സൽമ ബിൻത് അബ്ദുള്ള
| സൽമ രാജകുമാരി | |
|---|---|
| രാജവംശം | Hashemite |
| പിതാവ് | Abdullah II |
| മാതാവ് | Rania Al-Yassin |
| മതം | Islam |
ജോർദാൻ രാജകുടുംബാംഗവും ജോർദാനിലെ കിങ് അബ്ദുള്ള രണ്ടാമന്റെയും റാണിയ രാജ്ഞിയുടെയും മൂന്നാമത്തെ സന്തതിയും രണ്ടാമത്തെ മകളുമാണ് സൽമ ബിൻത് അബ്ദുള്ള രാജകുമാരി - Princess Salma bint Abdullah (അറബി: سلمى بنت عبدالله; born 26 September 2000)]].[1]. ജോർദാനിലെ ഹാഷ്മി രാജകുടുംബത്തിലെ അംഗമാണ് സൽമ. ഇസ്ലാമിക പ്രവാചകൻ മുഹമ്മദ് നബിയുടെ കടുംബ പരമ്പരയിലെ 42ആം തലമുറയായാണ് ഇവർ അറിയപ്പെടുന്നത്.
ജനനം
[തിരുത്തുക]2000 സെപ്തംബർ 26ന് ജോർദാനിലെ അമ്മാനിൽ ജനിച്ചു. ജോർദാൻ രാജാവായിരുന്ന ഹുസൈൻ രാജാവിന്റെയും അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ മുന രാജ്ഞിയുടെ പേരമകൾ. യുവരാജാവ് (ക്രൗൺ പ്രിൻസ് ) ഹുസൈന്റെ സഹോദരിയായ സൽമയ്ക്ക് മറ്റു രണ്ടു കൂടപിറപ്പുകൾ കൂടിയുണ്ട്. രാജകുമാരി ഈമാനും രാജകുമാരൻ ഹാഷിമും. സൽമയുടെയും സഹോദരി ഈമാന്റേയും ജന്മദിനം ഒരു ദിവസത്തെ വ്യത്യാസമാണ്.
വിദ്യാഭ്യാസം
[തിരുത്തുക]ജോർദാനിലെ ഇന്റർനാഷണൽ അമ്മാൻ അക്കാദമിയിൽ പതിനൊന്നാം ഗ്രേഡിൽ വിദ്യാർഥിയാണ്.)[2]
അവലംബം
[തിരുത്തുക]- ↑ "His Majesty King Abdullah II King of the Hashemite Kingdom of Jordan". Royal Hashemite Court. Retrieved 2 April 2011.
- ↑ "ആർക്കൈവ് പകർപ്പ്". Retrieved 2017-07-08.
{{cite web}}: CS1 maint: deprecated archival service (link)