ഹംഗ്പൻ ദാദ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹവിൽദാർ
ഹംഗ്പൻ ദാദ
അശോകചക്ര
ജനനം(1979-10-02)2 ഒക്ടോബർ 1979
ബോർദുരിയ, അരുണാചൽ പ്രദേശ്, ഇന്ത്യ
മരണം27 മേയ് 2016(2016-05-27) (പ്രായം 36)
നൗഗാം,കുപ്വാര ജമ്മു-കാശ്മീർ, ഇന്ത്യ
ദേശീയത ഇന്ത്യ
വിഭാഗംഇന്ത്യൻ കരസേന
ജോലിക്കാലം1997–2016
പദവി ഹവിൽദാർ
Service number13622536N
യൂനിറ്റ്ആസ്സാം റെജിമെന്റ്
പുരസ്കാരങ്ങൾ Ashok Chakra

സമാധാനകാലത്തെ എറ്റവും പരമോന്നത സൈനിക പദവിയായ അശോകചക്ര ( മരണാനന്തരം) ലഭിച്ച ഇന്ത്യൻ കരസേനയിലെ ആസ്സാം റെജിമെന്റിലെ ധീരനായ സൈനികനായിരുന്നു ഹംഗ്പൻ ദാദ.

മുൻകാലജീവിതം[തിരുത്തുക]

1979 ഒക്ടോബർ 2 ന് അരുണാചൽ പ്രദേശ് സംസ്ഥാനത്തെ തിരാപ്പ് ജില്ലയിലെ ബോർദുരിയാ എന്ന ഗ്രാമത്തിൽ ജനിച്ചു. ബാല്യകാലത്ത് ഒഴുക്കിൽ പെട്ട തന്റെ സുഹൃത്തായ സോംഹാങ് ലാമ്രയെ രക്ഷിച്ച് പ്രശംസനേടിയ ഒരു വ്യക്തിയായിരുന്നു ദാദ.

സൈനികസേവനം[തിരുത്തുക]

1997 ഒക്ടോബർ 28 ന് പാരച്യൂട്ട് റെജിമെറ്റിന്റെ 3 ആം ബറ്റാലിയനിൽ ദാദാ ചേർന്നു. 2005 ൽ ആസ്സാം റെജിമെൻറിൽ കേന്ദ്രത്തിലേക്ക് സ്ഥലംമാറ്റവും സ്ഥാനകയറ്റവും ലഭിച്ചു. ശേഷം 2008 ജനുവരി 24 ന് അസം റെജിമെന്റിന്റെ നാലാമത്തെ ബറ്റാലിയനിൽ ചേർന്നു. [1] തുടർന്ന് കശ്മീർ, ജമ്മു കശ്മീരിലെ ഓപ്പറേഷനുകളിൽ രാഷ്ട്രീയ റൈഫിൾസ് ബറ്റാലിയനിലേക്ക് മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 2016 മെയ് മാസത്തിൽ അദ്ദേഹം 35 രാഷ്ട്രീയ റൈഫിൾസിൽ നിയമിതനായി ചെയ്യപ്പെട്ടു. കുപ്വാരയിലെ സാബു പോസ്റ്റിലൂടെയുള്ള നുഴഞ്ഞു കയറ്റം തടയുമ്പോൾ രക്തസാക്ഷിത്വം വരിച്ചു.

ഹംഗ്പൻ ദാദയുടെ ഭാര്യ 2017 ജനുവരി 26 ന് രാഷ്ട്രപതി പ്രണബ് മുഖർജിയിൽ നിന്നും അശോക് ചക്ര സ്വീകരിക്കുന്നു.

സ്വകാര്യ ജീവിതം[തിരുത്തുക]

ദാദ വിവാഹിതനായിരുന്നു. ഭാര്യയുടെ പേര് ചാസെൻ ലൊവാങ്ങ്. അവർക്ക് രണ്ട് മക്കളും ഉണ്ട്

സ്മാരകം[തിരുത്തുക]

ആസാം റെജിമെന്റൽ സെന്റർ (ARC) അദ്ദേഹത്തിന്റെ സേവനത്തെ ഓർമ്മിപ്പിച്ചുകൊണ്ട്, അദ്ദേഹത്തിന്റെ സ്മാരകം ദാദയുടെ ഭാര്യ ഉദ്ഘാടനം ചെയ്തു.[2] വാർഷിക ഫുട്ബോൾ, വോളിബോൾ ടൂർണമെന്റുകളെ അരുണാചൽപ്രദേശിലെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പെമ ഖണ്ഡു, ഹംഗ്പൻ ദാദ മെമ്മോറിയൽ ട്രോഫിപുനർനാമകരണം ചെയ്തു. [3]

അവലംബം[തിരുത്തുക]

  1. {{cite news}}: Empty citation (help)
  2. "Office named after Hangpan Dada". nagalandpost.com. Archived from the original on 2016-11-19. Retrieved 28 January 2017.
  3. "CM's Trophy renamed as Hangpan Dada Memorial Trophy". arunachaltimes.in. Archived from the original on 2016-11-30. Retrieved 28 January 2017.
"https://ml.wikipedia.org/w/index.php?title=ഹംഗ്പൻ_ദാദ&oldid=3793183" എന്ന താളിൽനിന്ന് ശേഖരിച്ചത്