Jump to content

ഹംപി കൊനേരു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊനേരു ഹംപി
മുഴുവൻ പേര്ഹംപി കൊനേരു
രാജ്യംഇന്ത്യ
ജനനം (1987-03-31) മാർച്ച് 31, 1987  (37 വയസ്സ്)
വിജയവാഡ, ആന്ധ്രാപ്രദേശ്‌, ഇന്ത്യ
സ്ഥാനംGrandmaster
ഫിഡെ റേറ്റിങ്2558 (ഒക്ടോബർ 2024)
(No. 2 ranked woman in the November 2012 FIDE World Rankings)
ഉയർന്ന റേറ്റിങ്2623 (July 2009)

ഇന്ത്യയിൽ നിന്നുള്ള ചെസ്സ് ഗ്രാൻഡ്‌മാസ്റ്ററാണ് ഹംപി കൊനേരു . ഇംഗ്ലീഷ്: Humpy Konery. ആന്ധ്രാപ്രദേശിലെ ഗുഡിവാഡയിലാണ് ഹംപി ജനിച്ചത് (ജനനം: 1987 മാർച്ച് 31). ജൂഡിറ്റ് പോൾഗാറിനു ശേഷം എലോ റേറ്റിങ്ങിൽ 2600 കടന്ന രണ്ടാമത്തെ വനിതാ ചെസ്സ് താരവുമാണ് ഹംപി.[1][2]

ജീവിതരേഖ

[തിരുത്തുക]

1987 മാർച്ച് 31 ജനിച്ചു, ആന്ധ്രപ്രദേശിലെ വിജയവാഡക്കടുത്തുള്ള ഗുഡിവാഡയിലാണ് ജനിച്ചത്. അച്ഛൻ അശോക് കൊനേരു. അച്ഛൻ തന്നെയാണ് ഹംപിയുറ്റെ ആദ്യത്തെ പരിശീലകനും. ഹമ്പി എന്നാൽ വിദേശീയ ഭാഷയിൽ വിജയി എന്നാണർത്ഥം. ഹംപിക്ക് പേരിടാൻ അതാണ് കാരണം. ആ പേരിൽ വിളിക്കുന്നത് അവൾക്ക് പ്രചോദനമാകുകയും ഭാവിയിൽ ഒരു ലോക ചാമ്പ്യനായി മാറാനിടയാകുകയും ചെയ്യട്ടെ എന്നായിരുന്നു അച്ഛന്റെ മനസ്സിൽ. ഹംപിയുറ്റെ മുത്തച്ഛൻ, പ്രേം ചന്ദ് റാവും 73 വയസ്സുവരെ കണക്ക് പഠിപ്പിച്ചിരുന്ന മാഷായിരുന്നു. അദ്ദേഹത്തിനും ചെസ്സ് ഇഷ്ടമായിരുന്നു. എന്നാൽ അയല്പക്കക്കാർക്കൊന്നും വലിയ മതിപ്പില്ലായിരുന്നു എല്ലാവരും ടി.വി. വാങ്ങിക്കാൻ മത്സരിച്ചിരുന്ന അക്കാലത്ത് ഹമ്പിയുടെ അച്ഛൻ വീട്ടിൽ ഒരു കമ്പ്യൂട്ടർ വാങ്ങിയെന്നും ഇത് മൂലം പലരും അവരെ കളിയാക്കിയെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.[3]

വിദ്യാഭ്യാസം ഗുണ്ടൂരിലെ ചലപതി റസിഡൻഷ്യൽ സ്കൂളീൽ നടന്നു. 1995 ൽ എട്ടുവയസ്സിൽ താഴെയുള്ളവരുടെ നാഷണൽ ചാമ്പ്യൻഷിപ്പോടെയാണ് കരിയറിൽ തുടക്കം. 12ആം വയസ്സിൽ ഇന്റെർ നാഷണൽ മാസ്റ്റർ ചാമ്പ്യൻഷിപ്പ് നേടി. 15ആംവയസ്സിൽ ഇന്റെർ നാഷണൽ ഗ്രാന്റ് മാസ്റ്റർ റ്റൈറ്റിൽ നേടുന്ന പ്രായം കുറഞ്ഞ താരമായി. അർജുന, പത്മശ്രീ പുരസ്കാരങ്ങൾ നൽകി രാഷ്ട്രം അവരെ ആദരിച്ചിട്ടുണ്ട്.

ഒ.എൻ.ജി.സി. യിൽ പേർസണൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയി ജോലി ചെയ്യുന്നു.

അവലംബം

[തിരുത്തുക]
  1. ChessBase.com
  2. FIDE: Koneru's rating progress chart
  3. Chitra, Garg (2010). Indian Champions: Profiles of Famous Indian Sportspersons. Rajpal & Sons,.{{cite book}}: CS1 maint: extra punctuation (link)



"https://ml.wikipedia.org/w/index.php?title=ഹംപി_കൊനേരു&oldid=3763207" എന്ന താളിൽനിന്ന് ശേഖരിച്ചത്