സൽസ്ഥിതി
ദൃശ്യരൂപം
യാതൊരുവിധ ശിക്ഷാനടപടികളോ വിലക്കോ അച്ചടക്കതാക്കീതോ ഏറ്റുവാങ്ങാതെ സ്വന്തം ക൪ത്തവ്യങ്ങൾ നി൪വ്വഹിക്കുന്ന വ്യക്തികളെയോ സംഘടനകളെയോ അവ൪ സൽസ്ഥിതിയിൽ (ഗുഡ് സ്റ്റാൻഡിംഗ് - Good Standing) ആണെന്ന് പറയപ്പെടുന്നു. സൽസ്ഥിതിയിലുളള ഒരു വാണിജ്യസ്ഥാപനത്തിന് വാണിജ്യോദ്യമങ്ങൾ പോലെയുളള പ്രവൃത്തികളിലേ൪പ്പെടുന്നതിന് സുശക്തമായ അധികാരങ്ങളുണ്ട്. അതുപോലെതന്നെ, ഒരു സംഘടനയിലോ വിദ്യാഭ്യാസ സ്ഥാപനത്തിലോ സൽസ്ഥിതിയിലുളള ഒരു വ‌്യക്തിക്ക് സാമാജികസ്ഥാനം, വിശിഷ്ടാംഗത്വം എന്നീ ആനുകൂല്യങ്ങൾ ലഭിച്ചേയ്ക്കാം.