സർസൊ കാ സാഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സർസൺ ദ സാഗ്
Saagroti.jpg
മക്കിദി റൊട്ടിയും സാഗ് ഉം
ഉത്ഭവ വിവരണം
ഉത്ഭവ രാജ്യം: ഇന്ത്യ
പ്രദേശം / സംസ്ഥാനം: പഞ്ചാബ്
വിഭവത്തിന്റെ വിവരണം
പ്രധാന ഘടകങ്ങൾ: കടുക് ഇല , സുഗന്ധവ്യഞ്ജനങ്ങൾ

സർസൺ ദ സാഗ് (ഹിന്ദിയിലും ഉറുദുവിലും, സർസോം കാ സാഗ്) പഞ്ചാബിലെ പ്രശസ്തമായ ഒരു പച്ചക്കറി വിഭവമാണ്. കടുക് ഇലയും മറ്റു സുഗന്ധവ്യഞ്ജനങ്ങളും ഈ വിഭവത്തിന്റെ പ്രധാന ചേരുവകൾ. "സാഗ്" ഉണ്ടാക്കുന്ന അതേ രീതിയിൽ തന്നെയാണ് ഈ വിഭവവും ഉണ്ടാക്കുന്നത്. മക്കിദി റൊട്ടി (ചോളം റൊട്ടി) എന്ന പഞ്ചാബി റോട്ടിക്ക് ഒപ്പമാണ് സർസൺ ദ സാഗ് സാധാരണയായി വിളമ്പാറ്. രുചി വ്യത്യാസം വരുമെങ്കിൽ പോലും വിഭവത്തിന്റെ നിറം വർദ്ധിപ്പിക്കുവാൻ സാധാരണയായി ചീര ചേർക്കാറുണ്ട്.

ഉണ്ടാക്കുന്ന വിധം[തിരുത്തുക]

ഇലക്കറികൾ, വെളുത്തുള്ളി, പച്ചമുളക്, ഇഞ്ചി, ഉള്ളി എന്നിവ അരിഞ്ഞു വയ്ക്കുക. പ്രഷർ കുക്കറിലേക്ക് അരിഞ്ഞു വെച്ച ഇലക്കറികൾക്ക് ഒപ്പം മറ്റു ചേരുവകളായ വെളുത്തുള്ളി, പച്ചമുളക്, ഇഞ്ചി, ഉള്ളി എന്നിവയിൽ കുറച്ചു ചേർത്ത് രണ്ട് വിസിൽ വരും വരെ വേവിക്കുക. ശേഷം വാങ്ങി വെക്കുക. ചൂടാറിയ ശേഷം കുക്കറിലേക്ക് രണ്ടു ടേബിൾസ്പൂൺ ചോള പൊടി ഇട്ട് ഇളക്കുക. നന്നായി ഇളക്കിയ ശേഷം കൂട്ട് മിക്സിയിലിട്ട് നന്നായി അരക്കുക. അരച്ചു കിട്ടിയ കൂട്ട് 15 മിനിട്ട് നേരം ചെറുതായി വേവിക്കുക. ഒരു ചീന ചട്ടിയിൽ നെയ്യ് ഒഴിച്ച് നന്നായി ചൂടാക്കുക. പിന്നീട് അതിലേക്ക് അരിഞ്ഞു വെച്ച പച്ചമുളക്, ഇഞ്ചി, ഉള്ളി, വെളുത്തുള്ളി എന്നിവ ഇട്ട് നന്നായി ബ്രൌൺ നിറം ആകും വരെ വഴറ്റുക. അതിലേക്ക് മല്ലിപ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവ ചേർക്കുക. അതോടൊപ്പം വേവിച്ചു വച്ചിരിക്കുന്ന സാഗ് ഇട്ട് നന്നായി ഇളക്കുക. സർസോം കാ സാഗ് തയ്യാറായി.[1]

അവലംബം[തിരുത്തുക]

  1. മാധ്യമം, ഓൺലൈൻ (2016). മക്കി കി റൊട്ടി, സർസൊ കാ സാഗ്, ചാച്ച്. മാധ്യമം ഓൺലൈൻ. Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=സർസൊ_കാ_സാഗ്&oldid=2380462" എന്ന താളിൽനിന്ന് ശേഖരിച്ചത്