ്യവുമാണ് ഗാനങ്ങൾക്ക് ശബ്ദം നൽകിയത്. ചിത്രത്തിലെ 14 ഗാനങ്ങളിൽ 11 ലും ലതാ മങ്കേഷ്കറുടെ അനുഗൃഹീത ശബ്ദം ഇടം നേടി. ബോളിവുഡ് സംഗീത ചരിത്രത്തിൽ തന്നെ ഏറ്റവും വിറ്റഴിഞ്ഞ ആൽബങ്ങളിലൊന്നാണിത്.

അവലംബം

[തിരുത്തുക]
  1. "Hum Aapke Hain Koun! (1994)". British Board of Film Classification. Archived from the original on 14 ഓഗസ്റ്റ് 2013. Retrieved 22 ഏപ്രിൽ 2013.
  2. Ganti 2013, പുറം. 98.

കുറിപ്പുകൾ

[തിരുത്തുക]
  1. It could also be 185 or 196 minutes, depending on the version.[1]
"https://ml.wikipedia.org/w/index.php?title=ഹം_ആപ്കെ_ഹെ_കോൻ&oldid=3989733" എന്ന താളിൽനിന്ന് ശേഖരിച്ചത്